- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൾ ഓസ്‌ട്രേലിയ വോളീബോൾ മത്സരത്തിൽ ഗ്രീൻ ലീഫ് കാൻബറ ജേതാക്കൾ
കാൻബറ: കേരളാ സ്പോർട്സ് ആൻഡ് ആർട്‌സ് ക്ലബ്ബ് സിഡ്‌നി സംഘടിപ്പിച്ച ഓൾ ഓസ്‌ട്രേലിയ വോളീബോൾ മത്സരത്തിൽ ഗ്രീൻ ലീഫ് കാൻബറ വിജയികളായി. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിൽ നേരിട്ടുള്ള സെറ്റുകൾക്കാണു എല്ലാ ടീമുകളെയും കാൻബറ പരാജയപ്പെടുത്തിയത്. സെമിഫൈനലിൽ ആതിഥേയരായ സിഡ്‌നി ടീമിനെയും ,ഫൈനലിൽ ബി.എം.എ ബ്രിസ്ബനെയും മറുപടിയില്ലാത്ത സെറ്റുകളിലൂടെ മറികടന്നാണു കാൻബറ വിജയകിരീടം സ്വന്തമാക്കിയത്. മുൻ ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റന്മാരയിരുന്ന കിഷോർകുമാർ, വിപിൻ ജോർജ്ജ് എന്നിവർ കാൻബറക്ക് വേണ്ടി കളത്തിലിറങ്ങി. ഓസ്‌ട്രേലിയയിലെ ഒരു മലയാളീ ടൂർണ്ണമെന്റിൽ ചരിത്രത്തിൽ ആദ്യമയ് ഇന്ത്യൻ ദേശീയ ടീമിലെ കളിക്കാരായിരുന്നവരെ ഉൾപ്പെടുത്തി മത്സരിക്കാനായതും കാന്ബറയുടെ നേട്ടമായി. ഇന്ത്യൻ താരങ്ങളായ കിഷോർ കുമാർ , വിബിൻ ജോർജ്ജ് എന്നിവരുടെ സാന്ന്യത്യം വോളീബോൾ കളിക്കാർക്കും കാഴ്‌ച്ചക്കാർക്കും പുത്തനുണർവ്വും ആവേശവും നൽകുകയുണ്ടായി. കാൻബറയിലെ വേളീബോൾ പ്രേമികളിടെ നേതൃത്തത്തിൽ വിജയികൾക്ക് സ്വീകരണവും,
കാൻബറ: കേരളാ സ്പോർട്സ് ആൻഡ് ആർട്‌സ് ക്ലബ്ബ് സിഡ്‌നി സംഘടിപ്പിച്ച ഓൾ ഓസ്‌ട്രേലിയ വോളീബോൾ മത്സരത്തിൽ ഗ്രീൻ ലീഫ് കാൻബറ വിജയികളായി.
ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിൽ നേരിട്ടുള്ള സെറ്റുകൾക്കാണു എല്ലാ ടീമുകളെയും കാൻബറ പരാജയപ്പെടുത്തിയത്. സെമിഫൈനലിൽ ആതിഥേയരായ സിഡ്‌നി ടീമിനെയും ,ഫൈനലിൽ ബി.എം.എ ബ്രിസ്ബനെയും മറുപടിയില്ലാത്ത സെറ്റുകളിലൂടെ മറികടന്നാണു കാൻബറ വിജയകിരീടം സ്വന്തമാക്കിയത്. മുൻ ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റന്മാരയിരുന്ന കിഷോർകുമാർ, വിപിൻ ജോർജ്ജ് എന്നിവർ കാൻബറക്ക് വേണ്ടി കളത്തിലിറങ്ങി.
ഓസ്‌ട്രേലിയയിലെ ഒരു മലയാളീ ടൂർണ്ണമെന്റിൽ ചരിത്രത്തിൽ ആദ്യമയ് ഇന്ത്യൻ ദേശീയ ടീമിലെ കളിക്കാരായിരുന്നവരെ ഉൾപ്പെടുത്തി മത്സരിക്കാനായതും കാന്ബറയുടെ നേട്ടമായി. ഇന്ത്യൻ താരങ്ങളായ കിഷോർ കുമാർ , വിബിൻ ജോർജ്ജ് എന്നിവരുടെ സാന്ന്യത്യം വോളീബോൾ കളിക്കാർക്കും കാഴ്‌ച്ചക്കാർക്കും പുത്തനുണർവ്വും ആവേശവും നൽകുകയുണ്ടായി.
കാൻബറയിലെ വേളീബോൾ പ്രേമികളിടെ നേതൃത്തത്തിൽ വിജയികൾക്ക് സ്വീകരണവും, ഇന്ത്യൻ താരങ്ങൾക്ക് യാത്ര അയപ്പും കാൻബറ നൽകുകയുണ്ടായി. ഗൗരി പാർക്കിൽ നടന്ന പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.