റിയാദ്: റിയാദിലെ കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പുകൾ സംഘടിപ്പിച്ചു. വേദിയുടെ ന്യൂസനയ ഏരിയയിലെ അറൈഷ്, ഗ്യാസ് ബക്കാല എന്നീ യൂണിറ്റുകളിൽ പ്രവർത്തകരായ രണ്ടു പേർക്കാണ് രണ്ടു സന്ദർഭങ്ങളിലായി യാത്രയയപ്പ് നൽകിയത്.

27 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ന്യൂസനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗമായ സുരേഷ് ബാബുവിന് യൂണിറ്റിന്റെ നേത്വത്വത്തിൽ കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പ് നൽകി. അൽ അറൈഷ് പ്ലെ ഗ്രൗണ്ട് കമ്പനിയിൽ മെഷീൻ ഓപ്പറേറ്റർ ആയി ജോലി ചെയ്തിരുന്ന സുരേഷ് ബാബു കൊല്ലം ജില്ലയിലെ ചവറ സ്വദേശിയാണ്.

യൂണിറ്റ് പരിധിയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ഷിബു അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി ഷിബു തോമസ് സ്വാഗതമാശംസിച്ചു. കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയാ സെക്രട്ടറി ബേബിക്കുട്ടി, ഏരിയാ രക്ഷാധികാരി കമ്മിറ്റി കൺവീനർ മനോഹരൻ, ഏരിയാ ജോയിന്റ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി, ഏരിയാ രക്ഷാധികാരി കമ്മിറ്റി അംഗം ഹുസൈൻ മണക്കാട് ,രക്ഷാധികാരി അംഗം ബൈജു ബാലചന്ദ്രൻ, മുൻ ഏരിയാ കമ്മിറ്റി അംഗം തോമസ് ജോയി, യൂണിറ്റ് ട്രഷറർ അനൂബ് ബി, രാജൻ ഡി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുരേഷ് ബാബുവിനുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഷിബു തോമസ് കൈമാറി. സുരേഷ് ബാബു യാത്രയയപ്പിന് നന്ദി പറഞ്ഞു.

ഏഴു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക് മടങ്ങുന്ന ന്യൂസനയ്യ ഏരിയ ഗ്യാസ് ബക്കാല യൂണിറ്റ് അംഗം കെ വി നൗഫലിന് യൂണിറ്റിന്റെ നേതൃത്വത്തിൽ കേളി കലാ സാംസ്‌കാരിക വേദി യാത്രയയപ്പ് നൽകി. 7 വർഷമായി ക്രിയേറ്റീവ് ക്ലോസെറ്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന നൗഫൽ, മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശി ആണ്.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് അബ്ദുൽ നാസർ അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി ഹുസൈൻ മണക്കാട് സ്വാഗതമാശംസിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ മനോഹരൻ, ഏരിയ സെക്രട്ടറി ബേബിക്കുട്ടി, യൂണിറ്റ് ജോയിൻ സെക്രട്ടറി വിജയ രാഘവൻ, എക്‌സിക്യൂട്ടീവ് അംഗം സഖാവ് രാജേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നൗഫലിനുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഹുസൈൻ മണക്കാട് കൈമാറി. യാത്രയയപ്പിന് നൗഫൽ നന്ദി പറഞ്ഞു.