തിരുവനന്തപുരം പ്രാഥമിക സഹകരണ സംഘങ്ങൾ കേരള ബാങ്കിൽ നിക്ഷേപിക്കുന്ന പണത്തിന് കൂടുതൽ പലിശ നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അടുത്ത നിക്ഷേപ പലിശ നിശ്ചയിക്കുന്ന കമ്മിറ്റി ചേരുമ്പോൾ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തും. സഹകരണസംഘങ്ങളിൽ അധികംവരുന്ന ഫണ്ട് പാലക്കാട്, കുട്ടനാട് റൈസ് മില്ല് പോലെ മൂല്യവർധിത സംരംഭങ്ങൾക്ക് ഉപയോഗിക്കുന്നത് പല സംഘങ്ങളും പരിശോധിക്കുകയാണ്.

കൊള്ളപ്പലിശ നിയന്ത്രിക്കാൻ നടപ്പാക്കിയ മുറ്റത്തെ മുല്ല പദ്ധതി വൻ വിജയമായിരുന്നു. 12,277 സംഘം വഴി 1316.16 കോടി രൂപ വായ്പ നൽകി. കേരളബാങ്കിലെ 1600 ഒഴിവ് പിഎസ്‌സി വഴി നികത്താനുള്ള നടപടി പുരോഗമിക്കുകയാണ് മന്ത്രി പറഞ്ഞു.