- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളിച്ചെണ്ണ നിറയ്ക്കാൻ പായ്ക്കില്ലെന്ന് ന്യായം; ക്ഷാമം ബോധപൂർവം സൃഷ്ടിച്ചതെന്ന് പിന്നാമ്പുറ സംസാരം; ഉദ്യോഗസ്ഥർ കമ്മീഷൻ പറ്റി തട്ടിക്കൂട്ട് കമ്പനികളെ സഹായിക്കുന്നു? കേര വെളിച്ചെണ്ണ ഉത്പാദനം നിലച്ചിട്ട് ദിവസങ്ങൾ; കേരഫെഡ് അഴിമതി ആരോപണത്തിൽ മുങ്ങുമ്പോൾ വ്യാജന്മാർ വിപണിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം വിൽപ്പനയുള്ള കേരഫെഡ് കേര വെളിച്ചെണ്ണയുടെ ഉൽപാദനം പ്രതിസന്ധിയിൽ. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഈ സ്ഥാപനത്തിൽ വെളിച്ചെണ്ണ ഉത്പാദനം നിലച്ചു.വെളിച്ചെണ്ണ നിറയ്ക്കാൻ പാക്കറ്റുകൾക്ക് ക്ഷാമം നേരിടേണ്ടി വന്ന സാഹചര്യത്തിൽ ആണ് ഇപ്പോൾ ഉത്പാദനം നിർത്തിവെച്ചിരിക്കുന്നതെന്നാണ് കേരഫെഡ് പറയുന്നത്. രണ്ട് പ്ലാന്റുകളിലായി പ്രതിദിനം 70 ടൺ വെളിച്ചെണ്ണയാണ് ഉത്പാദിപ്പിച്ചിരുന്നത്. ഇതിപ്പോൾ നിലച്ചിരിക്കുകയാണ്.
കഴിഞ്ഞ 25 ന് ശേഷം കേര വെളിച്ചെണ്ണ പുറത്തിറങ്ങിയിട്ടില്ല. സ്വീകാര്യതയിൽ മുന്നിൽ നിൽക്കുന്ന കേര വെളിച്ചെണ്ണയ്ക്ക് നിലവിൽ സബ്സിഡി നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ കുറഞ്ഞ വിലയ്ക്ക് ഇത് ലഭ്യമാക്കുന്നുണ്ട്. എന്നാൽ വെളിച്ചെണ്ണയുടെ കവർ തയ്യാറാക്കുന്നത് ഇറക്കുമതി ചെയ്യുന്ന ഫിലിം ഉപയോഗിച്ചാണ്. യുദ്ധ സാഹചര്യത്തെ തുടർന്ന് ഈ ഫിലിന്റെ വില കുത്തനെ ഉയർന്നതാണ് നിലവിലുള്ള പ്രതിസന്ധിക്കു കാരണമെന്ന് അധികൃതർ പറയുന്നത്.
എന്നാൽ, പായ്ക്കറ്റിന്റെ ക്ഷാമം കേര ഫെഡ് ബോധപൂർവ്വം സൃഷ്ടിച്ചെടുത്തതാണെന്ന ആരോപണമാണ് ഉയരുന്നത്. ഉദ്യോഗസ്ഥതലത്തിൽ താൽപര്യങ്ങൾക്ക് അനുസരിച്ച് കരാർ നൽകിയതിൽ ഉണ്ടായ പിഴവുകളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന. വലിയ തുക കമ്മീഷൻ വാങ്ങി കരാർ നൽകുകയും അതുകൊണ്ടുതന്നെ കരാറുകാരുടെ ആഗ്രഹത്തിന് വഴങ്ങി നിൽക്കുകയും ചെയ്യേണ്ടി വരുന്നതാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
മറ്റൊരു ഗുരുതര ആരോപണം കേര വെളിച്ചെണ്ണ വിപണിയിൽ എത്താത്തപ്പോൾ വ്യാജ ഉത്പന്നങ്ങൾ വിപണി വാഴുന്നുവെന്നതാണ്. വ്യാജവും മായം കലർന്നതുമായ വെളിച്ചെണ്ണ വിപണിയിലെത്തുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ദിവസവും 70 ടണ്ണിലേറെ വെളിച്ചെണ്ണ ഉത്പാദിച്ചിപ്പിച്ചിരുന്ന കേര വെളിച്ചെണ്ണ വിപണിയിൽ എത്താതെ പോകുമ്പോൾ അവിടേക്ക് കടന്നുവരുന്ന മറ്റ് വെളിച്ചെണ്ണ ഉൽപ്പന്നങ്ങളുടെ തോത് ചിന്തിക്കാവുന്നതാണ്.
വൻകിട വെളിച്ചെണ്ണ ഉതപാദന കമ്പനികളുമായി കേരഫെഡിലെ ഉന്നത ഉദ്യോഗസ്ഥ തലത്തിലുള്ളവരുമായി രഹസ്യ ബാന്ധവങ്ങൾ ഉണ്ടോയെന്ന സംശയവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്. കേര വിപണിയിൽ എത്താതെ പോയതോടെ വെളിച്ചെണ്ണയുടെ ആഭ്യന്തര വിപണിയെയും ഉപഭോഗത്തെയും മാത്രമല്ല സംസ്ഥാനത്തെ ആയിരക്കണക്കിന് വരുന്ന കേര കർഷകരെയചും വിതരണക്കാരെയും ഈ പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുകയാണ്.
കേര കർഷകരിൽ നിന്നും ഏറ്റവുമധികം തേങ്ങ വാങ്ങുകയും ശുദ്ധമായ ഉല്പന്നങ്ങൾ വില്ക്കുകയും ചെയ്യുന്ന കേരഫെഡാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നത്. 1100 ടണ്ണിലധികം പ്രതിമാസം സ്ഥാപനം മാർക്കറ്റിലെത്തിക്കുന്നുണ്ട്. കേരഫെഡിന്റെ പ്രധാന വരുമാനവും വെളിച്ചെണ്ണ വില്പനയിലൂടെയാണ്.
മറുനാടന് മലയാളി ബ്യൂറോ