നിലവിൽ ഏറ്റവും കൂടുതൽ രാജകുടുംബങ്ങൾ താമസിക്കുന്ന ഇടമായി കെൻസിങ്ടൺ പാലസ് മാറിയിരിക്കുകയാണ്. അടുത്തിടെ മേഗന്റെയും ഹാരിയുടെയും അയൽപക്കത്തേക്ക് താമസം മാറി താമസിച്ചിരിക്കുകയാണ് യൂജിൻ രാജകുമാരിയും പ്രതിശ്രുത വരൻ ജാക്ക് ബ്രൂക്ക്സ്ബാങ്കും. ഇതോടെ ഈ കൊട്ടാരത്തിൽ ഇപ്പോൾ വില്യം അടക്കം 11 കിരീടാവകാശികളാണ് താമസിക്കുന്നത്.എലിസബത്ത് രാജ്ഞിയുടെ ചെറുമകളും ആ്ര്രൻഡൂ രാജകുമാരന്റെ രണ്ടാമത്തെ സന്തതിയുമാണ് യൂജിൻ. കെൻസിങ്ടൺ പാലസിലെ മെൂന്ന് ബെഡ്റൂമുകളുള്ള ഐവി കോട്ടേജിലേക്കാണിവർ കഴിഞ്ഞ ആഴ്ച താമസം മാറിയിരിക്കുന്നത്.കേയ്റ്റ് രാജകുമാരി പ്രസവ വാർഡിലായിരിക്കുമ്പോഴായിരുന്നു ഇവരുടെ കൂടുമാറ്റം.

നിലവിൽ ഹാരിയും മേഗനും താമസിക്കുന്ന രണ്ട് ബെഡ്റൂമുകളുള്ള നോട്ടിങ്ഹാം കോട്ടേജിനടുത്താണ് യൂജിൻ താമസത്തിനെത്തിയിരിക്കുന്നത്. ഇവിടെയായിരുന്നു മുമ്പ് വില്യവും കേയ്റ്റും താമസിച്ചിരുന്നത്. ഹാരിയുംമേഗനും ഈ മാസം അവസാനമാണ് വിൻഡ്സർ കാസിലിൽ വച്ച് വിവാഹിതരാകുന്നത്. യൂജിനും ബ്രൂക്സ്ബാങ്കും ഒക്ടോബറിലാണ് വിവാഹിതരാവുന്നത്. യൂജിന് 28 വയസും ബ്രൂക്സ്ബാങ്കിന് 31 വയസുമാണ് പ്രായം. പാലസിലെ പ്രോപ്പർട്ടി സെക്ഷന്റെ ഡെപ്യൂട്ടി ഹെജിന്റെ ഫാമിലി ഹോമായിരുന്നു ഇതിന് മുമ്പ് ഐവി കോട്ടേജ്. അദ്ദേഹം രണ്ട് വർഷം മുമ്പ് റിട്ടയേഡാവുകയായിരുന്നു.

ഹാരിയും യൂജിനും വളരെ അടുത്ത സൗഹൃദം പുലർത്തുന്നതിനാൽ അയൽക്കാരായി താമസിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മേഗനെ ആദ്യമായി കണ്ടവരിൽ ഒരാൾ യൂജിനാണ്. യൂജിൻ നേരത്തെ തന്നെ ഐവി കോട്ടേജിലേക്ക് മാറിത്താമസിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഇതിന്റെ പുനർനിർമ്മാണത്തിന് ആര് പണം മുടക്കുമെന്നുള്ള ആശയക്കുഴപ്പം നിലനിന്നതിനാൽ വീട് മാറ്റം നീണ്ട് പോവുകയായിരുന്നു.വില്യം രാജകുമാരൻ , കേയ്റ്റ്, മക്കളായ ജോർജ്, ചാർലറ്റ് , ലൂയീസ് എന്നിവരും കെൻസിങ്ടൺ പാലസിലുണ്ട്.

രാജ്ഞിയുടെ കസിൻസായ കെന്റിലെ ഡ്യൂക്ക്, ഡ്യൂചസ്, കെന്റിലെ മൈക്കൽ രാജകുമാരൻ, രാജകുമാരി, ഗ്ലൗസെസ്റ്ററിലെ ഡ്യൂക്ക്, ഡ്യൂചസ് തുടങ്ങിയവർ അവരിൽ ഉൾപ്പെടുന്നു. യൂജിൻഇതിന് മുമ്പ് സെന്റ് ജെയിംസ് പാലസിലെ നാല് ബെഡ്റൂം അപാർട്ട്മെന്റിൽ തന്റെ സഹോജരി ബിയാട്രീസ് രാജകുമാരിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. കെൻസിങ്ടൺ പാലസിനെ ഡയാന രാജകുമാരി തടവറയായി വിശേഷിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി ഈ കൊട്ടാരം ദൗർഭാഗ്യം നിറഞ്ഞ കൊട്ടാരമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ പിന്നീട് അടുത്ത കാലത്താണ് ഈ പ്രതിച്ഛായ നീങ്ങി കൂടുതൽ രാജകുടുംബങ്ങൾ ഇവിടേക്ക് താമസത്തിനെത്തിയിരിക്കുന്നത്.