ബെന്റിൻ (കെന്റക്കി): ഇന്ന് (ജനുവരി 23 ചൊവ്വാഴ്ച) രാവിലെ സെന്റർമാർഷൽ കൗണ്ടി സ്‌കൂളിൽ നടന്ന വെടിവെയ്പിൽ 2 കുട്ടികൾമരിക്കുകയും പതിനേഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗവർണർമാറ്റ് ബെവിൻ നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തു.

വെടിവെയ്പിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുപേർക്കുകൂടി പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. മരിച്ചവർ 15 വയസ്സിനുതാഴെയുള്ള വിദ്യാർത്ഥികളാണെന്നു പറയപ്പെടുന്നു.വെടിയേറ്റ 15 വയസ്സുള്ള പെൺകുട്ടി സംഭവ സ്ഥലത്തുവെച്ചും, മറ്റൊരു 15വയസ്സുകാരൻ ആശുപത്രിയിൽ വച്ചുമാണ് മരണമടഞ്ഞത്.

രാവിലെ 7.57-നായിരുന്നു സംഭവം. വെടിവെച്ചു എന്നു പറയപ്പെടുന്ന 15വയസുകാരൻ വിദ്യാർത്ഥിയെ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ അറസ്റ്റ്ചെയ്തതായും പൊലീസ് പറഞ്ഞു. കുട്ടിയെ വെടിവെയ്പ് നടത്തുന്നതിനുപ്രേരിപ്പിച്ച സംഭവങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരുന്നതായുംപൊലീസ് അറിയിച്ചു.

ഈ ആഴ്ചയിൽ അമേരിക്കയിൽ നടക്കുന്ന രണ്ടാമത്തെ സ്‌കൂൾ വെടിവെയ്പാണിത്.ഇന്നലെ (ജനുവരി 22 തിങ്കളാഴ്ച) ടെക്സസിലുണ്ടായ വെടിവെയ്പിൽ ഒരുവിദ്യാർത്ഥിക്ക് 6 തവണ വെടിയേറ്റിരുന്നു. ഈ കുട്ടിയെ ഗുരുതരാവസ്ഥയിൽആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.