- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേളി കലാമേള പുനരാരംഭിച്ചു; പതിനേഴാമത് കേളി ഇന്റനാഷണൽ കലാമേള ജൂൺ 4, 5 തീയിതികളിൽ സൂറിച്ചിൽ: രെജിസ്ട്രേഷൻ ആരംഭിച്ചു
ഇന്ത്യയ്ക്ക് വെളിയിൽ നടക്കുന്ന ഏറ്റവും വലിയ പ്രവാസി കലോത്സവമായ കേളി ഇന്റർനാഷണൽ കലാമേളയുടെ ആദ്യ രജിസ്‌ട്രേഷൻ ജനുവരി 30 തിന് സൂറിച്ചിൽ നടന്ന ചടങ്ങിൽ വച്ച് പതിനാറാമത് കലാമേളയിൽ കലാതിലകമായിരുന്ന കുമാരി ശിവാനി നമ്പ്യാർ, ഫെലിൻ വാളിപ്ലാക്കലിൽ നിന്ന് ഏറ്റുവാങ്ങി പ്രസിഡന്റ് ശ്രീ റ്റോമി വിരുത്തിയേലിന് കൈമാറി.
കലോത്സവത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത പോയന്റുകൾ നേടുന്ന പെൺകുട്ടിക്ക് കലാതിലകം പട്ടവും, ആൺകുട്ടിക്ക് കലാപ്രതിഭ പട്ടവും കൂടാതെ ഒട്ടനവധി പുരസ്‌കാരങ്ങളുമായി നടത്തി വരുന്ന കേളി അന്താരാഷ്ട്ര കലാമേളയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർക്ക് കലാമേള വെബ്‌സൈറ്റിൽ (www.kalamela.com) ഏപ്രിൽ 25 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
കലാമേളയുടെ വിശദവിവരങ്ങൾ കലാമേള വെബ്‌സൈറ്റിൽ ലഭ്യമാണ്.ഇന്ത്യൻ എംബസ്സിയുടെയും സൂര്യ ഇന്ത്യയുടേയും പൂർണ്ണ സഹകരണത്തോടെയാണ് കേളി കലാമേള 2022 അരങ്ങേറുന്നത്.എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.