ഗാർലന്റ് (ഡാലസ്) : കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പൊതുസമ്മേളനം ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ടു 3.30 ന് ബെൽറ്റ്ലൈൻ റോഡിലുള്ളഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ കോൺഫറൻസ് ഹാളിൽചേരുന്നതാണെന്നു സെക്രട്ടറി ഡാനിയേൽ കുന്നേൽ അറിയിച്ചു.

2017 വാർഷിക റിപ്പോർട്ട്, കണക്ക്, 2018 ബജറ്റ്, 2018 ലെ വിവിധപരിപാടികൾ തുടങ്ങിയവയെ ക്കുറിച്ചു ചർച്ചകളും അംഗങ്ങളുടെചോദ്യങ്ങൾക്കുള്ള ഉത്തരവും വാർഷിക പൊതുയോഗത്തിൽഉണ്ടായിരിക്കും.എല്ലാ അംഗങ്ങളും പൊതുയോഗത്തിൽ വന്നു പങ്കെടുക്കണമെന്നുസെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 469 274 3456 എന്ന
നമ്പറിൽ സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടതാണ്.