ഗാർലന്റ്(ഡാളസ്): കേരള അസ്സോസിയേഷൻ ഓഫ് ഡാളസും, ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്ററും സംയുക്തമായി ജൂലായ് 22 ശനിയാഴ്ച സീനിയർ ഫോറം സംഘടിപ്പിക്കുന്നു.

22 ശനി രാവിലെ 10 മണിക്ക് ഗാർലന്റ് അസ്സോസിയേഷൻ മെയ്ൻ ഹാളിൽ ചേരുന്ന യോഗത്തിൽ ഡോ. തോമസ് വർഗീസിന്റെ നേതൃത്വത്തിൽ ഹെൽത്ത് സെമിനാർ ഉണ്ടായിരിക്കും. ഐസൊലേഷൻ ഇൻ സീനിയർ അഡൽറ്റ്‌സ് (Isolation in Senior Adults) എന്ന വിഷയത്തെ കുറിച്ചായിരിക്കും സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ച് ചർച്ച ചെയ്യുന്നത്. സീനിയർ ഫോറത്തിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ഡാളസ് ഫോർട്ട് വർത്തിലെ സീനിയേഴ്‌സിന് ഒത്തുചേരുന്നതിനും, സൗഹൃദം പങ്കിടുന്നതിനും, ആനുകാലികവിഷയങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്നതിനും അസ്സോസിയേഷൻ ഒരുക്കുന്ന ഈ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അസ്സോസിയേഷൻ ജനറൽ സെക്രട്ടറി റോയി കൊടുവത്ത് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സോഷ്യൽ സർവീസ് ഡയറക്ടർ റീമ സുരേഷുമായി 469417 9016 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.