- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവയവദാനവുമായി കേളി സ്വിറ്റ്സർലൻഡ്
സൂറിച്ച്: സ്വിസിലെ അവയവദാന പ്രസ്ഥാനമായ സ്വിസ് ട്രാൻസ്പ്ലാന്റ് ഓർഗുമായി ചേർന്ന് കൊണ്ട് സ്വിറ്റ്‌സർലാൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. നിരവധി കാരുണ്യ പദ്ധതികൾ ജന്മനാട്ടിൽ ചെയ്തു വരുന്ന കേളി സാമൂഹ്യ സേവനമേഖലയിൽ ഒരു പുതിയ പദ്ധതിക്കു കൂടി തുടക്കം കുറിക്കുകയാണ്. അവയവദാനത്തെപ്പറ്റി മനുഷ്യ മനസ്സിൽ മറ്റൊരു ചിത്രം വരച്ച മഹത്വ്യക്തികളെ അനുസ്മരിച്ചുകൊണ്ട്, സ്വിറ്റ്‌സർലണ്ടിലെ രണ്ടാം തലമുറയിലുള്ള അവയവദാന സമ്മതപത്രം സൂക്ഷിക്കുന്ന പ്രിയ മക്കളുടെ മഹാമനസ്‌കതയെ ആദരിച്ചുകൊണ്ട് സ്വിറ്റ്‌സർലണ്ടിലെ അനേക രോഗികൾക്ക് കൂടി സഹായകമാകുന്ന മഹത്തരമായ പ്രൊജക്റ്റ് തുടങ്ങുന്നത്. അവയവദാനത്തിന് മടി കാണിച്ച് (ടാബൂ) നിൽക്കുന്ന സ്വിസ് ജനതക്ക് പോലും മാതൃകയാകുന്ന പ്രവർത്തനം ഈ പദ്ധതിയിലൂടെ കേളിക്ക് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേളി പ്രസിഡന്റ് അബ്രാഹം ചേന്നംപറമ്പിൽ അറിയിച്ചു. സ്വിറ്റ്‌സർലൻഡിലെ അവയവദാന പ്രക്രിയകളെ സത്യസന്ധമായി നിയന്ത്രിക്കുന്ന സ്
സൂറിച്ച്: സ്വിസിലെ അവയവദാന പ്രസ്ഥാനമായ സ്വിസ് ട്രാൻസ്പ്ലാന്റ് ഓർഗുമായി ചേർന്ന് കൊണ്ട് സ്വിറ്റ്‌സർലാൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. നിരവധി കാരുണ്യ പദ്ധതികൾ ജന്മനാട്ടിൽ ചെയ്തു വരുന്ന കേളി സാമൂഹ്യ സേവനമേഖലയിൽ ഒരു പുതിയ പദ്ധതിക്കു കൂടി തുടക്കം കുറിക്കുകയാണ്.
അവയവദാനത്തെപ്പറ്റി മനുഷ്യ മനസ്സിൽ മറ്റൊരു ചിത്രം വരച്ച മഹത്വ്യക്തികളെ അനുസ്മരിച്ചുകൊണ്ട്, സ്വിറ്റ്‌സർലണ്ടിലെ രണ്ടാം തലമുറയിലുള്ള അവയവദാന സമ്മതപത്രം സൂക്ഷിക്കുന്ന പ്രിയ മക്കളുടെ മഹാമനസ്‌കതയെ ആദരിച്ചുകൊണ്ട് സ്വിറ്റ്‌സർലണ്ടിലെ അനേക രോഗികൾക്ക് കൂടി സഹായകമാകുന്ന മഹത്തരമായ പ്രൊജക്റ്റ് തുടങ്ങുന്നത്. അവയവദാനത്തിന് മടി കാണിച്ച് (ടാബൂ) നിൽക്കുന്ന സ്വിസ് ജനതക്ക് പോലും മാതൃകയാകുന്ന പ്രവർത്തനം ഈ പദ്ധതിയിലൂടെ കേളിക്ക് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേളി പ്രസിഡന്റ് അബ്രാഹം ചേന്നംപറമ്പിൽ അറിയിച്ചു.
സ്വിറ്റ്‌സർലൻഡിലെ അവയവദാന പ്രക്രിയകളെ സത്യസന്ധമായി നിയന്ത്രിക്കുന്ന സ്വിസ്ട്രാൻസ്പ്ലാന്റിനൊപ്പം (Swisstransplant) ചേർന്ന്, മരണശേഷവും ജീവൻ തുടിക്കുന്ന അവയവങ്ങൾ ദാനം ചെയ്തുകൊണ്ട് മരണം കാക്കുന്ന ചിലർക്കെങ്കിലും പുതുജീവൻ നൽകുവാൻ കൂട്ടായ്മയിലൂടെ സാധിക്കുമെന്ന് കേളി എക്‌സിക്യുട്ടീവ് കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്കും അവയവദാന സമ്മതപത്രം പൂരിപ്പിക്കുന്നതിനും www.keliswiss.org സന്ദർശിക്കുക.
സ്വിസിൽ മാത്രം നൂറിലധികം രോഗികൾ അവയവ ലഭ്യത ഇല്ലാത്തത് മൂലം വർഷം തോറും മരണമടയുന്നുവെന്ന് കണക്കുകൾ പറയുന്നു. അവയവത്തിനായി രജിസ്റ്റർ ചെയ്തു നീണ്ടനാൾ കാത്തുനിൽക്കുന്ന ആയിരത്തിലധികം രോഗികൾ സ്വിറ്റ്‌സർലാൻഡിൽ ഉണ്ട്. അഗ്‌നിക്കിരയായോ മണ്ണിൽ അടിഞ്ഞോ പോകേണ്ട അവയവം അമൂല്യമാക്കുവാൻ ഉദാത്തമായ കാരുണ്യ പ്രവർത്തിയിലൂടെ ചെയ്യാനാകുമെന്ന് കേളി എന്ന മലയാളി സംഘടന ഈ പദ്ധതിയിലൂടെ അറിയിക്കുന്നു.