- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ സഹകരണ ബാങ്കുകൾ തുടങ്ങാൻ ആവില്ല; കോടതി ഇടപെടൽ ഇല്ലെന്ന് ഉറപ്പു വരുത്തും; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ജില്ലാ ബാങ്കുകൾ ലയനം അംഗീകരിക്കണം; മൂലധന കുറവുണ്ടായാൽ സർക്കാർ നികത്തും; ആസ്ഥി ബാധ്യതകൾക്ക് കരുതൽ സൂക്ഷിക്കണം; ട്രഷറി നിക്ഷേങ്ങൾ പിൻവലിക്കണം; കേരളാ ബാങ്കിന് അന്തിമ അനുമതി നൽകാൻ ആവശ്യമായത് ഈ 19 നിബന്ധനകൾ
തിരുവനന്തപുരം: കേരള ബാങ്കിന് അനുമതി നൽകുന്നതിനായി റിസർവ് ബാങ്ക് മുന്നോട്ടുവെച്ചിരിക്കുന്നത് 19 വ്യവസ്ഥകൾ. 'ബാങ്ക്' എന്ന പദം ഉപയോഗിച്ച് കേരളത്തിൽ പുതിയ സഹകരണസംഘങ്ങൾ രജിസ്റ്റർ ചെയ്യാൻ പാടില്ലെന്നതാണ് ഇതിൽ പ്രധാനം. ഈ വ്യവസ്ഥകൾ പാലിച്ചതിനുശേഷം അന്തിമാനുമതിക്കായി കേരള ബാങ്ക് നബാർഡ് മുഖേന റിസർവ് ബാങ്കിനെ സമീപിക്കണം. അപ്പോഴാകും ലൈസൻസ് കിട്ടുക. ഈ സാഹചര്യത്തിൽ ഇനി സർക്കാരിനുമുന്നിലുള്ള കടമ്പ ജില്ലാ സഹകരണ ബാങ്കുകളിലെ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കലാണ്. ആർ.ബി.ഐ. ഉപാധികളിൽ പ്രധാനപ്പെട്ടതും ഇതാണ്. ലയനതീരുമാനമെടുക്കുന്നതിന് ഹാജരായി വോട്ടുചെയ്യുന്ന അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നതാണ് സഹകരണ നിയമത്തിലെ വ്യവസ്ഥ. ഇതനുസരിച്ച് മലപ്പുറം, വയനാട്, കാസർകോട് ജില്ലാ ബാങ്കുകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാനിടയില്ല. അതുകൊണ്ടുതന്നെ സർക്കാർ ഓർഡിനൻസ് കൊണ്ടുവരാനുള്ള സാധ്യതയാണ് കൂടുതൽ. ജില്ലാ സഹകരണ ബാങ്കുകളിലെ വോട്ടവകാശമുള്ള അംഗത്വം പ്രാഥമിക വായ്പാസംഘ(സഹകരണ ബാങ്ക്)ങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട
തിരുവനന്തപുരം: കേരള ബാങ്കിന് അനുമതി നൽകുന്നതിനായി റിസർവ് ബാങ്ക് മുന്നോട്ടുവെച്ചിരിക്കുന്നത് 19 വ്യവസ്ഥകൾ. 'ബാങ്ക്' എന്ന പദം ഉപയോഗിച്ച് കേരളത്തിൽ പുതിയ സഹകരണസംഘങ്ങൾ രജിസ്റ്റർ ചെയ്യാൻ പാടില്ലെന്നതാണ് ഇതിൽ പ്രധാനം. ഈ വ്യവസ്ഥകൾ പാലിച്ചതിനുശേഷം അന്തിമാനുമതിക്കായി കേരള ബാങ്ക് നബാർഡ് മുഖേന റിസർവ് ബാങ്കിനെ സമീപിക്കണം. അപ്പോഴാകും ലൈസൻസ് കിട്ടുക. ഈ സാഹചര്യത്തിൽ ഇനി സർക്കാരിനുമുന്നിലുള്ള കടമ്പ ജില്ലാ സഹകരണ ബാങ്കുകളിലെ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കലാണ്. ആർ.ബി.ഐ. ഉപാധികളിൽ പ്രധാനപ്പെട്ടതും ഇതാണ്.
ലയനതീരുമാനമെടുക്കുന്നതിന് ഹാജരായി വോട്ടുചെയ്യുന്ന അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നതാണ് സഹകരണ നിയമത്തിലെ വ്യവസ്ഥ. ഇതനുസരിച്ച് മലപ്പുറം, വയനാട്, കാസർകോട് ജില്ലാ ബാങ്കുകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാനിടയില്ല. അതുകൊണ്ടുതന്നെ സർക്കാർ ഓർഡിനൻസ് കൊണ്ടുവരാനുള്ള സാധ്യതയാണ് കൂടുതൽ. ജില്ലാ സഹകരണ ബാങ്കുകളിലെ വോട്ടവകാശമുള്ള അംഗത്വം പ്രാഥമിക വായ്പാസംഘ(സഹകരണ ബാങ്ക്)ങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ഒഴികെയുള്ള മിക്ക ജില്ലകളിലും ഭൂരിഭാഗം സഹകരണ ബാങ്കുകളും ഇടതുമുന്നണിയുടെ നിയന്ത്രണത്തിലാണ്.
സഹകരണം സംസ്ഥാന നിയമമാണെന്നതിനാൽ ഓർഡിനൻസിലൂടെ വ്യവസ്ഥകൾ മാറ്റാൻ സർക്കാരിനാകും. സഹകരണ സ്ഥാപനങ്ങളിലെ ഭരണപരമായ നിയന്ത്രണവും സംസ്ഥാനത്തിനാണ്. അതിനാൽ, ഇക്കാര്യത്തിൽ നിയമപരമായ മാറ്റം കൊണ്ടുവരാൻ സർക്കാരിനധികാരമുണ്ട്. ആർ.ബി.ഐ.യ്ക്ക് ഇടപെടാനാകില്ല. ഇത് മനസ്സിലാക്കിയാണ് ഓർഡിനൻസിനുള്ള നീക്കം. ഓർഡിനൻസിന്റെ കരടും നിയമത്തിലും ചട്ടത്തിലും വരുത്തേണ്ട മാറ്റവും സംസ്ഥാന സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. വായ്പാമേഖല രണ്ടുതട്ടിലേക്ക് മാറ്റുന്നതാണ് ഇപ്പോൾ പരിഗണനയിലുള്ള ഓർഡിനൻസ്. അതു വന്നാൽ ജില്ലാ ബാങ്കുകളുടെ നിലനിൽപ്പില്ലാതാകും. ഇതിന് ശേഷവും പൊതുയോഗത്തിന്റെ അനുമതി വേണമെന്ന നിലപാട് ആർ.ബി.ഐ. കർശനമാക്കിയാൽ അത് കേരളത്തിന്റെ സ്വന്തം ബാങ്കെന്ന സ്വപ്നത്തെ പ്രതികൂലമായി ബാധിക്കും
ആർ ബി ഐ മുന്നോട്ട് വച്ച വ്യവസ്ഥകൾ ഇങ്ങനെ
* കേരള സഹകരണ നിയമവും ചട്ടവും പാലിച്ചാവണം ലയനം
* ലയനം സ്റ്റേ ചെയ്‌തോ നിരോധിച്ചോ കോടതിവിധികളില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണം
* സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകൾ ലയന പദ്ധതി തയ്യാറാക്കി അവരുടെ അംഗങ്ങൾക്കു മുമ്പാകെ അവതരിപ്പിക്കണം. ജനറൽബോഡി യോഗത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ലയനത്തിനായി പ്രമേയം അവതരിപ്പിച്ച് പാസാക്കണം
* ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സംസ്ഥാന സർക്കാരും തമ്മിൽ ധാരണാപത്രം ഒപ്പുവയ്ക്കണം. ഭരണസമിതി, മാനേജ്മെന്റ് ഘടനകൾ, മനുഷ്യവിഭവശേഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ആസ്തിബാധ്യതകളുടെ കൈമാറ്റം എന്നീ കാര്യങ്ങളാണ് ധാരണാപത്രത്തിൽ വരേണ്ടത്
* ലയനശേഷം സംസ്ഥാന സഹകരണ ബാങ്കിന്റെ മൂലധന പര്യാപ്തതയും ആസ്തിമൂല്യവും റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കണം. എന്തെങ്കിലും കുറവുകളുണ്ടായാൽ സംസ്ഥാന സർക്കാർ നികത്തണം
* ലയിപ്പിച്ച് രൂപവത്കരിക്കുന്ന ബാങ്കിന്റെ ബാലൻസ് ഷീറ്റ് എല്ലാവിധ നിയമപരമായ ആവശ്യങ്ങൾ നിർവഹിക്കുന്നതിനും ശേഷിയുള്ളതും ജനങ്ങൾക്ക് എല്ലാവിധ സേവനങ്ങളും നൽകുന്നതിനുള്ള വിവിധ അനുമതികൾക്ക് പര്യാപ്തവുമായിരിക്കണം
* ക്രമരഹിത ഇടപാടുകളിലൂടെ ആസ്തികൾ നിഷ്‌ക്രിയമായിട്ടുണ്ടെങ്കിൽ മുഴുവൻ തുകയ്ക്കും കരുതൽ സൂക്ഷിക്കണം
* ആസ്തി ബാധ്യതകളുടെ മൂല്യനിർണയം നടത്തി നഷ്ട ആസ്തികൾക്ക് പൂർണമായും കരുതൽ സൂക്ഷിക്കണം
* സംസ്ഥാന സഹകരണബാങ്കിന്റെയും ജില്ലാബാങ്കുകളുടെയും പലിശ നിരക്കുകളിൽ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസമുണ്ടെങ്കിൽ അത് ഉപഭോക്താക്കളെ അറിയിക്കണം
* ലയനശേഷം എല്ലാ ജില്ലാബാങ്കുകളിലെയും ഉപഭോക്താക്കൾക്ക് സേവനം നൽകാൻ കഴിയുന്ന രീതിയിലുള്ള മികച്ച സോഫ്റ്റ്‌വേർ കേരള ബാങ്കിന് ഉണ്ടാകണം
* നിശ്ചിതസമയത്തിനകം മൈഗ്രേഷൻ ഓഡിറ്റ് പൂർത്തിയാക്കണം
* കേരള ബാങ്കിന്റെ സിഇഒ. നിയമനം മാനദണ്ഡങ്ങൾ പാലിച്ചാവണം. ഭരണസമിതിയിൽ ചുരുങ്ങിയത് രണ്ടു പ്രൊഫഷണലുകൾ ഉണ്ടായിരിക്കണം
* റിസർവ് ബാങ്ക് അർബൻ സഹകരണ ബാങ്കുകൾക്ക് നിർദ്ദേശിച്ചരീതിയിൽ ലയനശേഷം കേരള ബാങ്കിന് ബോർഡ് ഓഫ് മാനേജ്മെന്റ് രൂപവത്കരിക്കണം. ഇതിനായി ഉചിതമായ ഭേദഗതികൾ കേരള സഹകരണ നിയമത്തിൽ വരുത്തണം
* ലയനശേഷം സംസ്ഥാന ബാങ്കിന്റെ റിസർവ് ബാങ്ക് ലൈസൻസ് തുടരും. ജില്ലാ ബാങ്കുകളുടെ നിലവിലെ ശാഖകൾ കേരള ബാങ്കിന്റെ ശാഖകളായി മാറും. തുടർന്ന് കേരള ബാങ്ക് ഈ ബ്രാഞ്ചുകളുടെ ലൈസൻസിനായി റിസർവ് ബാങ്കിന് അപേക്ഷ നൽകണം
* റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ ശാഖകൾ മാറ്റി സ്ഥാപിക്കാവൂ
* ജില്ലാ ബാങ്കുകൾ അവരുടെ ലൈസൻസ് റിസർവ് ബാങ്കിന് സറണ്ടർ ചെയ്യണം
* ലയനപദ്ധതിക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ഗ്യാരണ്ടി കോർപ്പറേഷന്റെ ക്ലിയറൻസ് നേടണം
* സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണബാങ്കുകളും ട്രഷറിയിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ഘട്ടംഘട്ടമായി അത് പിൻവലിക്കണം