- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭയുടെ നടുത്തളത്തിൽ മാണിയെ വിചാരണ ചെയ്ത് നാടകം കളിച്ച് പ്രതിപക്ഷ എംഎൽഎമാർ; താമസം സഭയ്ക്കുള്ളിലെങ്കിലും പതിവ് നടത്തം ഒഴിവാക്കാതെ വി എസ് അച്യുതാനന്ദൻ
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രതിഷേധം മറികടന്ന് ധനമന്ത്രി കെ എം മാണി നാളെ ബജറ്റ് അവതരിപ്പിക്കുമോ എന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. മാണിയെ തടയുമെന്ന് പറഞ്ഞ് പ്രതിപക്ഷ എംഎൽഎമാർ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ തങ്ങുകയും ചെയ്യുന്നു. ഭരണപക്ഷവും അവിടെ തമ്പടിച്ചിരിക്കയാണ്. ഇതിനിടെ സമയം പോകാൻ സഭയ്ക്കുള്ളിൽ നാടകം കളിക്കുക
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രതിഷേധം മറികടന്ന് ധനമന്ത്രി കെ എം മാണി നാളെ ബജറ്റ് അവതരിപ്പിക്കുമോ എന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. മാണിയെ തടയുമെന്ന് പറഞ്ഞ് പ്രതിപക്ഷ എംഎൽഎമാർ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ തങ്ങുകയും ചെയ്യുന്നു. ഭരണപക്ഷവും അവിടെ തമ്പടിച്ചിരിക്കയാണ്. ഇതിനിടെ സമയം പോകാൻ സഭയ്ക്കുള്ളിൽ നാടകം കളിക്കുകയാണ് പ്രതിപക്ഷ എംഎൽഎമാർ. മാണിയെ കളിയാക്കിക്കൊണ്ടാണ് നിയമസഭയുടെ നടുത്തളത്തിൽ നാടകം അവതരിപ്പിച്ചിരിക്കുന്നത്.
മാണിയെ വിചാരണ ചയ്യെുന്നു എന്ന വിധത്തിലാണ് നാടകം അവതരിപ്പിച്ചിരിക്കുന്നത്. എംഎൽഎ പുരുഷൻ കടലുണ്ടി രചിച്ച സത്യം ജയിക്കട്ടെ എന്ന നാടകം അവതരിപ്പിക്കുന്നത് വി.ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ്. ചെന്താമരാക്ഷൻ എംഎൽഎയാണ് മാണിയുടെ വേഷത്തിൽ അഭിനയിച്ചത്. അതേസമയം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ സമരത്തിനിടെയിലും തന്റെ പതിവ് നടത്തം മുടക്കിയില്ല. ഇന്ന് വൈകുന്നേരത്തോടെ നിയമസഭാ കവാടത്തിലൂടെ വി എസ് പതിവ് നടത്തം തുടർന്നു.
സഭ പിരിഞ്ഞിട്ടും, രാത്രി ഏറെ വൈകിയിട്ടും ശ്രദ്ധാകേന്ദ്രമായി തുടരുകയാണ് കേരള നിയമമസഭ. മന്ത്രി കെ എം മാണി സഭക്കുള്ളിൽ തന്നെ തങ്ങാൻ തീരുമാനിച്ചു.മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഭയ്ക്കുള്ളിൽതന്നെ തുടരും. സഭയുടെ നടുത്തളത്തിലാണ് പ്രതിപക്ഷ അംഗങ്ങൾ മാണിയെ തടയാനായി കാത്തിരിക്കുന്നത്.സ്പീക്കർ പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തി. 617 നമ്പർ മുറിയിലാണ് ധനമന്ത്രി കെ എം മാണി തങ്ങുന്നതെന്നാണ് സൂചന.ധനമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ 14 പേരും നിയമസഭാ മന്ദിരത്തിൽ തങ്ങും.