- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂടേറിയ മൽസരങ്ങളുടെ ഫലം വന്നു; ഭാഗ്യ പരീക്ഷണത്തിനെത്തിയ 91 പേരിൽ നിന്ന് 25 പേർ ജയിച്ചുകയറി; ഒന്നാംഘട്ട വോട്ടിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട ഏക അംഗമായി സന്തോഷ് കുമാർ; കേരള ബാർ കൗൺസിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: കേരള ബാർ കൗൺസിലിന്റെ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു. 25 അംഗങ്ങളുള്ള ബാർ കൗൺസിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നാണ് പൂർത്തിയായത്. സന്തോഷ് കുമാർ പി, മനോജ് കുമാർ. എൻ, നാഗരാജ് നാരായണൻ, കെ.പി.ജയച്ചന്ദ്രൻ, അജിതൻ നമ്പൂതിരി, മുഹമ്മദ് ഷാ, രാജ്കുമാർ. കെ.ആർ, ചെറിയാൻ ഗീവർഗീസ്, രാജേഷ് വിജയൻ, രത്‌നാകരൻ സി.കെ.,ശ്രീപ്രകാശ് പി, പ്രമോദ് എസ്‌കെ, സുദർശൻ കുമാർ എസ്, ശ്രീനാഥ് ഗിരീഷ് പി, ഷറഫുദ്ദീൻ എം, ജോസഫ് ജോൺ,ഷാനവാസ് ഖാൻ ഇ, നാസ്സർ കെ.കെ, രാമൻകുട്ടി എം, അജിത് ടി.എസ്, മോഹൻ ദാസ് കെ.ബി, അനിൽകുമാർ കെ.എൻ,മൊയ്തീൻ പി.സി, ഷാജി ബി.എസ്, സജീവ് ബാബു എന്നിവരാണ് പുതിയ ബാർ കൗൺസിൽ അംഗങ്ങൾ. രജിസ്റ്റർ ചെയ്തിട്ടുള്ള അഭിഭാഷകർ മാത്രം വോട്ട് ചെയ്യുന്ന തിരഞ്ഞെടുപ്പിൽ ചൂടേറിയ മത്സരമാണ് നടന്നത്. ഇത്തവണ 91 സ്ഥാനാർത്ഥികളാണ് ഭാഗ്യ പരീക്ഷണത്തിനായി എത്തിയത്. 25 സീറ്റുകളിലേക്ക് പ്രിഫറൻസ് വോട്ട് അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ സന്തോഷ് കുമാർ പി. ക്

തിരുവനന്തപുരം: കേരള ബാർ കൗൺസിലിന്റെ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു. 25 അംഗങ്ങളുള്ള ബാർ കൗൺസിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നാണ് പൂർത്തിയായത്. സന്തോഷ് കുമാർ പി, മനോജ് കുമാർ. എൻ, നാഗരാജ് നാരായണൻ, കെ.പി.ജയച്ചന്ദ്രൻ, അജിതൻ നമ്പൂതിരി, മുഹമ്മദ് ഷാ, രാജ്കുമാർ. കെ.ആർ, ചെറിയാൻ ഗീവർഗീസ്, രാജേഷ് വിജയൻ, രത്‌നാകരൻ സി.കെ.,ശ്രീപ്രകാശ് പി, പ്രമോദ് എസ്‌കെ, സുദർശൻ കുമാർ എസ്, ശ്രീനാഥ് ഗിരീഷ് പി, ഷറഫുദ്ദീൻ എം, ജോസഫ് ജോൺ,ഷാനവാസ് ഖാൻ ഇ, നാസ്സർ കെ.കെ, രാമൻകുട്ടി എം, അജിത് ടി.എസ്, മോഹൻ ദാസ് കെ.ബി, അനിൽകുമാർ കെ.എൻ,മൊയ്തീൻ പി.സി, ഷാജി ബി.എസ്, സജീവ് ബാബു എന്നിവരാണ് പുതിയ ബാർ കൗൺസിൽ അംഗങ്ങൾ.
രജിസ്റ്റർ ചെയ്തിട്ടുള്ള അഭിഭാഷകർ മാത്രം വോട്ട് ചെയ്യുന്ന തിരഞ്ഞെടുപ്പിൽ ചൂടേറിയ മത്സരമാണ് നടന്നത്. ഇത്തവണ 91 സ്ഥാനാർത്ഥികളാണ് ഭാഗ്യ പരീക്ഷണത്തിനായി എത്തിയത്. 25 സീറ്റുകളിലേക്ക് പ്രിഫറൻസ് വോട്ട് അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ സന്തോഷ് കുമാർ പി. ക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. അംഗമാകാൻ ലക്ഷങ്ങൾ വാരിയെറിയുന്ന തിരഞ്ഞെടുപ്പിൽ, ഒരു പൈസ പോലും മുടക്കാതെ മത്സരത്തിനിറങ്ങിയ ഈ തിരുവനന്തപുരംകാരൻ മാത്രമാണ് ആദ്യ കടമ്പ കടന്നു കൂടിയത്. ആദ്യ ഘട്ടത്തിൽ ജയിക്കാൻ വേണ്ടത് 662 വോട്ടുകളാണ്. സന്തോഷ് കുമാറിന് ലഭിച്ചതാവട്ടെ 1028 വോട്ടുകളും. മറ്റൊരു സ്ഥാനാർത്ഥിക്ക് പോലും അത് ലഭിക്കാതെ പോയതിനാൽ സെക്കൻഡ് വോട്ട് നോക്കിയാണ് മറ്റ് അംഗങ്ങളെ തീരുമാനിച്ചത്.
സന്തോഷ് കുമാറിന് പ്രിഫറൻസ് വോട്ടിൽ 1028 വോട്ടുകൾ കിട്ടിയപ്പോൾ മറ്റെല്ലാ സ്ഥാനാർത്ഥികൾക്കും 500ൽ താഴെ വോട്ടുകളാണ് ലഭിച്ചത്. ബാക്കി 24 മെമ്പർമാരെയും ഫസ്റ്റ് പ്രിഫറൻസ് വോട്ടിലെ സെക്കൻഡ് പ്രിഫറൻസ് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുത്ത്ത. ഇത് വരെയുള്ള ബാർ കൗൺസിൽ തിരഞ്ഞെടുപ്പിൽ ആദ്യമായാണ് ഒരു സ്ഥാനാർത്ഥിക്ക് ആയിരം വോട്ട് ലഭിക്കന്നത്. 1028 വോട്ട് ലഭിച്ച സന്തോഷ് കുമാറിന് ഇന്നേ വരെ ഈ സംസ്ഥാനത്ത് ഒരു അഭിഭാഷകന് ലഭിച്ചിട്ടുള്ളതിൽ വെച്ച് റെക്കോർഡ് വോട്ടാണ് ഇതോടെ ലഭിച്ചിരിക്കുന്നത്.
ഇത് മൂന്നാം തവണയാണ് സന്തോഷ് കുമാർ ബാർ കൗൺസിലിലേക്ക് മത്സരിച്ച് ജയിക്കുന്നത്. കഴിഞ്ഞ തവണ 624 വോട്ടാണ് സന്തോഷ് കുമാറിന് ലഭിച്ചത്. അന്ന് ഫസ്റ്റിന് കയറാൻ 639 ആയിരുന്നു വേണ്ടത്. രണ്ടാം ലവലിലാണ് കഴിഞ്ഞ പ്രാവശ്യം കയറിയത്. അഞ്ച് വർഷമാണ് ബാർ കൗൺസിലിന്റെ കാലാവധി. ഇതോടെ ബാർ കൗൺസിലിലെ തന്റെ പതിനൊന്നാം വർഷ പ്രവർത്തനങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് അദ്ദേഹം. കൗൺസിൽ ചെയർമാൻ ട്രഷറർ തുടങ്ങിയ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് പിന്നീട് നടക്കും.

