- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ ബ്ലാസ്റ്റേഴ്സിന്റേത് നിർഭാഗ്യത്തിന്റെ ദിനം; പാഴാക്കിയത് നിരവധി സുവർണ്ണാവസരങ്ങൾ; പെനാലിറ്റി പാഴാക്കിയ ബ്ലാസ്റ്റേഴ്‌സ് സമനിലയിൽ; അത്ഭുതത്തിനായി കാത്തിരിപ്പ് തുടരാം
കൊച്ചി: നിർഭാഗ്യത്തിൽ പൊതിഞ്ഞ ദിനമായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇന്നലത്തേത്. കയ്യിൽ വന്ന നിരവധി സുവർണ്ണാവസരങ്ങൾ പാഴാക്കി. ഹീറോയും വില്ലനുമായത് കറേജ് പെകൂസനായിരുന്നു. പെക്കൂസന്റെ പെനൽറ്റി നഷ്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിളറി. അതേസമയം ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾക്ക് കറേജ് പെകൂസനാണ് ഊർജം പകർന്നത്. തുടക്കത്തിലെ മെല്ലെപ്പോക്കിനുശേഷം കളിയിൽ ചലനമുണ്ടാക്കിയത് പെകൂസന്റെ ഇടപെടലുകളായിരുന്നു. നിർണായകമായ പോരിൽ ചെന്നൈയിൻ എഫ്‌സിയോട് ബ്ലാസ്റ്റേഴ്‌സ് ഗോളടിക്കാതെ തിരിച്ചുകയറി (00). ഈ സീസണിലെ മികച്ചകളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സിന് ചെന്നൈയിനെതിരെ അവസരങ്ങൾ ഏറെ കിട്ടി, പെനൽറ്റിയും. പക്ഷേ, ഒന്നും തുണച്ചില്ല. അതി സമ്മർദ്ദം കേരളാ ബ്ലാസ്റ്റേഴ്‌സിനെ പിടികൂടിയതായിരിക്കാം പല കോട്ടങ്ങൾക്കും കാരണം. നിർണായകഘട്ടത്തിൽ കിട്ടിയ പെനൽറ്റി അതിസമ്മർദംകാരണം കറേജ് പെകൂസൺ പാഴാക്കുകയായിരുന്നു. തീർത്തും ദുർബലമായ അടി ചെന്നൈയിൻ ഗോളി കരൺജിത്സിങ് അനായാസം പിടിയിലൊതുക്കി. അവസാനനിമിഷങ്ങളിൽ ഗുജോൺ ബാൽവിൻസൺ നടത്തിയ ശ്രമങ്ങളെ ചെന്നൈയിൻ ഗോ
കൊച്ചി: നിർഭാഗ്യത്തിൽ പൊതിഞ്ഞ ദിനമായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇന്നലത്തേത്. കയ്യിൽ വന്ന നിരവധി സുവർണ്ണാവസരങ്ങൾ പാഴാക്കി. ഹീറോയും വില്ലനുമായത് കറേജ് പെകൂസനായിരുന്നു. പെക്കൂസന്റെ പെനൽറ്റി നഷ്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിളറി. അതേസമയം ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾക്ക് കറേജ് പെകൂസനാണ് ഊർജം പകർന്നത്. തുടക്കത്തിലെ മെല്ലെപ്പോക്കിനുശേഷം കളിയിൽ ചലനമുണ്ടാക്കിയത് പെകൂസന്റെ ഇടപെടലുകളായിരുന്നു. നിർണായകമായ പോരിൽ ചെന്നൈയിൻ എഫ്‌സിയോട് ബ്ലാസ്റ്റേഴ്‌സ് ഗോളടിക്കാതെ തിരിച്ചുകയറി (00).
ഈ സീസണിലെ മികച്ചകളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സിന് ചെന്നൈയിനെതിരെ അവസരങ്ങൾ ഏറെ കിട്ടി, പെനൽറ്റിയും. പക്ഷേ, ഒന്നും തുണച്ചില്ല. അതി സമ്മർദ്ദം കേരളാ ബ്ലാസ്റ്റേഴ്‌സിനെ പിടികൂടിയതായിരിക്കാം പല കോട്ടങ്ങൾക്കും കാരണം. നിർണായകഘട്ടത്തിൽ കിട്ടിയ പെനൽറ്റി അതിസമ്മർദംകാരണം കറേജ് പെകൂസൺ പാഴാക്കുകയായിരുന്നു. തീർത്തും ദുർബലമായ അടി ചെന്നൈയിൻ ഗോളി കരൺജിത്സിങ് അനായാസം പിടിയിലൊതുക്കി. അവസാനനിമിഷങ്ങളിൽ ഗുജോൺ ബാൽവിൻസൺ നടത്തിയ ശ്രമങ്ങളെ ചെന്നൈയിൻ ഗോളി കരൺജിത് ഒന്നാന്തരമായി തടയുകയുംചെയ്തതോടെ സമനിലക്കയ്‌പ്പുമായി ബ്ലാസ്റ്റേഴ്‌സ് മടങ്ങി.
ചെന്നൈയിനെതിരായ ഈ രണ്ടാം സമനില ഉൾപ്പെടെ സീസണിലെ ഏഴാം സമനില വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സ് 17 മൽസരങ്ങളിൽനിന്ന് 25 പോയിന്റുമായി അഞ്ചാം സ്ഥാനത്തു തന്നെ തുടരുകയാണ്. അത്രതന്നെ മൽസരങ്ങളിൽനിന്ന് അഞ്ചാം സമനില വഴങ്ങിയ ചെന്നൈയിൻ എഫ്സിയാകട്ടെ, 29 പോയിന്റുമായി പ്ലേ ഓഫ് സാധ്യതകൾ വർധിപ്പിച്ചു. നിലവിൽ മൂന്നാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്സി. പുണെ സിറ്റി എഫ്സിക്കും 29 പോയിന്റാണെങ്കിലും ഗോൾവ്യത്യാസത്തിന്റെ മികവിൽ അവർ രണ്ടാം സ്ഥാനത്താണ്.
ഇരു ടീമുകൾക്കും ആദ്യപകുതിയിൽ മികച്ച അവസരങ്ങൾ കിട്ടി. ആദ്യപകുതിയുടെ അവസാനഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് ഗോളി പോൾ റെചുക മാത്രം മുന്നിൽനിൽക്കെ ജെജെ ലാൽപെഖുല പന്ത് പുറത്തേക്ക് തട്ടിയിട്ടു. റെനെ മിഹെലിച്ച് ബോക്‌സിന് പുറത്തുനിന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ മുറിച്ച് ജെജെയ്ക്ക് പന്ത് നൽകി. ജെജെയ്ക്ക് പ്രതിരോധത്തിന്റെ ഒരുതരത്തിലുള്ള വെല്ലുവിളിയുമുണ്ടായിരുന്നില്ല. പക്ഷേ, വലതുമൂല ലക്ഷ്യമാക്കി തൊടുത്ത അടി അകന്നുപോയി. തൊട്ടുമുമ്പ് മറ്റൊരവസരവും ചെന്നൈയിൻ പാഴാക്കി. ജെറി ഇടതുമൂലയിൽനിന്ന് തൊടുത്ത പന്ത് മിഹെലിച്ച് ബോക്‌സിന് തൊട്ടുമുമ്പിൽവച്ച് ബിക്രംജിത്സിങ്ങിലേക്ക് തട്ടിയിട്ടു. പക്ഷേ, ബിക്രംജിത്തിന്റെ നിലംപറ്റിയുള്ള അടി പുറത്തേക്കാണ് പോയത്.
വിനീതിന്റെ നീക്കങ്ങളെ കാര്യക്ഷമമായി നേരിടാൻ ചെന്നൈയിൻ പ്രതിരോധത്തിന് കഴിഞ്ഞു. ഇൻജുറി ടൈമിൽ ഗ്രിഗറി നെൽസന്റെ ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങിയത് മറക്കുന്നില്ല. എങ്കിലും അതിനു മുൻപ് എത്രയോ സുവർണാവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പാഴാക്കിയത്! പെനൽറ്റി നഷ്ടത്തിനു പുറമെ, പോസ്റ്റിലിടിച്ചു മടങ്ങിയ സി.കെ. വിനീതിന്റെ ഷോട്ടും ചെന്നൈയിൻ ഗോൾകീപ്പർ കരൺജിത് സിങ്ങിന്റെ മാന്ത്രിക കരങ്ങൾ തടഞ്ഞുനിർത്തിയ ബാൾഡ്വിൻസന്റെ രണ്ട് കരുത്തൻ ഷോട്ടുകളുമുണ്ട്, ഈ മൽസരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വേദനയോടെ ഓർമിക്കാൻ.
കളി തുടങ്ങി ആദ്യത്തെ അവസരം ബ്ലാസ്റ്റേഴ്‌സിനായിരുന്നു. ചെന്നൈയിൻ ഗോൾമേഖലയിൽവച്ച് ദിമിതർ ബെർബറ്റോവ് പെകൂസണ് പന്ത് നൽകി. 35 വാര അകലെവച്ച് ഈ ഘാനക്കാരൻ തകർപ്പൻ അടി പായിച്ചു. ചെന്നൈയിൻ ഗോളി കരൺജിത് സിങ്ങിന്റെ തൊട്ടുമുമ്പിലാണ് പന്ത് കുത്തിവീണത്. കരൺജിത് ആയാസപ്പെട്ട് പന്ത് തട്ടിയകറ്റി. പന്ത് ബോക്‌സിന്റെ ഇടതുമൂലയിലുള്ള വിനീതിലേക്കാണ് വീണത്. പക്ഷേ, വിനീതിന്റെ ശ്രമം പാഴായി. പന്ത് കാലിൽ തൊട്ടില്ല. മിനിറ്റുകൾക്കുള്ളിൽ വിനീതിന്റെ തകർപ്പൻ ഷോട്ട് പോസ്റ്റിൽതട്ടിത്തെറിച്ചു.
രണ്ടാംപകുതിയിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടുംകൽപ്പിച്ച് ഇറങ്ങി. ഒന്നിനുപിറകെ ഒന്നൊന്നായി അവസരങ്ങൾ. ഇടയ്ക്ക് ചെന്നൈയിനിന്റെ പ്രത്യാക്രമണങ്ങളെ ക്യാപ്റ്റൻ സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള പ്രതിരോധം നിർവീര്യമാക്കി. മിനിറ്റുകൾക്കുള്ളിൽതന്നെ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾക്ക് പൂർണത കിട്ടി.
ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചുകൊണ്ടിരുന്നു. വലതുഭാഗത്ത് ബാൽവിൻസന്റെ മറ്റൊരു കുതിപ്പുകൂടി ഗോളിന് അരികെയത്തി. തകർപ്പനടി കരൺജിത് കുത്തിയകറ്റി. തട്ടിത്തെറിച്ച് വീണത് ഒഴിഞ്ഞുനിന്നിരുന്ന വിനീതിലേക്ക്. പന്ത് കാലിൽ കുരുങ്ങിയില്ല വിനീതിന്റെ. അതോടെ ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങൾ അവസാനിച്ചു.