- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എ എൻ രാധാകൃഷ്ണന്റെ പരാമർശത്തിൽ ബിജെപി രണ്ടു തട്ടിൽ; എല്ലാവരും ആദരിക്കുന്ന രണ്ടുപേരെ കടന്നാക്രമിച്ചതു ശരിയായില്ലെന്ന് ഒരു വിഭാഗം; വി മുരളീധരനും കെ സുരേന്ദ്രനും ഉൾപ്പെടുന്ന വിഭാഗം രാധാകൃഷ്ണനെതിരേ അമിത് ഷായ്ക്കു കത്തയച്ചു; കോട്ടയത്ത് ചേരുന്ന ഭാരവാഹി യോഗത്തിൽ അടി മുറുകും
കോട്ടയം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ നടത്തിയ പരാമർശത്തിൽ സംസ്ഥാനത്തെ പാർട്ടി നേതൃത്വം രണ്ടു തട്ടിൽ. എതിർക്കുന്ന വിഭാഗം രാധാക്യഷ്ണനെതിരെ ദേശീയ സെക്രട്ടറിക്ക് കത്ത് അയച്ചു. കോട്ടയത്ത് 16 മുതൽ 18 വരെ ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ ഇതിനെ ചൊല്ലിയുള്ള അടി മുറുകുമെന്ന് ഉറപ്പായി. 16ന് ചേരുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ ആദ്യവെടി പൊട്ടിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഒരു വിഭാഗം ഭാരവാഹികൾ. സാഹിത്യകാരൻ എം ടിക്കും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമലിനുമെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒട്ടും ഗുണം ചെയ്യില്ലെന്നും പാർട്ടി ജനങ്ങൾക്കിടയിൽ സ്വാധീനം ശക്തമാക്കാൻ ശ്രമിക്കുന്നതിനിടെ രാധാകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ പാർട്ടിക്ക് തിരിച്ചടിയായെന്നുമാണ് കത്തിലെ മുഖ്യ വിമർശനമെന്നാണ് പുറത്തുവരുന്ന വിവരം. സംസ്ഥാനത്തെ തന്നെ പ്രമുഖ നേതാക്കളായ വി മുരളീധരനും കെ കെ സുരേന്ദ്രനും ഉൾപ്പെടുന്ന വിഭാഗമാണ് കത്ത് അയച്ചത്. എം ടി രമേശ് കഴിഞ്ഞ ദ
കോട്ടയം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ നടത്തിയ പരാമർശത്തിൽ സംസ്ഥാനത്തെ പാർട്ടി നേതൃത്വം രണ്ടു തട്ടിൽ. എതിർക്കുന്ന വിഭാഗം രാധാക്യഷ്ണനെതിരെ ദേശീയ സെക്രട്ടറിക്ക് കത്ത് അയച്ചു. കോട്ടയത്ത് 16 മുതൽ 18 വരെ ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ ഇതിനെ ചൊല്ലിയുള്ള അടി മുറുകുമെന്ന് ഉറപ്പായി. 16ന് ചേരുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ ആദ്യവെടി പൊട്ടിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഒരു വിഭാഗം ഭാരവാഹികൾ.
സാഹിത്യകാരൻ എം ടിക്കും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമലിനുമെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒട്ടും ഗുണം ചെയ്യില്ലെന്നും പാർട്ടി ജനങ്ങൾക്കിടയിൽ സ്വാധീനം ശക്തമാക്കാൻ ശ്രമിക്കുന്നതിനിടെ രാധാകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ പാർട്ടിക്ക് തിരിച്ചടിയായെന്നുമാണ് കത്തിലെ മുഖ്യ വിമർശനമെന്നാണ് പുറത്തുവരുന്ന വിവരം.
സംസ്ഥാനത്തെ തന്നെ പ്രമുഖ നേതാക്കളായ വി മുരളീധരനും കെ കെ സുരേന്ദ്രനും ഉൾപ്പെടുന്ന വിഭാഗമാണ് കത്ത് അയച്ചത്. എം ടി രമേശ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ രാധാകൃഷ്ണനെ തള്ളിപ്പറഞ്ഞത് ഇതിന്റെ ഭാഗമാണ്. രാധാകൃഷ്ണന്റെ അഭിപ്രായങ്ങൾ വ്യക്തിപരം മാത്രമാണ് എന്നായിരുന്നു രമേശിന്റെ വിശദീകരണം.
എന്നാൽ പി കെ കൃഷ്ണദാസ ഉൾപ്പെടുന്ന വിഭാഗത്തിന്റെ പിന്തുണ രാധാകൃഷ്ണനുണ്ട്. കൃഷ്ണദാസിന്റെ അനുകൂലികളിൽ ഒരു ഭാഗത്തിന് ഗ്രൂപ്പിൽ സ്വയം മേൽക്കൈ നേടാനും കേരളത്തിലെ മുൻ നിര നേതാവായി സ്വയം ഉയർത്തിക്കാട്ടാനും രാധാകൃഷ്ണൻ നടത്തിയ ശ്രമമാണ് എംടിക്കും കമലിനും എതിരായ പരാമർശങ്ങൾക്കു പിന്നിൽ എന്ന വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
സാമുദായിക ധ്രുവീകരണശൈലിയും മോദിയെ വിമർശിക്കുന്നവരെ അക്രമാസക്തമായി നേരിടും എന്ന ഭീഷണി സ്വരവും പുറത്തെടുത്താൽ കേരളത്തിലെ ആർ.എസ്.എസിന്റെയും അതുവഴി ആർ.എസ്.എസ് കേന്ദ്ര നേതൃത്വത്തിന്റെയും പിന്തുണ നേടാം എന്നായിരുന്നു രാധാകൃഷ്ണന്റെ കണക്കുകൂട്ടൽ എന്ന് ഗ്രൂപ്പിലുള്ളവരും പൊതുവേ ബിജെപിയിലുള്ളവരും കരുതുന്നുണ്ട്.
കുമ്മനം രാജശേഖരന്റെ പിൻഗാമിയായി സംസ്ഥാന പ്രസിഡന്റാകാനുള്ള മുൻകൂർ കരുനീക്കത്തിന്റെ കൂടി ഭാഗമായിരുന്നത്രേ ഇത്. എന്നാൽ ആർ.എസ്.എസ് അതിനോട് അനുഭാവം കാണിച്ചില്ല. അത് വ്യക്തമായതോടെയാണ് കുമ്മനവും രമേശും ഉൾപ്പെടെ രാധാകൃഷ്ണനെ ഒറ്റപ്പെടുത്തി രംഗത്തുവന്നത്. അതും തനിക്ക് നേട്ടമാക്കാനും തീവ്ര ഹിന്ദുത്വ നിലപാടുള്ള സംഘ്പരിവാർ അണികൾക്കിടയിൽ ഹീറോ ആകാനും രാധാകൃഷ്ണൻ ശ്രമിക്കുന്നുണ്ട് എന്നാണ് വി മുരളീധരനും മറ്റും കരുതുന്നത്.
അത് കൈയോടെ പൊളിക്കാനാണ് അമിത് ഷായ്ക്ക് കത്തയച്ചത്. കേരളത്തിൽ പാർട്ടി ശക്തിപ്പെടുത്താനും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനും മത ന്യൂനപക്ഷങ്ങളുടെയും ബുദ്ധിജീവികളുടെയും പിന്തുണ നേടാനും കിണഞ്ഞു ശ്രമിക്കുന്നതിനിടിയിലാണ് എല്ലാവരും ആദരിക്കുന്ന രണ്ടുപേരെ കടന്നാക്രമിച്ച് അനാവശ്യ വിവാദമുണ്ടാക്കിയതെന്നാണ് കത്തിലെ ആരോപണം.



