റിയാദ്: പ്രവാസികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളോടുമുള്ള ഇടതുപക്ഷ സർക്കാരിന്റെ കരുതൽ അനുഭവിച്ചറിഞ്ഞവരാണ് കേരളത്തിലെ ജനങ്ങളെന്നും കേരളത്തിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഈ സർക്കാരിന്റെ തുടർ ഭരണം ഉറപ്പാക്കണമെന്നും കേളി മുഖ്യ രക്ഷാധികാരി സമിതി കൺവീനർ കെപിഎം സാദിഖ്. കേളി മലാസ് ഏരിയയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം ഉറ്റു നോക്കുന്ന വിധത്തിൽ മുന്നേറ്റം നടത്താൻ പിണറായി സർക്കാരിന് കഴിഞ്ഞുവെന്നും ഇടതു പക്ഷ സർക്കാർ എന്നും പ്രവാസികളുടേയും സാധാരണക്കാരുടേയും ആവശ്യങ്ങൾ അനുഭാവപൂർണ്ണം പരിഗണിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് എംഎൽഎ ഓൺലൈനിൽ കൂടി കൺവെൻഷനെ അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു.

കേളി മലാസ് ഏരിയാ പ്രസിഡണ്ട് ജവാദ് പരിയാട്ട് അധ്യക്ഷത വഹിച്ച കൺവെൻഷനിൽ ഏരിയാ സെക്രട്ടറി സുനിൽകുമാർ സ്വാഗതം പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, കേളി ആക്ടിങ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി, ജോ.ട്രഷറർ സെബിൻ ഇക്‌ബാൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ, ജോഷി പെരിഞ്ഞനം, മലാസ് രക്ഷാധികാരി കൺവീനർ ഉമ്മർ, കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി കൺവീനർ സജിത്ത്, മലാസ് രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ എന്നിവർ കൺവെൻഷനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഏരിയാ സെന്റർ അംഗം നസീർ നന്ദി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേളി മലാസ് ഏരിയ നിർമ്മിച്ച ഷോർട് ഫിലിം കൺവെൻഷനിൽ പ്രദർശിപ്പിച്ചു.