- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലാസ്‌റ്റേഴ്‌സിൽ നിന്ന് കൂടു മാറ്റവും ചേക്കേറലും; ജാക്കി ചന്ദും മിലൻ സിങ്ങും പോകുമ്പോൾ എത്തുന്നത് ലെൻ ഡൗങ്കലും റോബിൻ സിങ്ങും; വരു ദിനങ്ങളിൽ കൂടുതൽ മാറ്റങ്ങളുണ്ടാകുമെന്നും സൂചന
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിൽ കൊഴിഞ്ഞ് പോക്കും ടീമിലേക്കുള്ള ചേക്കേറലും തുടരുന്നു, കേരളാ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഈ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച റൈറ്റ് വിങ്ങർ ജാക്കിചന്ദ് സിങ് എഫ് സി ഗോവയുമായി കരാർ ഒപ്പിട്ടു. 1.9 കോടിരൂപക്കാണ് താരം ഗോവയുമായി കരാറിലെത്തിയത്. ഗോവയുമായി രണ്ടു വർഷത്തേക്കാണ് താരത്തിന്റെ കരാറുള്ളത്. 55 ലക്ഷം രൂപക്കാണ് ബ്ലാസ്റ്റേഴ്‌സ് ജാക്കിയെ സ്വന്തമാക്കിയിരുന്നത്. അത് പോലത്തന്നെ മിലൻ സിങ് മുംെബെ സിറ്റി എഫ്.സിയുമായി കരാർ ഒപ്പിട്ടു.അതേ സമയം കരാർ തുകയെക്കുറിച്ച് സൂചനകളൊന്നും പുറത്ത് വന്നിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് നിരയിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച മറ്റൊരു താരമായിരുന്നു മിലൻ. അതേ സമയം നോർത്ത് ഈസ്റ്റ് താരം ലെൻ ഡൗങ്കലിനെ ടീമിലെത്തിക്കാനുള്ള നടപടികൾ കേരളം ആരംഭിച്ചു. അടുത്ത രണ്ട് വർഷങ്ങളിലേക്ക് താരത്തെ ടീമിലെത്തിക്കും എന്നാണ് സൂചന.2.4 കോടിയുടെ കരാറിലാണ് താരത്തെ ടീമിലെത്തിക്കുന്നത്. നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനു പുറമെ, ഡൽഹി ഡൈനാമോസ്, ബെംഗളൂരു എഫ്സി, ഷില്ലോങ് ലജോങ് എന്നീ ടീമുകൾക്കു വ
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിൽ കൊഴിഞ്ഞ് പോക്കും ടീമിലേക്കുള്ള ചേക്കേറലും തുടരുന്നു, കേരളാ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഈ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച റൈറ്റ് വിങ്ങർ ജാക്കിചന്ദ് സിങ് എഫ് സി ഗോവയുമായി കരാർ ഒപ്പിട്ടു. 1.9 കോടിരൂപക്കാണ് താരം ഗോവയുമായി കരാറിലെത്തിയത്. ഗോവയുമായി രണ്ടു വർഷത്തേക്കാണ് താരത്തിന്റെ കരാറുള്ളത്. 55 ലക്ഷം രൂപക്കാണ് ബ്ലാസ്റ്റേഴ്‌സ് ജാക്കിയെ സ്വന്തമാക്കിയിരുന്നത്.
അത് പോലത്തന്നെ മിലൻ സിങ് മുംെബെ സിറ്റി എഫ്.സിയുമായി കരാർ ഒപ്പിട്ടു.അതേ സമയം കരാർ തുകയെക്കുറിച്ച് സൂചനകളൊന്നും പുറത്ത് വന്നിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് നിരയിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച മറ്റൊരു താരമായിരുന്നു മിലൻ.
അതേ സമയം നോർത്ത് ഈസ്റ്റ് താരം ലെൻ ഡൗങ്കലിനെ ടീമിലെത്തിക്കാനുള്ള നടപടികൾ കേരളം ആരംഭിച്ചു. അടുത്ത രണ്ട് വർഷങ്ങളിലേക്ക് താരത്തെ ടീമിലെത്തിക്കും എന്നാണ് സൂചന.2.4 കോടിയുടെ കരാറിലാണ് താരത്തെ ടീമിലെത്തിക്കുന്നത്. നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനു പുറമെ, ഡൽഹി ഡൈനാമോസ്, ബെംഗളൂരു എഫ്സി, ഷില്ലോങ് ലജോങ് എന്നീ ടീമുകൾക്കു വേണ്ടി കളിച്ച താരമാണ് ഡൗങ്കൽ. അത് പോലെത്തന്ന ഇന്ത്യൻ താരം റോബിൻ സിങും കേരളത്തിലെത്തുമെന്നാണ് സൂചനകൾ. അതേസമയം, അടുത്ത രണ്ട് കൊല്ലത്തേക്ക് ഡേവിഡ് ജെയിംസ് തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ.