റിയാദ് : കേളി കലാസാംസ്‌കാരിക വേദി ഉമ്മൽ ഹമാം ഏരിയ സൗത്ത് യൂണിറ്റ് അംഗമായിരുന്ന ജെ എൽ സെബാസ്റ്റ്യന്റെ കുടുംബ സഹായ ഫണ്ട് കൈമാറി. കഴിഞ്ഞ ജനുവരി മാസമാണ് അവധിയിലിരിക്കേ സെബാസ്റ്റ്യൻ നാട്ടിൽ മരണപ്പെട്ടത്. കൊല്ലം ജില്ലയിലെ ആശ്രാമം സ്വദേശിയാണ്.

കൊല്ലം എൻ.എസ്.സ്മാരക ഹാളിൽ നടന്ന സഹായ വിതരണ ചടങ്ങിൽ കൊല്ലം പ്രവാസി സംഘം ജില്ലാ സെക്രട്ടറിയും കേളി സ്ഥാപകാംഗവുമായ നിസ്സാർ അമ്പലംകുന്ന് അധ്യക്ഷത വഹിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഷാരിയർ സെബാസ്റ്റ്യന്റെ കുടുംബത്തിന് കുടുംബ സഹായം കൈമാറി. കേളി സാംസ്‌കാരിക സമിതി മുൻ കൺവീനറും കൊല്ലം മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിലറുമായ രാജു നീലകണ്ഠൻ കേളിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു. പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപ്പിള്ള, ജില്ലാ പ്രസിഡന്റ് ശശിധരൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. സിപിഐ എംന്റെ ജില്ല, ഏരിയ, ലോക്കൽ, ബ്രാഞ്ച് തലത്തിലുള്ള പ്രവർത്തകരും നേതാക്കളും, കൊല്ലം കോർപ്പറേഷൻ പ്രതിനിധികളും, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരും, കേളിയുടെ നാട്ടിലുള്ള അംഗങ്ങളും മുൻകാല പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.