തിരുവനന്തപുരം: ഏഴാമത് കേരള ബാലകൃഷിശാസ്ത്ര കോൺഗ്രസിൽ കൗതുകവും ആവേശവും ഉണർത്തി കുട്ടികർഷകരുടെ സ്റ്റാളുകൾ. കേരളത്തിലെ വിവിധ ജില്ലകളിലെ സ്‌കൂളുകളെ പ്രതിനിധാനം ചെയ്തു കൊണ്ട് നാന്നൂറോളം കുട്ടികളാണ് ആദ്യദിനം തലസ്ഥാനത്തിലെത്തിയത്. ശാസ്ത്രവേദികളുടെ പതിവ് വീർപ്പുമുട്ടലുകളോ വിലയിരുത്തൽ അതിപ്രസരമോ ഇല്ലാത്ത വേദിയിൽ കാർഷിക കണ്ടെത്തലുകളുമായി പതിനൊന്നു സ്റ്റാളുകളാണ് അണിനിരന്നത്.

പുതുമയും വിജ്ഞാനവും ഒരുപോലെ കൈമുതലാക്കിയ ഈ സ്റ്റാളുകളിൽ കൊച്ചുകൂട്ടുകാർക്കു കാണികളെ കയ്യിലെടുക്കാൻ സാധിച്ചുവെന്ന് പറയാതെ വയ്യ.വിവിധയിനം വിളകളും പരിചരണവും ഉപയോഗങ്ങളും പരിചയപ്പെടുത്തുന്നതിനു പുറമെ നൂതന കൃഷിരീതികളും കുട്ടികർഷകർ പരിചയപ്പെടുത്താൻ മറന്നില്ല. ടെക്‌നോളോജിയുടെ അതിപ്രസരം എല്ലാ മേഖലയിലും ദൃശ്യമാകുന്നഇക്കാലത്ത് കൃഷിയിലും അവലംബിതമാകുന്ന മാർഗ്ഗരേഖ കുട്ടികൾ മുന്നോട്ട് വയ്ക്കുന്നു. കുട്ടികൾക്ക് പുറമെഅദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പൂർണ്ണ പിന്തുണ ഏഴാമത് ബാലകൃഷി ശാസ്ത്ര കോൺഗ്രസിന് ഒരുമുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല.

ഒരു നെല്ല്, ഒരു മീൻ

ഭക്ഷ്യസുരക്ഷ മാനവരക്ഷ എന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ട് വിതുര ഗവണ്മെന്റ് വി.എച് .എസ്.എസ്ഇലെ സ്ടുഡന്റ്‌റ് പൊലീസ്‌കേഡറ്റുകൾ ഒരു നെല്ല് ഒരു മീൻ പദ്ധതി കാഴ്ചക്കാർക്ക് പരിചയപ്പെടുത്തി. വിദ്യാർത്ഥികളിൽ കാർഷിക നൈപുണ്യംവളർത്തുന്നതിന് മുന്നോടിയായി കഴിഞ്ഞ വർഷമാണ് കുട്ടനാടൻ കർഷകർ അവലംബിച്ചുകൊണ്ടിരുന്ന ഒരു നെല്ല് ഒരു മീൻപദ്ധതിക്ക് സ്‌കൂൾ തുടക്കമിട്ടത്. പദ്ധതിയുടെ ആദ്യ പടിയായി കുട്ടികൾ 50 സെന്റോളം വരുന്ന പാടങ്ങളിൽ കൃഷിആരംഭിച്ചു. ജൂൺ മാസത്തിൽ കുട്ടികൾ ഞാറു നേടുകയും കൊയ്ത്തുത്സവം നടത്തുകയും ചെയ്തു. കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽ കുമാറാണ് ചടങ്ങു ഉദ് ഘാടനം ചെയ്തത്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ മത്സ്യ കൃഷി നടത്തുകഎന്ന ആശയം മുന്നോട്ടു വച്ചാണ് കുട്ടി കർഷകർ മിടുക്കരായത്. ആദ്യ പടിയായി മത്സ്യ കൃഷിക്ക് വേണ്ടി പാടങ്ങൾഅനുയോജ്യമാക്കി ഗ്രാസ് കാർപ് പോലെയുള്ള മത്സ്യങ്ങൾ നിക്ഷേപിച്ചു. മണ്ണിനെയറിയുന്ന കൃഷിയെ സ്‌നേഹിക്കുന്ന ഉത്തമതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിതുര ഗവണ്മെന്റ് വി.എച്.എച്.എസ്. ഈ പദ്ധതിനടപ്പിലാക്കിയത്. ഈ സംരംഭത്തിൽ നിന്നും ലഭിക്കുന്ന അരിയും മത്സ്യവും സ്‌കൂളിലെ ഉച്ചയൂണിനുവേണ്ടി മാറ്റിവയ്ക്കുകയും അതിലൂടെ പുതിയ ഭക്ഷണ സംസ്‌കാരം കൈവരിക്കുകയും ചെയ്തു.

വൈദ്യതി ഉൽപ്പാദിപ്പിക്കാൻ സോളാർ പശു

ഗവണ്മെന്റ് വി.എച്.എസ്.എസ്. പൂവച്ചൽ സോളാർ കൗ എന്നാശയവുമായി വന്നു പ്രദർശനത്തിൽ കയ്യടി നേടി. മേഞ്ഞു നടക്കുന്നപശുക്കളുടെ മേൽ സോളാർ പാനലുകൾ ഘടിപ്പിക്കുകയും അതിലൂടെ ഏകദേശം 12 വോൾട്ട് വൈദ്യുതി വരെഉൽപ്പാദിപ്പിക്കാനാകും. ഈ പദ്ധതി അവലംബിക്കുന്നത് വഴി ഒരു ഡയറി ഫാമിന് വേണ്ട വൈദ്യുതിഉൽപ്പാദിപ്പിക്കാനാകും. വി. എച്.എസ.സി. വിദ്യാർത്ഥികളായ ഗോകുലും അനന്ദുമാണ് ഈ സംരംഭത്തിന് പിന്നിൽപ്രവർത്തിച്ചത്.