- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേളിയുടെ ഇടപെടൽ ഫലം കണ്ടു; തൃശ്ശൂർ ചാവക്കാട് സ്വദേശി സുരേഷ് കുമാർ നാടണഞ്ഞു
റിയാദ് : ജയിലിൽ രോഗങ്ങൾ മൂലം ബുദ്ധിമുട്ടുകയായിരുന്ന തൃശ്ശൂർ ചാവക്കാട് സ്വദേശി സുരേഷ് കുമാർ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ നാടണഞ്ഞു. മൂന്ന് വർഷത്തോളമായി സൗദിയിലുള്ള സുരേഷ് കുമാർ എട്ടു മാസം മുൻപാണ് ഒരു കേസുമായി ബന്ധപ്പെട്ട് ജയിലിലായത്. തുടർന്ന് ജയിലിൽ വെച്ച് വിവിധ രോഗങ്ങൾ മൂലം ബുദ്ധിമുട്ടിലായ സുരേഷ് കുമാറിന്റെ ഭാര്യയുടേയും രണ്ടു കുട്ടികളുടേയും ആവശ്യപ്രകാരം ഗുരുവായൂർ എംഎൽഎ. അബ്ദുൾ ഖാദറാണ് വിഷയത്തിൽ ഇടപെടാൻ കേളിയോട് അഭ്യർത്ഥിച്ചത്.
തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ജയിലിൽ ബന്ധപ്പെട്ട് ആവശ്യമായ മരുന്നുകളും മറ്റും ജയിലിൽ എത്തിച്ചു കൊടുക്കുകയും നാട്ടിലെ കുടുംബവുമായി ബന്ധപ്പെടാനുള്ള സൗകര്യവും ഒരുക്കി കൊടുത്തു. തുടർന്ന് എംബസിയുമായി ബന്ധപ്പെട്ട് സൗദിയിൽ നിന്നും പുറത്ത് കടക്കാനുള്ള ‘ഔട്ട് പാസ്സ്' ഒരുക്കിക്കൊടുക്കുകയും, ബത്ഹയിലെ വ്യാപാരികളിൽ നിന്ന് ധരിക്കാനുള്ള വസ്ത്രങ്ങളും എത്തിച്ച് നൽകി കഴിഞ്ഞ ദിവസം സുരേഷ് കുമാറിനെ നാട്ടിലെത്തിച്ചു.
മറുനാടന് ഡെസ്ക്