- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവർഷാരംഭത്തിൽ റിയാദ് കേളിയുടെ ഇരുപതാം വാർഷികാഘോഷം - ''ഫ്യൂച്ചർ എജുക്കേഷൻ കേളിദിനം 2021''
റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ ഇരുപതാം വാർഷികാഘോഷം ജനുവരി ഒന്നാം തീയ്യതി ഓൺലൈനിൽ നടക്കും. കോവിഡ് 19ൽ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇരുപതാം വാർഷികാഘോഷം ഓൺലൈനിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ''ഫ്യൂച്ചർ എജുക്കേഷൻ കേളിദിനം 2021'' എന്ന തലക്കെട്ടോടെയുള്ള പരിപാടിയുടെ മുഖ്യ സ്‌പോൺസർ റിയാദിലെ പ്രമുഖ വ്യാപാര സംരംഭകരായ ഫ്യൂച്ചർ എജുക്കേഷനാണ്. കഴിഞ്ഞ 20 വർഷമായി റിയാദിലെ സാമൂഹിക, സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിൽ തനതായ പ്രവർത്തനങ്ങൾ നടത്തി, പ്രവാസികളുടെ താങ്ങും തണലുമായ കേളി, 2001 ലാണ് രൂപീകൃതമായത്.
കോവിഡ് മഹാമാരിയുടെ കാലത്ത് കേളി കലാസാംസ്‌കാരിക വേദി മുഖ്യമായും ജീവകാരുണ്യ മേഖലയിലാണ് ശ്രദ്ധ പതിപ്പിച്ചത്. കേളി ഹെൽപ്ഡെസ്‌ക് മുഖേന വിഷമത അനുഭവിച്ച നിരവധി മലയാളികളേയും ഇതര സംസ്ഥാനക്കാരെയും സഹായിക്കാൻ കേളിക്കായിട്ടുണ്ട്. കോവിഡ്ബാധ മൂലം മരിച്ച നിരവധി പേരുടെ മൃതശരീരം സൗദിയിൽ തന്നെ മറവു ചെയ്യുന്നതിനും, കോവിഡിതര കാരണങ്ങളാൽ മരണപ്പെട്ടവരുടെ മൃതശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിനും കേളി മുഖ്യ പങ്കു വഹിചിച്ചിട്ടുണ്ട്.
കേളിയുടെ ഇരുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് ദേശാഭിമാനി മുഖപ്രസംഗം ശബ്ദരൂപത്തിലും ദിനപ്പത്രം പിഡിഎഫ് രൂപത്തിലും പ്രചരിപ്പിക്കുന്ന കേളിയുടെ സൈബർവിങ് പ്രവർത്തകരേയും, കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യമേഖലയിൽ സ്തുത്യർഹമായ സേവനം നടത്തിക്കൊണ്ടിരിക്കുന്ന റിയാദിലെ മലയാളി ആരോഗ്യ പ്രവർത്തകരേയും ആദരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആഘോഷത്തിന് നിറപ്പകിട്ടേകാൻ വിപുലമായ പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇമ്പമാർന്ന ഗാനങ്ങൾ, നൃത്തനൃത്യങ്ങൾ, മറ്റു കലാപരിപാടികൾ എന്നിവയാണ് ഓൺലൈൻ പ്രേക്ഷകർക്കായി കേളി ഒരുക്കിയിരിക്കുന്നത്.