- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രഞ്ജി ട്രോഫി: സാധ്യത ടീമിനെ പ്രഖ്യാപിച്ച് കേരളം; സച്ചിൻ ബേബി നയിക്കും; എട്ട് വർഷങ്ങൾക്ക് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് ശ്രീശാന്ത് മടങ്ങിയെത്തി; പരുക്കേറ്റ ഉത്തപ്പ പുറത്ത്

തിരുവനന്തപുരം: രഞ്ജി ട്രോഫി 2021 22 സീസണിലേക്കുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് കേരളം. ടീമിനെ സച്ചിൻ ബേബി നയിക്കും. വിഷ്ണു വിനോദാണു വൈസ് ക്യാപ്റ്റൻ.28 അംഗ ടീമിൽ വെറ്ററൻ പേസർ എസ് ശ്രീശാന്തും ഇടം നേടിയിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി, വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ സഞ്ജു സാംസണാണ് നയിച്ചിരുന്നത്.
പരുക്കിൽനിന്നു പൂർണമായി സുഖപ്പെടാത്ത റോബിൻ ഉത്തപ്പയെ നിലവിൽ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് അസ്ഹറുദ്ദീനെ രഞ്ജി ടീമിൽ നിന്ന് ഒഴിവാക്കി. നിശ്ചിത ഓവർ ടൂർണമെന്റുകളിൽ താരം ഫോംഔട്ടായിരുന്നു. കെ എം ആസിഫും ടീമിലില്ല. അതേസമയം, ശ്രീശാന്ത് എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഫസ്റ്റ് ക്ലാസ് മത്സരം കളിക്കാനെത്തുന്നത്. 2013ലാണ് ശ്രീശാന്ത് അവസാനമായി ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്.
കഴിഞ്ഞ വർഷം കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി ടീമിലും സയിദ് മുഷ്താഖ് അലി ടീമിലും ഇടംപിടിച്ചിരുന്നു. എന്നാൽ ഇത്തവണ ടീമിൽ നിന്ന് പുറത്തായി. രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം. പശ്ചിമ ബംഗാൾ, വിദർഭ, രാജസ്ഥാൻ, ഹരിയാന, ത്രിപുര എന്നീ ടീമുകളാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് ബിയിലുള്ളത്. ബംഗളൂരുവിലായിരിക്കും കേരളത്തിന്റെ മത്സരങ്ങൾ. ജനുവരി 13നാണ് ആദ്യ മത്സരം.
സാധ്യതാ ടീം: സച്ചിൻ ബേബി (ക്യാപ്റ്റൻ), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റൻ), ആനന്ദ് കൃഷ്ണൻ, രോഹൻ കുന്നുമ്മൽ, വത്സൽ ഗോവിന്ദ്, പി. രാഹുൽ, സൽമാൻ നിസാർ, സഞ്ജു സാംസൺ, ജലജ് സക്‌സേന, സിജോമോൻ ജോസഫ്, കെ.സി. അക്ഷയ്, എസ്. മിഥുൻ, എൻ.പി. ബേസിൽ, എം.ഡി. നിഥീഷ്, മനു കൃഷ്ണൻ, ബേസിൽ തമ്പി, എഫ്. ഫനൂസ്, എസ്. ശ്രീശാന്ത്, അക്ഷയ് ചന്ദ്രൻ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ആനന്ദ് ജോസഫ്, വിനൂപ് മനോഹരൻ, എം. അരുൺ, വൈശാഖ് ചന്ദ്രൻ.


