- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാസിസ്റ്റ് വിരുദ്ധ സഹോദര്യ സംഗമം നാളെ അബ്ബാസിയയിൽ: കെ.ഇ.എൻ മുഖ്യാതിഥി
കുവൈത്ത് സിറ്റി: മതന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കുമെതിരെ വൻതോതിൽ നടക്കുന്ന ആക്രമണങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മതേതര ജനാധിപത്യ വിശ്വാസികളെയും മനുഷ്യസ്‌നേഹികളെയും അണിനിരത്തി കെ.ഐ.ജി കുവൈത്ത് സംഘടിപ്പിക്കുന്ന ''ഫാസിസ്റ്റ് വിരുദ്ധ സഹോദര്യ സംഗമം'' നാളെ (വെള്ളി) വൈകുന്നേരം 5.30 ന് അബ്ബാസിയ ടൂറിസ്റ്റ്ക്ക് പാർക്കിനു സമീപമുള്ള മറീന ഹാളിൽ നടക്കും. മോദി ഭരണകൂടവും സംഘ്പരിവാർ ശക്തികളും ബോധപൂർവ്വം ഉത്പാദിപ്പിക്കുന്ന വർഗ്ഗീയ ഫാഷിസത്തിന്റെ ഭീതിദമായ നിഴലിലൂടെയാണ് രാഷ്ട്രം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾക്ക് കനത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയും ഫാസിസം രൗദ്രഭാവം പൂണ്ട് രാജ്യത്തുടനീളം സങ്കുചിത ദേശീയതയുടെയും വർഗീയതയുടെയും ദുരിതം വിതക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ മതനിരപേക്ഷ മനസ്സുകളുടെ കൂട്ടായ്മയാണ് പരിപാടിയുടെ ലക്ഷ്യം. കേരളത്തിലെ പ്രഗല്ഭ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ കുഞ്ഞമ്മദ് സഹോദര്യ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കു
കുവൈത്ത് സിറ്റി: മതന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കുമെതിരെ വൻതോതിൽ നടക്കുന്ന ആക്രമണങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മതേതര ജനാധിപത്യ വിശ്വാസികളെയും മനുഷ്യസ്‌നേഹികളെയും അണിനിരത്തി കെ.ഐ.ജി കുവൈത്ത് സംഘടിപ്പിക്കുന്ന ''ഫാസിസ്റ്റ് വിരുദ്ധ സഹോദര്യ സംഗമം'' നാളെ (വെള്ളി) വൈകുന്നേരം 5.30 ന് അബ്ബാസിയ ടൂറിസ്റ്റ്ക്ക് പാർക്കിനു സമീപമുള്ള മറീന ഹാളിൽ നടക്കും. മോദി ഭരണകൂടവും സംഘ്പരിവാർ ശക്തികളും ബോധപൂർവ്വം ഉത്പാദിപ്പിക്കുന്ന വർഗ്ഗീയ ഫാഷിസത്തിന്റെ ഭീതിദമായ നിഴലിലൂടെയാണ് രാഷ്ട്രം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾക്ക് കനത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയും ഫാസിസം രൗദ്രഭാവം പൂണ്ട് രാജ്യത്തുടനീളം സങ്കുചിത ദേശീയതയുടെയും വർഗീയതയുടെയും ദുരിതം വിതക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ മതനിരപേക്ഷ മനസ്സുകളുടെ കൂട്ടായ്മയാണ് പരിപാടിയുടെ ലക്ഷ്യം.
കേരളത്തിലെ പ്രഗല്ഭ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ കുഞ്ഞമ്മദ് സഹോദര്യ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കുവൈത്തിലെ മത സാമൂഹിക സാംസ്‌കാരിക സംഘടന നേതാക്കളായ ഫൈസൽ മഞ്ചേരി, ജോണ് മാത്യു, ജെ സജി, ജോർജ് കലയിൽ, സാം കുട്ടി തോമസ്, കൃഷ്ണൻ കടലുണ്ടി, വിജയ കുമാർ, സത്താർ കുന്നിൽ, ബഷീർ ബാത്ത, സയ്യിദ് അബ്ദുറഹ്മാൻ, ടി പി അബ്ദുൽ അസീസ്, അബ്ദുൽ ഫതാഹ് തയ്യിൽ, ബാബുജി ബത്തേരി, അനിയൻ കുഞ്ഞ്, ശ്രീം ലാൽ മുരളി, ടോളി തോമസ്, സക്കീർഹുസൈൻ തുവ്വൂർ, മഹ്ബൂബ അനീസ്, സി കെ നജീബ്, മുബാറക് കാമ്പ്രത്ത്, ഹംസ ബാഖവി എന്നിവർ പങ്കെടുത്ത് സംസാരിക്കും. അധികാരത്തിന്റെ ബലത്തിൽ സംഘ് പരിവാർ ശക്തികൾ രാജ്യത്താകമാനം അക്രമങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുമ്പോൾ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യവും പൈതൃകവും തിരിച്ചുപിടിക്കാൻ നടത്തപ്പെടുന്ന ഈ സംഗമത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് കെ.ഐ.ജി ആവശ്യപെട്ടു. കുവൈത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 60005795 നമ്പരിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.