- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ബ്ലാസ്റ്റേഴ്സിന് അടുത്ത വർഷം കലിപ്പടക്കാം; കൊൽക്കത്ത ജയിക്കണമെ എന്ന പ്രാർത്ഥന ദൈവം കേട്ടില്ല; അഞ്ച് ഗോളിന് ഗോവ കൊൽക്കത്തയെ കൊലവിളിച്ചപ്പോൾ നിശബ്ദമായി കരഞ്ഞ് ബ്ലാസ്റ്റേഴ്സ് ആരാധകർ; ഇന്ന് ബാംഗ്ലൂരിനെ നേരിടാനിറങ്ങുമ്പോൾ ബ്ലസ്റ്റേഴ്സ് ബുട്ട് കെട്ടുന്നത് പ്രതീക്ഷകളില്ലാതെ
ഗോവ: ഗോവ കൊൽക്കത്തയെ ഗോൾ മഴയിൽ മുക്കിക്കൊന്നപ്പോൾ നിശബ്ദമരണം ഏറ്റ് വാങ്ങിയ്ത് കേരളത്തിന്റെ കൊമ്പന്മാരായിരുന്നു. പ്ലേ ഓഫിലേക്കെത്താനുള്ള സാധ്യതകൾ മറ്റ് ടീമുകളുടെ മത്സരത്തിന്റെ ഭാവിയിൽ നോക്കിക്കാണുന്ന ബ്ലാസ്‌റ്റേഴ്‌സിന് അവസാനം കേരളത്തിൽ നിന്ന് ഗോവയിലേക്ക് പോയ സ്റ്റ്ഫിനിയോസ് തന്നെ അവസാന ആണിയടിച്ച് ഇല്ലാതാക്കുകയായിരുന്നു. തോറ്റതുകൊൽക്കത്തയാണെങ്കിലും ശരിക്കും തോറ്റ് പോയത് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരാണ്. കാരണം തങ്ങളുടെ ടീമിനായി ഏത് നിമിഷവും കളിക്കളത്തിനേക്കാൾ പോരാട്ട വീര്യം കാണിച്ചതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പട. ഏത് സ്റ്റേഡിയത്തിൽ പോയാലും ആ സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കുന്നതിൽ മഞ്ഞപ്പടയുടെ പങ്ക് വളരെ വലുതാണ്. നിരാശരായിരിക്കുന്ന ടീമിനെ പോലും ഉണർത്തി ആവേശം നിറക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് കാണികൾ ഇത്തവണ കപ്പടിച്ച് കലിപ്പടക്കും എന്ന പാട്ടും പാടി നടന്നെങ്കിലും അവസാനം കലിപ്പടക്കാൻ നിക്കാതെ പിന്നോട്ട് പോവുകയായിരുന്നു. നാല് സീസണുകളിൽ രണ്ട് സീസണുകളും ഫൈനലിലെത്തിയിട്ടും ഒരു കിരീടം നേടാനാവാതെ കിതച്ചു പ
ഗോവ: ഗോവ കൊൽക്കത്തയെ ഗോൾ മഴയിൽ മുക്കിക്കൊന്നപ്പോൾ നിശബ്ദമരണം ഏറ്റ് വാങ്ങിയ്ത് കേരളത്തിന്റെ കൊമ്പന്മാരായിരുന്നു. പ്ലേ ഓഫിലേക്കെത്താനുള്ള സാധ്യതകൾ മറ്റ് ടീമുകളുടെ മത്സരത്തിന്റെ ഭാവിയിൽ നോക്കിക്കാണുന്ന ബ്ലാസ്‌റ്റേഴ്‌സിന് അവസാനം കേരളത്തിൽ നിന്ന് ഗോവയിലേക്ക് പോയ സ്റ്റ്ഫിനിയോസ് തന്നെ അവസാന ആണിയടിച്ച് ഇല്ലാതാക്കുകയായിരുന്നു.
തോറ്റതുകൊൽക്കത്തയാണെങ്കിലും ശരിക്കും തോറ്റ് പോയത് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരാണ്. കാരണം തങ്ങളുടെ ടീമിനായി ഏത് നിമിഷവും കളിക്കളത്തിനേക്കാൾ പോരാട്ട വീര്യം കാണിച്ചതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പട. ഏത് സ്റ്റേഡിയത്തിൽ പോയാലും ആ സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കുന്നതിൽ മഞ്ഞപ്പടയുടെ പങ്ക് വളരെ വലുതാണ്.
നിരാശരായിരിക്കുന്ന ടീമിനെ പോലും ഉണർത്തി ആവേശം നിറക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് കാണികൾ ഇത്തവണ കപ്പടിച്ച് കലിപ്പടക്കും എന്ന പാട്ടും പാടി നടന്നെങ്കിലും അവസാനം കലിപ്പടക്കാൻ നിക്കാതെ പിന്നോട്ട് പോവുകയായിരുന്നു. നാല് സീസണുകളിൽ രണ്ട് സീസണുകളും ഫൈനലിലെത്തിയിട്ടും ഒരു കിരീടം നേടാനാവാതെ കിതച്ചു പോയതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ചരിത്രം.
പാതി വഴിയിൽ കൊട്ടിഘോഷിച്ച് കൊണ്ട് വന്ന റെനെ മ്യൂളസ്റ്റീൻ പോയപ്പോൾ ടീമിനെ തന്റെ തോളിലേറ്റിയ ആദ്യ സീസണിലെ കോച്ചും മാർക്കീ താരവുമെല്ലാമായ ഡേവിഡ് ജെയിംസ് മികച്ച രീതിയിലാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിച്ചത്. പക്ഷേ വിജയമുറപ്പിച്ച പല മത്സരങ്ങളും സമനിലകൾ പാലിച്ചതോടെയാണ് മഞ്ഞപ്പടയ്ക്ക് അർഹതപ്പെട്ട പ്ലേ ഓഫ് പ്രവേശനം നിഷേധിക്കപ്പെട്ടത്.
ഇന്ന് നടക്കുന്ന ഐ എസ് എല്ലിലെ കരുത്തരായ ബാംഗ്ലൂർ എഫ് സിയുമായിട്ടാണ് കേരളം തങ്ങളുടെ ഈ സീസണിലെ അവസാന മത്സരം കളിക്കുന്നത്. ബാംഗ്ലൂരിനെ നേരിടുമ്പോൾ ഇനി നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ബ്ലാസ്റ്റേഴ്‌സ് വിജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ശ്രമിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
നിലവിൽ 17 മത്സരങ്ങളിൽ 25 പോയിന്റുമായി പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്താണ്. അടുത്ത മൽസരത്തിൽ ജംഷഡ്പുരിനെ നേരിടുന്ന ഗോവയ്ക്ക് മൽസരം സമനിലയിലായാലും സെമിയിലേക്കു മുന്നേറാം. അതേസമയം, ജയിച്ചാൽ ജംഷഡ്പുരാകും നാലാം സ്ഥാനക്കാരായി സെമിയിലെത്തുക. ഒരു മത്സരം മാത്രം ബാക്കി നിൽക്കെ 26 പോയിന്റുമായി ജംഷഡ്പൂർ എഫ്‌സി ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്.
വ്യാഴാഴ്ച ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയെ തോൽപ്പിച്ചാലും ഗോവ-ജംഷഡ്പുർ മത്സരമായിരിക്കും സെമിയിലേക്കുള്ള ടീമിനെ തീരുമാനിക്കുക. ഈ മത്സരം ആരാണോ ജയിക്കുന്നത് അവർ സെമിയിലേക്ക് കയറും. മത്സരം സമനിലയിലായാലും ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ വേണ്ട.