തിരുവനന്തപുരം: ട്രാൻസ്‌ജെൻഡറുകൾക്ക് പരിഗണന നൽകിയ കാര്യത്തിലും മാനവശേഷിയിലും കേരളം രാജ്യത്ത്ഒന്നാമതാണെന്നും നൂറുശതമാനം വൈദ്യുതീകരണം സ്വന്തമാക്കി സംസ്ഥാനമാണ് നമ്മുടേതെന്നും വ്യക്തമാക്കി ഗവർണർ. ജസ്റ്റിസ് പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ കേരള നിയമസഭയുടെ ഈ വർഷത്തെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ഇതിനിടെ പ്രതിഷേധ പ്‌ളക്കാർഡുമായാണ് പ്രതിപക്ഷം സഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സഭയിലെത്തിയത്.

കന്നുകാലികൾക്കും അവയുടെ ഉടമസ്ഥർക്കും വേണ്ടി കേരളം ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. വ്യവസായങ്ങൾ നടത്തുന്നതിൽ ചൈനയുടെ മാതൃകയാണു തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ കേരളത്തിനെതിരെ ചില സംഘടനകളുടെ നേതൃത്വത്തിൽ കുപ്രചാരണം നടന്നു. ഓഖി ദുരന്തത്തിൽ നിന്നു പാഠമുൾക്കൊണ്ട് ഭാവിയിൽ ആവശ്യം വേണ്ട നടപടികൾ സ്വീകരിക്കും. എല്ലാവരെയും ഉൾക്കൊള്ളുന്ന സന്തുലിത വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും സദാശിവം പറഞ്ഞു.

സംസ്ഥാനത്തു വൻ സാമ്പത്തിക പ്രതിസന്ധിയാണെന്നും ക്രമസമാധാന നില തകരാറിലായെന്നും കാണിച്ചുകൊണ്ടുള്ള പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. കായൽ കയ്യേറ്റക്കേസിൽ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയും പ്രതിപക്ഷം ആയുധമാക്കുമെന്ന സൂചനകളും പുറത്തുവരുന്നു. സഭയിലെ സമീപനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്നു രാവിലെ യുഡിഎഫ് നിയമസഭാ കക്ഷിയോഗം ചേർന്നു.

ദേശീയ തലത്തിൽ കേരളത്തിനെതിരെ കുപ്രചരണം നടന്നുവെന്ന് വ്യക്തമാക്കിയ നയപ്രഖ്യാപനത്തിൽ കേന്ദ്രനയങ്ങൾക്കെതിരെ ശക്തമായ പരാമർശങ്ങളാണ് ഉള്ളത്. കേരളം അഴിമതി രഹിത സംസ്ഥാനമാണെന്നും കേരളാ മോഡൽ വികസനം അന്താരാഷ്ട്രതലത്തിൽ പോലും ശ്രദ്ധനേടിയെന്നും ഗവർണർ വ്യക്തമാക്കി.

പ്രസംഗത്തിലെ പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ:

  • പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കായി ഹരിതകർമ യൂണിറ്റുകൾ രൂപീകരിക്കും.
  • 20 മാസത്തെ ഭരണത്തിൽ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ ശ്രമിച്ചു.
  • കേന്ദ്രസഹായം അർഹരായവർക്ക് കൃത്യമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കും.
  • ലോകത്തെ ഏറ്റവും മികച്ച സാങ്കേതികത സ്വന്തമാക്കി മുന്നേറേണ്ടതുണ്ട്.
  • പ്രമേഹ ചികിത്സയ്ക്കുൾപ്പെടെ പ്രത്യേക പരിഗണന; കാൻസർ ചികിത്സയ്ക്കും കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കും
  • ആയുർവേദ മേഖലയിൽ കോഴിക്കോട് കുട്ടികൾക്കായി പ്രത്യേക പരിഗണന കേന്ദ്രം
  • സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അക്രമം സാങ്കേതികതയുടെ സഹായത്തോടെ
  • തടയും പൊലീസിൽ വനിതകളുടെ സാന്നിധ്യം വർധിപ്പിക്കും. 
  • തീരദേശ സംരക്ഷണത്തിനും ദുരന്തനിവാരണത്തിനും രണ്ടു പ്രത്യേക വിഭാഗങ്ങൾ
  • ഫൊറൻസിക് വിഭാഗം ഏറ്റവും പുതിയ സാങ്കേതികതയുടെ സഹായത്തോടെ കൂടുതൽ ശക്തമാക്കും
  • അൺ എയിഡഡ് സ്‌കൂൾ അദ്ധ്യാപകർക്ക് മിനിമം വേതനം ഉറപ്പാക്കു
  • ഓഖി ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകും.
    ഓഖി: മുന്നറിയിപ്പു ലഭിച്ചയുടനെ പ്രതികരിച്ചു. എന്നാൽ കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റം എല്ലാം തകിടം മറിച്ചു
  • ഓഖി ദുരന്തത്തിൽ നിന്നു പാഠമുൾക്കൊള്ളും; ദുരന്തനിവാരണ പദ്ധതികളിൽ കൂടുതൽ ശ്രദ്ധ കൊടുക്കും.
  • സാങ്കേതികതയുടെ സഹായം ഇത്തരം പ്രകൃതിദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാൻ ഉപയോഗപ്പെടുത്തും. ഇക്കാര്യത്തിൽ കേന്ദ്രവുമായി ചേർന്നു നിന്നു പ്രവർത്തിക്കും.
  • കേരള മോഡൽ വികസനത്തിൽ മാറ്റം വരും; ആഗോളതാപനവും മലിനീകരണ പ്രശ്‌നവുമെല്ലാം പരിഗണിച്ചായിരിക്കും മാറ്റങ്ങൾ
  • തൊഴിലുകൾ പലതും പരമ്പരാഗത രീതികളിൽ നിന്ന് പുതിയതിലേക്കു മാറുന്നു; ഒട്ടേറെ തൊഴിലുകൾ ഇല്ലാതാകും, പക്ഷേ പുതിയ അവസരങ്ങൾ തുറക്കും. ഈ സാഹചര്യത്തിൽ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം
  • ഓട്ടമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്, റോബട്ടിക്‌സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിഗണന
  • ക്രമസമാധാനത്തിൽ കേരളം മാതൃക. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായി. രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം.
  • വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾക്കും കേരളം മാതൃകയാണ്.
    പ്രഖ്യാപിച്ച പദ്ധതികൾ ഒന്നൊന്നായി സംസ്ഥാന സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
    ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ പുതിയ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ സർക്കാർ മുന്തിയ പരിഗണന നൽകുന്നു.

  • സ്ത്രീകളുടേയും ദുർബല ജനവിഭാഗങ്ങളുടേയും ക്ഷേമത്തിന് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ മാതൃകാപരം.

  • സാമൂഹ്യനീതിയിൽ ഊന്നിയുള്ള നിരവധി പദ്ധതികൾ നടപ്പാക്കി. ദേശീയ തലത്തിൽനിരവധി പുരസ്‌കാരങ്ങൾ കേരളത്തിന് ലഭിച്ചു. ലോക കേരളസഭയുടെ പ്രഥമ സമ്മേളനം വലിയ വിജയമായിരുന്നു.

  • സന്തുലിത വികസനത്തിന് ഊന്നൽ; വികസന നേട്ടങ്ങൾ ഓരോ പൗരനും ലഭിക്കണം

  • മഞ്ചേരി, കൊല്ലം മെഡിക്കൽ കോളജുകളിൽ കാർഡിയാക് കേന്ദ്രങ്ങൾ

  • കണ്ണൂരിൽ ഒഫ്താൽമിക് ഇഎൻടി, സൂപ്പർ സ്‌പെഷൽറ്റി ആശുപത്രി 

  • ഭരണസംവിധാനത്തിന്റെ എല്ലാ തലങ്ങളിലെയും അഴിമതി ഒഴിവാക്കും

  • പൊതുവിദ്യാഭ്യാസം, പിഡിഎസ്, ആരോഗ്യമേഖലകളിൽ നിക്ഷേപം വർധിപ്പിക്കും

  • കൃഷി, ടൂറിസം, പ്രവാസികളുടെ നിക്ഷേപം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ്

  • കേരളത്തിന്റെ സമ്പദ്വ്യവസ്ഥ; നെല്ല്, റബർ, തെങ്ങ് തുടങ്ങിയവയോട് മികച്ച പരിഗണനയാണു സർക്കാരിനുള്ളത്. എല്ലാ മേഖലയിലും ഉൽപാദനം വർധിപ്പിക്കാനാണു സർക്കാർ തീരുമാനം.

  • പച്ചക്കറി ഉൽപാദനത്തിൽ സംഭരണത്തിലും വിപണിയിലെത്തിക്കുന്നതിലും വിതരണത്തിലുമുൾപ്പെടെ സഹായിക്കും

കണ്ണൂരിലെ കൊലപാതകങ്ങൾ സർക്കാരിന്റെ പ്രതിച്ഛായ കെടുത്തിയെന്ന ഗവർണറുടെ പ്രസ്താവന പ്രതിപക്ഷം ഈ സഭാ കാലത്ത് ആയുധമാക്കിയേക്കും.
മുന്മന്ത്രി ഇ.ചന്ദ്രശേഖരൻ നായർ, ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന കെ.കെ.രാമചന്ദ്രൻ നായർ എന്നിവർക്കു ചരമോപചാരം അർപ്പിക്കുക കൂടി ഇന്നത്തെ അജണ്ടയിലുണ്ട്. അർപ്പിക്കാനായാണു സഭ ചൊവ്വാഴ്ച ചേരുന്നത്. 25ന് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേൽ ചർച്ച നടക്കും. 26 മുതൽ 29 വരെ സഭ ചേരുകയില്ല. 30 മുതൽ വീണ്ടും ചർച്ച. ഫെബ്രുവരി രണ്ടിനു ബജറ്റ് അവതരിപ്പിക്കും. ഏഴിനു സഭാസമ്മേളനം സമാപിക്കും.