- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്രിക സമർപ്പണം കഴിഞ്ഞു; സംസ്ഥാനത്ത് ഒന്നരലക്ഷം സ്ഥാനാർത്ഥികൾ; പിൻവലിക്കാനുള്ള അവസാന തീയതി 23
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. ഇന്ന് വൈകുന്നേരം ആറു വരെ 1,52,292 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുള്ള നാമനിർദേശ പത്രികകളുടെ കണക്കാണിത്.
ഗ്രാമപഞ്ചായത്തുകളിലേക്ക് 1,14,515, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 12,322 , ജില്ലാ പഞ്ചായത്തുകളിലേക്ക് 1,865 പത്രികകളാണ് ലഭിച്ചത്. 19,747 പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോർപ്പറേഷനുകളിലേക്ക് 3,843 നാമനിർദേശ പത്രികകളും ലഭിച്ചു.
പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 23 ആണ്.
മറുനാടന് ഡെസ്ക്
Next Story