ന്യൂഡൽഹി: കേന്ദ്രസാഹിത്യ അക്കാദമിയുടെ 2021ലെ മികച്ച ബാലസാഹിത്യകൃതിക്കുള്ള പുരസ്‌കാരം ഗ്രേസിക്ക്. 'വാഴ്‌ത്തപ്പെട്ട പൂച്ച' എന്ന രചനയ്ക്കാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവുമാണ് അവാർഡ്.

കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ സാഹിത്യപുരസ്‌കാരം മലയാളത്തിൽ അബിൻ ജോസഫിന്റെ 'കല്യാശേരി തീസിസ്' എന്ന പുസ്തകത്തിന് ലഭിച്ചു. 50,000 രൂപയും ഫലകവുമാണ് അവാർഡ്.

ഏഴാച്ചേരി രാമചന്ദ്രൻ, ഡോ. എൻപി ഹാഫിസ് മുഹമ്മദ്. റോസ്മേരി,പ്രഫ. എ.എം ശ്രീധരൻ, ഡോ. സി.ആർ. പ്രസാദ്, ഡോ. സാവിത്രി രാജീവൻ എന്നിവരാണ് മലയാളത്തിൽ നിന്നുള്ള ജൂറി അംഗംങ്ങൾ.