പെരിന്തൽമണ്ണ സംഘർഷത്തെ ചൊല്ലി നിയമസഭയിൽ ബഹളം; അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു, പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയി
തിരുവനന്തപുരം: പെരിന്തൽമണ്ണ സംഘർഷത്തെ തുടർന്ന് നിയമസഭയിലെ പ്രതിപക്ഷ ബഹളം. വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. എം.ഉമ്മറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. പെരിന്തൽമണ്ണയിൽ ഉണ്ടായ സിപിഎം-മുസ്ലിം ലീഗ് സംഘർഷം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. അതേസമയം, യൂത്ത് ലീഗ് പ്രവർത്തകരാണ് ആദ്യം അക്രമണം നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അറിയിച്ചു. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും യൂത്ത്ലീഗുകാർ മാരക ആയുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചു. ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തിയ ഹർത്താലിനിടെയും വ്യാപക അക്രമങ്ങൾ ഉണ്ടായി-മുഖ്യമന്ത്രി പറഞ്ഞു. ഹർത്താലിനിടെ ഉണ്ടായ ആക്രമ സംഭവങ്ങളിൽ 13 പൊലീസുകാർക്ക് പരിക്കേറ്റെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസിനെ ഉപയോഗിച്ച് പ്രവർത്തകരെ അടിച്ചൊതുക്കി എന്ന യുഡിഎഫ് വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയെ കണ്ണൂരാക്കാൻ അനുവദിക്കില്ലെന്ന് എ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പെരിന്തൽമണ്ണ സംഘർഷത്തെ തുടർന്ന് നിയമസഭയിലെ പ്രതിപക്ഷ ബഹളം. വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. എം.ഉമ്മറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. പെരിന്തൽമണ്ണയിൽ ഉണ്ടായ സിപിഎം-മുസ്ലിം ലീഗ് സംഘർഷം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
അതേസമയം, യൂത്ത് ലീഗ് പ്രവർത്തകരാണ് ആദ്യം അക്രമണം നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അറിയിച്ചു. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും യൂത്ത്ലീഗുകാർ മാരക ആയുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചു. ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തിയ ഹർത്താലിനിടെയും വ്യാപക അക്രമങ്ങൾ ഉണ്ടായി-മുഖ്യമന്ത്രി പറഞ്ഞു.
ഹർത്താലിനിടെ ഉണ്ടായ ആക്രമ സംഭവങ്ങളിൽ 13 പൊലീസുകാർക്ക് പരിക്കേറ്റെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസിനെ ഉപയോഗിച്ച് പ്രവർത്തകരെ അടിച്ചൊതുക്കി എന്ന യുഡിഎഫ് വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയെ കണ്ണൂരാക്കാൻ അനുവദിക്കില്ലെന്ന് എം ഉമ്മർ പറഞ്ഞു.