- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
5 പേർക്ക് 1 കോടി രൂപ വീതം ഒന്നാം സമ്മാനം; സംസ്ഥാന സർക്കാരിന്റെ ഭാഗ്യമിത്ര ലോട്ടറി പുറത്തിറങ്ങി; നറുക്കെടുപ്പ് അടുത്ത മാസം ആറിന്
തിരുവനന്തപുരം: 5 പേർക്ക് 1 കോടി രൂപ വീതം ഒന്നാം സമ്മാനം നൽകുന്ന പുതിയ ലോട്ടറി 'ഭാഗ്യ മിത്ര' പ്രകാശനം ചെയ്തു. ടിക്കറ്റ് പ്രകാശനവും ഭാഗ്യക്കുറി വകുപ്പിന്റെ വെബ് സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി ടി.എം.തോമസ് ഐസക് നിർവഹിച്ചു. 100 രൂപ വിലയുള്ള ലോട്ടറി അടുത്ത മാസം ആറിന് നറുക്കെടുക്കും.
എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിലാണു നറുക്കെടുപ്പ്. അന്നു തന്നെ പുതിയ ടിക്കറ്റും പുറത്തിറക്കും. രണ്ടാം സമ്മാനം 10 ലക്ഷമാണ്. മൂന്നാം സമ്മാനം 2 ലക്ഷം വീതം 8 പേർക്ക്. ആദ്യ നറുക്കെടുപ്പ് 6ന്.
പുതിയ വെബ്സൈറ്റ്, ആപ്പ്
www.statelottery.kerala.gov.in. തൽസമയ വിഡിയോയിലൂടെ ഫലം അറിയാം. ലോട്ടറി ഓഫിസുകളുടെ പ്രവർത്തനത്തിനായി ലോട്ടിസ് എന്ന പുതിയ സോഫ്റ്റ്വെയറും തയാറായി. മൊബൈൽ ആപ്ലിക്കേഷനായ BHAGYA KERALAM ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ലോട്ടറി ടിക്കറ്റിലെ ക്യൂ ആർ കോഡ് ഈ ആപ് ഉപയോഗിച്ച് സ്കാൻ ചെയ്താൽ ടിക്കറ്റ് ഒറിജിനലാണോ എന്നു തിരിച്ചറിയാം. നറുക്കെടുപ്പു ഫലം അടക്കമുള്ള വിവരങ്ങളും അറിയാം .
മറുനാടന് ഡെസ്ക്