- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റ്സർലാൻഡിൽ കേളി ഓണം സെപ്റ്റംബർ 17ന്
സൂറിച്ച്: സ്വിറ്റ്‌സർലാൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി സെപ്റ്റംബർ 17 ശനിയാഴ്ച സൂറിച്ചിൽ വച്ച് ഓണമാഘോഷിക്കും. സൂറിച്ചിലെ ഹെസ്ലി ഹാളിലാണ് ആഘോഷം നടക്കുക.രുചികരമായ ഓണസദ്യയും വേറിട്ട കലാപരിപാടികളുമായി കേളി ഇത്തവണ ഓണാഘോഷം ഒരുക്കുന്നതെന്ന് കേളി ഓണക്കമ്മിറ്റി ജനറൽ കൺവീനർ ജൈജു പരിയാടൻ അറിയിച്ചു. വിപുലമായ പരിപാടികളാണ് കേളി പ്രവർത്തകർ അണിയറയിൽ ഒരുക്കുന്നത്. കലാതരംഗിണി മേരി ജോൺ കൊറിയോ ഗ്രാഫിയും സംവിധാനവും ചെയ്യുന്ന കലാവിരുന്നിൽ നൂറോളം പേർ പങ്കാളികളാകും. കേളിയുടെ പതിനെട്ടാമത് ഓണാഘോഷമാണ് സൂറിച്ച് കുസ്‌നാഹ്റ്റിലെ വിശാലമായ ഹാളിൽ അരങ്ങേറുക. സാംസ്‌കാരിക പ്രവർത്തനവും സാമൂഹ്യ സേവനവും ഒരുമിച്ച് ചെയ്യുന്ന മലയാളി സംഘടനയാണ് കേളി. സുമനസ്സുകളായ മലയാളികളാണ് കേളിയുടെ പ്രവർത്തനത്തിന്റെ അടിത്തറ.കേളിയുടെ ഓരോ കലാസായാഹ്നങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവൻ കേരളത്തിലെ കാരുണ്യ പ്രവർത്തനത്തിന് വേണ്ടി മാത്രം വിനിയോഗിക്കുന്നു.
സൂറിച്ച്: സ്വിറ്റ്‌സർലാൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി സെപ്റ്റംബർ 17 ശനിയാഴ്ച സൂറിച്ചിൽ വച്ച് ഓണമാഘോഷിക്കും. സൂറിച്ചിലെ ഹെസ്ലി ഹാളിലാണ് ആഘോഷം നടക്കുക.രുചികരമായ ഓണസദ്യയും വേറിട്ട കലാപരിപാടികളുമായി കേളി ഇത്തവണ ഓണാഘോഷം ഒരുക്കുന്നതെന്ന് കേളി ഓണക്കമ്മിറ്റി ജനറൽ കൺവീനർ ജൈജു പരിയാടൻ അറിയിച്ചു.
വിപുലമായ പരിപാടികളാണ് കേളി പ്രവർത്തകർ അണിയറയിൽ ഒരുക്കുന്നത്. കലാതരംഗിണി മേരി ജോൺ കൊറിയോ ഗ്രാഫിയും സംവിധാനവും ചെയ്യുന്ന കലാവിരുന്നിൽ നൂറോളം പേർ പങ്കാളികളാകും. കേളിയുടെ പതിനെട്ടാമത് ഓണാഘോഷമാണ് സൂറിച്ച് കുസ്‌നാഹ്റ്റിലെ വിശാലമായ ഹാളിൽ അരങ്ങേറുക.
സാംസ്‌കാരിക പ്രവർത്തനവും സാമൂഹ്യ സേവനവും ഒരുമിച്ച് ചെയ്യുന്ന മലയാളി സംഘടനയാണ് കേളി. സുമനസ്സുകളായ മലയാളികളാണ് കേളിയുടെ പ്രവർത്തനത്തിന്റെ അടിത്തറ.കേളിയുടെ ഓരോ കലാസായാഹ്നങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവൻ കേരളത്തിലെ കാരുണ്യ പ്രവർത്തനത്തിന് വേണ്ടി മാത്രം വിനിയോഗിക്കുന്നു.