- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേങ്ങ വിലയിടിവ്: അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചു; നിയമ സഭയിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: സോളാറും ബാർകോഴയും മറ്റ് രാഷ്ട്രീയ വിഷയങ്ങളും നിറഞ്ഞ നിന്ന നിയമസഭയിൽ ഇന്ന് വീണ്ടും ജനകീയ വിഷയം ഉയർന്നു കേട്ടു. തേങ്ങയുടെ വിലയിടിവാണ് സഭയിൽ ഇന്ന് ചർച്ചാവിഷയമായത്. സഭയിൽ അടിയന്തര പ്രമേയമായി കൊണ്ടുവന്ന വിഷയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിപക്ഷം ബഹളം വച്ചു. ഒടുവിൽ സഭയിൽ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്ന് കെ.വി
തിരുവനന്തപുരം: സോളാറും ബാർകോഴയും മറ്റ് രാഷ്ട്രീയ വിഷയങ്ങളും നിറഞ്ഞ നിന്ന നിയമസഭയിൽ ഇന്ന് വീണ്ടും ജനകീയ വിഷയം ഉയർന്നു കേട്ടു. തേങ്ങയുടെ വിലയിടിവാണ് സഭയിൽ ഇന്ന് ചർച്ചാവിഷയമായത്. സഭയിൽ അടിയന്തര പ്രമേയമായി കൊണ്ടുവന്ന വിഷയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിപക്ഷം ബഹളം വച്ചു. ഒടുവിൽ സഭയിൽ നിന്നും ഇറങ്ങിപ്പോയി.
പ്രതിപക്ഷത്ത് നിന്ന് കെ.വി.വിജയദാസാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. തേങ്ങയുടെ വില ഇടിവ് പിടിച്ചുനിർത്താൻ സർക്കാർ ഇടപെടുന്നില്ലെന്ന് വിജയദാസ് കുറ്റപ്പെടുത്തി. പച്ചത്തേങ്ങ സംഭരിച്ചവകയിൽ കേരഫെഡിന് 15 കോടി രൂപ സർക്കാർ കുടിശിക നൽകാനുണ്ട്. കോഴിക്കോട്ടെ നാഫെഡിന്റെ ഓഫീസ് പൂട്ടി. ആസിയാൻ കരാറാണ് ഈ വിലത്തകർച്ചയ്ക്ക് ഇടവരുത്തിയത്. യു.ഡി.എഫ് ആസിയാൻ കരാറിനെ അനുകൂലിച്ചതിന്റെ തിരിച്ചടിയാണ് ഇപ്പോൾ കർഷകർ അനുഭവിക്കുന്നതെന്നും വിജയദാസ് കുറ്റപ്പെടുത്തി.
നാളീകേര കർഷകർ തീരാദുരിതത്തിലേക്ക് പോകുന്നു. കർഷകർക്കായി 200 കോടി രൂപയെങ്കിലും ബജറ്റിൽ നീക്കിവെക്കണം. പച്ചത്തേങ്ങ 25 രൂപ നിരക്കിൽ കൃഷിഭവൻ സംഭരിക്കുന്നുണ്ടെന്ന് കൃഷിമന്ത്രി കെ.പി മോഹനൻ മറുപടി നൽകി. നാളീകേര കർഷകർ കൃഷിഭവനെ ആശ്രയിക്കുന്നതാണ് നല്ലത്. 17 രൂപ പൊതുവിപണിയിൽ ഉള്ളപ്പോഴാണ് കൃഷിഭവൻ വഴി 25 രൂപ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭരിക്കുന്ന തേങ്ങ മൂല്യവർധിത ഉത്പന്നമായി മാറ്റുകയാണ് സർക്കാർ ചെയ്യുന്നതെന്നും കൃഷിമന്ത്രി പറഞ്ഞു.
കോർപറേറ്റുകളെ സഹായിക്കുന്ന സർക്കാരാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ കുറ്റപ്പെടുത്തി. തേങ്ങയുടെ വില ഇടിഞ്ഞപ്പോൾ സംഭരിക്കാൻ നടപടി എടുത്ത ഏക സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. അടുത്തമാസത്തോടെ വില മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോകുകയായിരുന്നു