- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ നൂറ് മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എംജിയും കേരളയും കുസാറ്റും ഐസറും; മികച്ച കോളേജുകളിൽ എസ്ബിയും സെന്റ് ജോസഫും മാർ ഇവാനിയേസും സേക്രട്ട് ഹാർട്ടും അടക്കം 17 എണ്ണം; മികച്ച മാനേജ്മെന്റ് സ്ഥാപനങ്ങളിൽ കോഴിക്കോട്ടെ ഐഐഎമ്മും എഞ്ചിനീയറിംഗിൽ മൂന്ന് സർക്കാർ സ്ഥാപനങ്ങളും; രാജ്യത്തെ ഏറ്റവും മികച്ച കോളേജ് ഡൽഹിയിലെ മിറാൻഡ ഹൗസ്
ന്യൂഡൽഹി: രാജ്യത്തെ മികച്ച 100 കോളജുകളുടെ പട്ടികയിൽ കേരളത്തിൽനിന്നും ഇടം നേടിയത് എസ്ബിയും സെന്റ് ജോസഫും മാർ ഇവാനിയേസും സേക്രട്ട് ഹാർട്ടും 17 കോളജുകൾ. കോളജുകളുടെ പട്ടികയിൽ ഡൽഹിയിലെ മിറാൻഡ ഹൗസും സെന്റ് സ്റ്റീഫൻസുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. മികച്ച 100 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ പട്ടികയിൽ കേരള, എംജി സർവകലാശാലകളും കുസാറ്റും തിരുവനന്തപുരത്തെ ഐസറും ഇടംപിടിച്ചു. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണു ദേശീയ പട്ടികയിൽ ഒന്നാമതുള്ളത്. കേന്ദ്ര മാനവശേഷി മന്ത്രാലയമാണു പട്ടിക തയാറാക്കിയത്. കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മികച്ച 50 മാനേജ്മെന്റ് സ്ഥാപനങ്ങളുടെ പട്ടികയിൽ ആറാമതാണ്. മികച്ച 100 എൻജിനീയറിങ് സ്ഥാപനങ്ങളുടെ പട്ടികയിൽ തിരുവനന്തപുരത്തെ ഐഐഎസ്എസ്ടി (23), കോഴിക്കോട് എൻഐടി (50), തിരുവനന്തപുരം എൻജിനീയറിങ് കോളജ് (75) എന്നിവയുമുണ്ട്. ആർകിടെക്ചർ വിഭാഗത്തിലെ മികച്ച 10 സ്ഥാപനങ്ങളിൽ തിരുവനന്തപുരം എൻജിനീയറിങ് കോളജിനു നാലാം സ്ഥാനമുണ്ട്. അതേസമയം ഫാർമസി, മെ
ന്യൂഡൽഹി: രാജ്യത്തെ മികച്ച 100 കോളജുകളുടെ പട്ടികയിൽ കേരളത്തിൽനിന്നും ഇടം നേടിയത് എസ്ബിയും സെന്റ് ജോസഫും മാർ ഇവാനിയേസും സേക്രട്ട് ഹാർട്ടും 17 കോളജുകൾ. കോളജുകളുടെ പട്ടികയിൽ ഡൽഹിയിലെ മിറാൻഡ ഹൗസും സെന്റ് സ്റ്റീഫൻസുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
മികച്ച 100 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ പട്ടികയിൽ കേരള, എംജി സർവകലാശാലകളും കുസാറ്റും തിരുവനന്തപുരത്തെ ഐസറും ഇടംപിടിച്ചു. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണു ദേശീയ പട്ടികയിൽ ഒന്നാമതുള്ളത്. കേന്ദ്ര മാനവശേഷി മന്ത്രാലയമാണു പട്ടിക തയാറാക്കിയത്.
കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മികച്ച 50 മാനേജ്മെന്റ് സ്ഥാപനങ്ങളുടെ പട്ടികയിൽ ആറാമതാണ്. മികച്ച 100 എൻജിനീയറിങ് സ്ഥാപനങ്ങളുടെ പട്ടികയിൽ തിരുവനന്തപുരത്തെ ഐഐഎസ്എസ്ടി (23), കോഴിക്കോട് എൻഐടി (50), തിരുവനന്തപുരം എൻജിനീയറിങ് കോളജ് (75) എന്നിവയുമുണ്ട്.
ആർകിടെക്ചർ വിഭാഗത്തിലെ മികച്ച 10 സ്ഥാപനങ്ങളിൽ തിരുവനന്തപുരം എൻജിനീയറിങ് കോളജിനു നാലാം സ്ഥാനമുണ്ട്. അതേസമയം ഫാർമസി, മെഡിക്കൽ, നിയമ ഗണങ്ങളിൽ കേരളത്തിലെ സ്ഥാപനങ്ങൾ മികവിന്റെ പട്ടികയിലില്ല. മികച്ച 100 സർവകലാശാലകളുടെ പട്ടികയിൽ കേരള (30), എംജി (34), കുസാറ്റ് (69), കോഴിക്കോട് (73) എന്നിവയുമുണ്ട്.
കേരളത്തിൽ നിന്നുള്ള സ്ഥാപനങ്ങൾ ഇവയാണ്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് (18), കോഴിക്കോട് സെന്റ് ജോസഫ്സ് (34), തിരുവനന്തപുരം മാർ ഇവാനിയോസ് (36), തേവര സേക്രട്ട് ഹാർട്ട് (41), രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് (43), കൊല്ലം ടികെഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് (45), ചങ്ങനാശേരി സെന്റ് ബെർക്മാൻസ് (46), തൃശൂർ ക്രൈസ്റ്റ് (63), പാമ്പാടി കെജി (69), എറണാകുളം സെന്റ് തെരേസാസ് (76), തൃശൂർ വിമല (77), തൃശൂർ സെന്റ് തോമസ് (79), കുട്ടിക്കാനം മരിയൻ (84), കണ്ണൂർ നിർമലഗിരി (87), എംജി തിരുവനന്തപുരം (88), മാവേലിക്കര ബിഷപ് മൂർ (92), തൃശൂർ സെന്റ് ജോസഫ്സ് (97).