- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എലിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ ജയം; മലയാളി താരം റാഫിയുടേതുൾപ്പെടെ ഒന്നിനെതിരെ മൂന്നു ഗോളിന് നോർത്ത് ഈസ്റ്റിനെ തകർത്തു
കൊച്ചി: ഐഎസ്എലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ഒന്നിനെതിരെ മൂന്നു ഗോളിനാണ് കേരളം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തത്. 49ാം മിനിട്ടിൽ ഹോസുവാണ് ആദ്യ ഗോൾ നേടിയത്. 68-ാം മിനിറ്റിൽ മലയാളി താരം മുഹമ്മദ് റാഫിയും തൊട്ടുപിന്നാലെ സാഞ്ചസ് സ്‌കോട്ടും കേരളത്തിനായി ഗോൾ നേടി. 82ാം മിനിട്ടിൽ അർജന്റീന താരം പെരസാണ് നോർത്ത് ഈസ
കൊച്ചി: ഐഎസ്എലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ഒന്നിനെതിരെ മൂന്നു ഗോളിനാണ് കേരളം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തത്.
49ാം മിനിട്ടിൽ ഹോസുവാണ് ആദ്യ ഗോൾ നേടിയത്. 68-ാം മിനിറ്റിൽ മലയാളി താരം മുഹമ്മദ് റാഫിയും തൊട്ടുപിന്നാലെ സാഞ്ചസ് സ്‌കോട്ടും കേരളത്തിനായി ഗോൾ നേടി.
82ാം മിനിട്ടിൽ അർജന്റീന താരം പെരസാണ് നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ നേടിയത്. കഴിഞ്ഞ തവണ കേരളത്തിന്റെ ആദ്യ മത്സരവും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ആയിരുന്നു. എന്നാൽ, ഈ മത്സരത്തിൽ കേരളം തോൽക്കുകയായിരുന്നു.
ആദ്യപകുതി ഗോൾ രഹിതമായിരുന്നുവെന്നതിനാൽ വിരസമായ സമനിലയിലേക്കു പോകുമോ എന്ന ആശങ്കയിൽ നിന്നാണ് കേരളം 49-ാം മിനിട്ടിൽ ആദ്യ ഗോൾ നേടിയത്. തുടർന്നു രണ്ടു ഗോളുകൾ കൂടി നേടിയതോടെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം ആവേശക്കടലല തീർത്തു.
ടീമുടമ സച്ചിൻ ടെൻഡുൽക്കറും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മത്സരം കാണാൻ ഗാലറിയിൽ ഉണ്ടായിരുന്നു. ഗോൾ നേടിയ മലയാളി താരം ക്രിക്കറ്റിൽ സിക്‌സറടിക്കുന്ന ആംഗ്യം കാട്ടി ഗോൾ സച്ചിനു സമർപ്പിക്കുകയും ചെയ്തു.