- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിവൃത്തിയുണ്ടെങ്കിൽ ഇനി കെപ്കോയുടെ ഇറച്ചിക്കോഴി വാങ്ങാതിരിക്കുക! തമിഴ്‌നാട് മാതൃകയിൽ തൂക്കം കൂട്ടാൻ കോഴികളിൽ ഹോർമോൺ പരീക്ഷണത്തിന് സർക്കാർ ഏജൻസിയും
കോട്ടയം: തീന്മേശകളിൽ നിന്ന് ഹോർമോൺ കോഴി'കളെ പറപ്പിക്കാൻ ഇനി കെപ്‌കോ ഇല്ല. ന്യായ വിലയ്ക്ക് നല്ല കോഴിയിറച്ചി വിൽക്കാനുള്ള നീക്കത്തിൽ നിന്നും കെപ്‌കോ പിന്മാറുന്നു. ലാഭകരമല്ലാത്തതിനാൽ പ്രവർത്തന രീതി മാറ്റുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഹോർമോൺ കുത്തി വച്ച ചിക്കൻ കെപ്‌കോയും ഇനി ഉൽപാദിപ്പിക്കും. പരസ്യമായി തന്നെ പറഞ്ഞു കൊണ്ടാണ് നീക്കം. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. എന്നാൽ പിണറായി സർക്കാർ വിവാദങ്ങളോട് പ്രതികരിക്കുന്നുമില്ല. കോഴികൾക്ക് കൊടുക്കാൻ തീറ്റ കിട്ടുന്നില്ല. അതുകൊണ്ട് തന്നെ വലിയ പ്രതിസന്ധിയാണുള്ളത്. ഈ സാഹചര്യത്തിലാണ് ഹോർമോൺ കുത്തിവച്ച് കോഴിക്ക് ഭാരം കൂട്ടാനുള്ള തീരുമാനമെന്നാണ് സൂചന. ഇത് ചെയ്തില്ലെങ്കിൽ പോൾട്ടറി ഡെവലപ്‌മെന്റ് കോർപ്പറേഷൻ വലിയ നഷ്ടത്തിലേക്ക് പോകുമെന്നാണ് വിലയിരുത്തൽ. ഇതോടെ ശുദ്ധമായ ചിക്കൻ എന്ന ടാഗ് ലൈനും കെപ്‌കോയ്ക്ക് ഉപേക്ഷിക്കേണ്ടി വരും. ജൈവ ചിക്കനെന്ന വാഗ്ദാനവുമായി വിപണി വിലയെക്കാൾ കുറച്ച് കൂടുതൽ വിലയ്ക്കാണ് കെപ്‌കോ ഇറച്ചി കോഴി വിൽക്കുന്നത്. എന്നാൽ തീറ്റ കിട്ടാതായതോടെ പ
കോട്ടയം: തീന്മേശകളിൽ നിന്ന് ഹോർമോൺ കോഴി'കളെ പറപ്പിക്കാൻ ഇനി കെപ്‌കോ ഇല്ല. ന്യായ വിലയ്ക്ക് നല്ല കോഴിയിറച്ചി വിൽക്കാനുള്ള നീക്കത്തിൽ നിന്നും കെപ്‌കോ പിന്മാറുന്നു. ലാഭകരമല്ലാത്തതിനാൽ പ്രവർത്തന രീതി മാറ്റുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഹോർമോൺ കുത്തി വച്ച ചിക്കൻ കെപ്‌കോയും ഇനി ഉൽപാദിപ്പിക്കും. പരസ്യമായി തന്നെ പറഞ്ഞു കൊണ്ടാണ് നീക്കം. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. എന്നാൽ പിണറായി സർക്കാർ വിവാദങ്ങളോട് പ്രതികരിക്കുന്നുമില്ല.
കോഴികൾക്ക് കൊടുക്കാൻ തീറ്റ കിട്ടുന്നില്ല. അതുകൊണ്ട് തന്നെ വലിയ പ്രതിസന്ധിയാണുള്ളത്. ഈ സാഹചര്യത്തിലാണ് ഹോർമോൺ കുത്തിവച്ച് കോഴിക്ക് ഭാരം കൂട്ടാനുള്ള തീരുമാനമെന്നാണ് സൂചന. ഇത് ചെയ്തില്ലെങ്കിൽ പോൾട്ടറി ഡെവലപ്‌മെന്റ് കോർപ്പറേഷൻ വലിയ നഷ്ടത്തിലേക്ക് പോകുമെന്നാണ് വിലയിരുത്തൽ. ഇതോടെ ശുദ്ധമായ ചിക്കൻ എന്ന ടാഗ് ലൈനും കെപ്‌കോയ്ക്ക് ഉപേക്ഷിക്കേണ്ടി വരും. ജൈവ ചിക്കനെന്ന വാഗ്ദാനവുമായി വിപണി വിലയെക്കാൾ കുറച്ച് കൂടുതൽ വിലയ്ക്കാണ് കെപ്‌കോ ഇറച്ചി കോഴി വിൽക്കുന്നത്. എന്നാൽ തീറ്റ കിട്ടാതായതോടെ പ്രതിസന്ധി രൂക്ഷമായി. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് മാതൃകയിൽ ഹോർമോൺ ചിക്കനിലേക്ക് കെപ്‌കോ വഴി മാറുന്നത്.