- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഗെയിംസിൽ കേരളത്തിന്റെ സജൻ പ്രകാശിന് ട്രിപ്പിൾ സ്വർണം; കേരളത്തിന്റെ സ്വർണ നേട്ടം നാലായി
തിരുവനന്തപുരം: ദേശീയ ഗെയിംസ് നീന്തലിൽ കേരളത്തിന്റെ സജൻ പ്രകാശിന് ട്രിപ്പിൾ സ്വർണം. നീന്തലിലെ 1500 മീറ്റർ ഫ്രീസ്റ്റൈലിലാണ് സാജൻ റിക്കാർഡോടെ സ്വർണം നേടിയത്. ഈ ഇനത്തിൽ കേരളത്തിന്റെ എ എസ് ആനന്ദിന് വെങ്കലവും ലഭിച്ചു. ഗെയിംസിൽ കേരളത്തിന്റെ നാലാം സ്വർണമാണ് സജൻ നേടിയത്. പുരുഷന്മാരുടെ 100 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിലും പുരുഷന്മാരുടെ 4 - 100 മ
തിരുവനന്തപുരം: ദേശീയ ഗെയിംസ് നീന്തലിൽ കേരളത്തിന്റെ സജൻ പ്രകാശിന് ട്രിപ്പിൾ സ്വർണം. നീന്തലിലെ 1500 മീറ്റർ ഫ്രീസ്റ്റൈലിലാണ് സാജൻ റിക്കാർഡോടെ സ്വർണം നേടിയത്. ഈ ഇനത്തിൽ കേരളത്തിന്റെ എ എസ് ആനന്ദിന് വെങ്കലവും ലഭിച്ചു. ഗെയിംസിൽ കേരളത്തിന്റെ നാലാം സ്വർണമാണ് സജൻ നേടിയത്.
പുരുഷന്മാരുടെ 100 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിലും പുരുഷന്മാരുടെ 4 - 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലുമാണ് സജൻ നേരത്തേ സ്വർണം നേടിയത്.
നേരത്തെ വനിതകളുടെ തുഴച്ചിൽ കോക്‌ലെക്‌സ് വിഭാഗത്തിലാണ് കേരളം സ്വർണം നേടിയത്. കോക്‌ലെക്‌സ് ഫോറിൽ ചിപ്പി കുര്യൻ, ഹണി ജോസഫ്, നിമ്മി തോമസ്, നിത്യ ജോസഫ് എന്നിവരടങ്ങുന്ന ടീമാണ് സ്വർണം നേടിയത്. ഇതേയിനത്തിൽ ഒഡീഷ വെള്ളിയും കർണാടകം വെങ്കലവും നേടി.
തുഴച്ചിൽ വനിതാ സിംഗിൾസിലാണ് ഇന്നു കേരളത്തിനു വെള്ളി ലഭിച്ചത്. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ മണിപ്പൂരിന്റെ ലക്ഷ്മി ദേവിക്കു കേരളത്തിന്റെ ഡിറ്റി മോൾ വർഗീസ് സ്വർണം അടിയറവയ്ക്കുകയായിരുന്നു. റോവിങ്ങിൽ പുരുഷ വനിത വിഭാഗങ്ങളിലായി അഞ്ച് ഇനങ്ങളിലാണ് കേരളം ഫൈനലിലെത്തിയത്.
വനിതാ ഗുസ്തിയിലാണ് കേരളം വെങ്കലം നേടിയത്. 75 കിലോ ഫ്രീസ്‌റ്റൈലിൽ ഈരാറ്റുപേട്ട സ്വദേശി അഞ്ജുമോൾ ജോസഫ് ആണ് മെഡൽ നേടിയത്.
മെഡൽ പട്ടികയിൽ കേരളം രണ്ടാം സ്ഥാനത്താണിപ്പോൾ കേരളം. നാലു സ്വർണവും രണ്ട് വെള്ളിയും അഞ്ചു വെങ്കലവുമാണ് കേരളത്തിനുള്ളത്. ഹരിയാനയാണ് ആദ്യം. ഏഴ് സ്വർണവും രണ്ട് വെള്ളിയുമാണ് ഹരിയാന സ്വന്തമാക്കിയത്. നാല് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമായി സർവീസസ് ആണ് രണ്ടാമത്.
ഗെയിംസിന്റെ ആദ്യ ദിനം മെഡൽ പട്ടികയിൽ കേരളത്തെ മൂന്നാം സ്ഥാനത്തെത്തിച്ചത് നീന്തൽക്കുളത്തിലെ പ്രകടനമാണ്. 2 സ്വർണ്ണവും 1 വെള്ളിയും 2 വെങ്കലവുമാണ് നീന്തൽ താരങ്ങൾ മുങ്ങിയെടുത്തത്.
ഷൂട്ടിങ്ങിൽ 50 മീറ്റർ പിസ്റ്റലിൽ മുൻനിര താരം ജിത്തു റായ് വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു. പി എൻ പ്രകാശിനാണ് ഈ ഇനത്തിൽ സ്വർണം. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ കേരളത്തിന്റെ എലിസബത്ത് സൂസൻ കോശിക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. പിരപ്പൻകോട് നടക്കുന്ന നീന്തലിൽ നാല് ഇനങ്ങളുടെ ഹീറ്റ്‌സ് മൽസരങ്ങൾ പൂർത്തിയായപ്പോൾ കേരളത്തിന്റെ ആധിപത്യം തന്നെയാണ് തുടരുന്നത്. നാല് ഇനങ്ങളിലും കേരളതാരങ്ങൾ ഫൈനലിലേക്ക് യോഗ്യതനേടി. വാട്ടർപോളോയിൽ തുടർച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിടുന്ന കേരള പുരുഷ ടീം ആദ്യ മൽസരത്തിൽ തകർപ്പൻ ജയം നേടി. പഞ്ചാബിനെ എതിരില്ലാത്ത 20 ഗോളിനാണ് കേരളം തോൽപിച്ചത്.
നെറ്റ് ബോളിൽ കേരളത്തിന് ആദ്യ ജയം. തിരുവനന്തപുരം വെള്ളായണി കാർഷിക കോളജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന പുരുഷവിഭാഗം മത്സരത്തിൽ കേരളം 19 നെതിരെ 21 ഗോളുകൾക്ക് കരുത്തരായ ഉത്തർപ്രദേശിനെ കീഴടക്കി. ദേശീയ ഗെയിംസിൽ ആദ്യമായാണ് കേരളം നെറ്റ്‌ബോളിൽ മത്സരിക്കുന്നത്. വനിതാവിഭാഗത്തിൽ വൈകിട്ട് കേരളം ബംഗാളിനെ നേരിടും.