സൂറിച്ച്. സ്വിറ്റ്‌സർലന്റിലെ പ്രമുഖ സംഘടന ആയ കേളി ഒരുക്കുന്ന യുവജനോത്സവം കേളി കലാമേളയുടെ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ചെയ്തു. ഇന്ത്യൻ എംബസ്സിയിൽ വച്ച് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷ്യൻ രവീന്ദ്ര ജയ്‌സ്വാൾ കേളി കലാമേളയുടെ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ചെയ്തത്. ഇന്ത്യൻ അനുഷ്ഠാന കലകളെ രണ്ടാം തലമുറക്ക് പകർന്നു കൊടുക്കുന്ന മഹത്തായ ധർമ്മമാണ് കേളി ചെയ്യുന്നതെന്ന് ജയ്‌സ്വാൾ പറഞ്ഞു.

മാർച്ച് 13 ന് എംബസ്സിയിൽ വച്ച് നടന്ന ചടങ്ങിൽ കേളി പ്രസിഡന്റ് സി. വി. എബ്രാഹം, സെക്രട്ടറി ജോയ് തര്യൻ, രേഖ മേനോൻ, ലൂസി മണികുട്ടിയിൽ, അനില ടോം, അഞ്ചേല ടോം, അനിത തര്യൻ, ആന്റണി തഞ്ചൻ, ബെനീറ്റ റോഡ്രിഗോസ് എന്നിവർ പങ്കെടുത്തു. മാർച്ച് 5 ന് രജിസ്‌ട്രേഷൻ തുടങ്ങി. ഓൺലൈൻ വഴി  മാത്രമേ രജിസ്‌ട്രേഷൻ സ്വീകരിക്കുകയുള്ളുവെന്ന് ഭാരവാഹികൾ അറിയിച്ചു. കലാതിലകം കലാപ്രതിഭ പട്ടങ്ങൾക്ക് സൂര്യ ഇന്ത്യ ഗോൾഡ് മെഡൽ ഫാ: ആബേൽ മെമോറിയൽ ട്രോഫി കൂടാതെ വിജയികൾക്ക് കേളി ട്രോഫികളും സമ്മാനിക്കും.

ഏഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ സൂര്യ ഇന്ത്യയുടേയും ഇന്ത്യൻ എംബസ്സിയുടെയും പിന്തുണയോടെ ആണ് കേളി സ്വിറ്റ്‌സർലന്റിൽ വർഷം തോറും യുവജനോത്സവം നടത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും നൂറുകണക്കിന് മത്സരാർത്ഥികൾ പങ്കെടുക്കുന്ന മേള ആണ് കേളി കലാമേള. കേളിയുടെ പ്രോഗ്രാമുകളിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും കാരുണ്യ പ്രവർത്തനത്തിന് വേണ്ടി മാത്രം വിനിയോഗിക്കുന്നു.