കൊച്ചി: മികച്ച പ്രകടനമാണ് സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് കാഴ്ച വെച്ചത് എന്നാൽ. സമനിലയിൽ തട്ടി കേരളത്തിന്റെ പ്രതീക്ഷകൾ തുലാസിലാവുന്നതാണ് കണ്ടത്. ആറ് മത്സരങ്ങൾ ജയിച്ചപ്പോൾ ആറണ്ണം സമനിലയിലുമാവുകയായിരുന്നു. വെറും നാല് മത്സരങ്ങൾ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയം അറിഞ്ഞത്.

ഇന്ന് ചെന്നൈക്കെതിരെ മത്സരത്തിന് ഇറങ്ങുമ്പോൾ ഇനി ഒരു തോൽവി തങ്ങളുടെ അവസാനം ആണെന്ന് ബ്ലാസ്‌റ്റേഴ്‌സിന് നന്നായി അറിയാം. അതിനാൽ മത്സരം ജയിക്കുക എന്ന ഒറ്റ ലക്ഷ്യം വച്ചാണ് ടീം ഇറങ്ങുന്നത്.

ടീമിന്റെ 12മനായ ആരാധകർ കഴിഞ്ഞ കുറച്ച് നാളുകളായി ടീമിനെ കൈവിടുന്ന ഒരു സാഹചര്യം കൊച്ചിയിലെ കലൂർ ജവഹർലാൽ സ്‌റ്റേഡിയത്തിൽ കാണാൻ സാധിച്ചിരുന്നു. അതിനാൽ സീസണിലെ അവസാന ഹോം മത്സരത്തിൽ ഗ്യാലറി നിറക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അതിനായി ചലച്ചിത്ര താരം ജയസൂര്യയേയും ഇന്റർനെറ്റ് സെൻസേഷൻ പ്രിയ വാര്യരേയും സ്റ്റേഡിയത്തിലെത്തിക്കാനാണ് ജയസൂര്യയുടെ തീരുമാനം.

അതേ സമയം ടിക്കറ്റുകൾ മത്സര ദിവസവും സ്റ്റേഡിയം ബോക്‌സ് ഓഫീസിൽ നിന്നും ലഭ്യമാകുമെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് അധികൃതർ അറിയിച്ചു. മുത്തൂറ്റ്ഫിൻകോർപിന്റെ സംസ്ഥാനത്തുടനീളമുള്ള ബ്രാഞ്ചുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.www.bookmyshow.comൽ നിന്നും ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. സ്റ്റേഡിയം ബോക്‌സ് ഓഫീസിൽ നിന്നും ഓൺലൈൻ ടിക്കറ്റുകൾ മാറ്റിയെടുക്കേണ്ടതാണ്.

അത് പോലെ തന്നെ മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം, ഐഎസ്എല്ലിലെ മറ്റൊരു വേദിയും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത അത്രയും കാണികളെ നിറച്ച് കൊച്ചിയെ മഞ്ഞക്കടലാക്കണമെന്ന് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ ആരാധകരോട് പറഞ്ഞു.