ന്ത്യൻ കമ്പനിയായ കെൽടോൺ ടെക്ക് അയർലണ്ടിലെ ദ്രോഗഡയിൽ 100 പേർക്ക് തൊഴിലവസരം. അടുത്ത അഞ്ചു വർഷങ്ങൾക്കുള്ളിലാണ് 100 പേർക്ക് തൊഴിലവസരം നൽകുക. ദ്രോഗഡയിലെ ഓഫീസ് ദി മില്ലിൽ ആയിരിക്കും പുതിയ ഓഫീസ് ആരംഭിക്കുക.

യൂറോപ്യൻ വിപണിയിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പിന്റെ ഭാഗമായാണ് ദ്രോഗഡയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഐടി സേവനം നൽകുന്നതിനൊപ്പം ISMAC, ERPEAI സോവനങ്ങളും ലഭ്യമാക്കും.

അടുത്ത മൂന്ന് വർഷം കൊണ്ട് ജോലിക്കാരുടെ എണ്ണം 3,000 ആക്കാനാണ് കമ്പനി അധികൃതരുടെ തീരുമാനം. 1993ൽ ഹൈദരാബാദിൽ തുടക്കമിട്ട കമ്പനിയിൽ നിലവിൽ 1,100 പേരാണ് ലോകമാകമാനം ജോലി ചെയ്യുന്നത്. ഇന്ത്യയിലും യു.എസിലുമായി അഞ്ച് ഓഫീസുകൾ വീതമുണ്ട്.