ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡള്ളസിന്റെ സാംസ്കാരിക സമ്മേളനം നവംബർ 10 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഗാർലാൻഡ് ബ്രോഡ് വേയിലുള്ള അസോസിയേഷൻ ഓഫീസിൽ വെച്ച് നടത്തുന്നതായിരിക്കും. പ്രശസ്ത സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ, ആണ് സാംസ്കാരിക സമ്മേളനത്തിനു നേതൃത്വം നൽകുന്നത്. 'നവ കേരളം ; ഭാഷയും, സമൂഹവും ' എന്ന വിഷയത്തിൽ ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.

കൂടാതെ കേരള ലിറ്റററി സൊസൈറ്റി (KLS)യുടെ സ്വീകരണവും ഉണ്ടായിരിക്കുന്നതാണ്. KAD പ്രസിഡന്റ് റോയ് കൊടുവത്തു്, KLS പ്രസിഡന്റും സാഹിത്യകാരനുമായ ജോസ് ഓച്ചാലിൽ, KLS മുൻ പ്രസിഡന്റും നോവലിസ്റ്റുമായ എബ്രഹാം തെക്കേമുറി, പ്രശസ്ത പത്ര പ്രവത്തകൻ പി പി ചെറിയാൻ തുടങ്ങിയ ഒട്ടേറെ പ്രമുഖർ പങ്കെടുക്കുന്നതായിരിക്കും. പ്രസ്തുത പരിപാടിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി KAD സെക്രട്ടറി ഡാനിയേൽ കുന്നേൽ അറിയിക്കുകയുണ്ടാ