റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ റമദാൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി റൗദ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ കിറ്റ് വിതരണം ആരംഭിച്ചു. കോവിഡ് മഹാമാരിക്കാലത്ത് തൊഴിലും ശമ്പളവും ഇല്ലാതെ കഷ്ടപ്പെടുന്ന തൊഴിലാളികൾക്കും, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ പ്രവാസികൾക്ക് വേണ്ടിയാണ് കേളി ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്നത്.

റൗദ ഏരിയയിലെ കച്ചവട സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ മുന്നൂറ്റിയമ്പതിലധികം കിറ്റുകൾ ഇതുവരെ വിതരണം. തുടർന്നുള്ള ദിവസങ്ങളിലും കൂടുതൽ കിറ്റുകൾ വിതരണം നടത്തുന്നുണ്ട്. കേളി റൗദ ഏരിയ ഇഫ്താർ സംഘാടക സമിതി ചെയർമാൻ പി. പി സലിം, കൺവീനർ ഷാജി കെ.കെ, ട്രഷറർ സതീഷ്‌കുമാർ, മറ്റ് ഏരിയാകമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.