- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്ലിലൂടെ ക്രിക്കറ്റിൽ പാഡ് അണിയാനുള്ള മോഹം ലാലേട്ടൻ ഉപേക്ഷിച്ചത് ഉത്തരേന്ത്യൻ ലോബിയുടെ കള്ളക്കളിയിൽ മനംനൊന്ത്; സെലിബ്രറ്റി ക്രിക്കറ്റ് ലീഗിലെ ഉടമസ്ഥാവകാശം നഷ്ടമാക്കിയത് പ്രിയൻ-ലിസി കുടുംബ പ്രശ്നങ്ങളും; ഫുട്ബോളിൽ പന്ത് തട്ടാൻ സൂപ്പർതാരമെത്തുന്നത് ചില്ലിക്കാശു പോലും മോഹിക്കാതെ; വിയർപ്പോഹരിയും വൻ കരാർ തുകയും വേണ്ടെന്ന് വച്ച് മഞ്ഞപ്പടയ്ക്കൊപ്പം ലാലെത്തുന്നതിന്റെ ആവേശത്തിൽ ചിരഞ്ജീവിയും നാഗാർജ്ജുനയും: കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് ആവേശമൊഴുക്കാൻ ലാൽ ഫാൻസുകാരും
കൊച്ചി: സച്ചിൻ ഒഴിഞ്ഞ താരസിംഹാസനത്തിൽ മോഹൻലാൽ എത്തുന്നത് വിയർപ്പോഹരിയും പ്രതിഫലവുമൊന്നും വാങ്ങാതെ. ഐഎസ്എൽ പുതു സീസണിൽ ടീമിന്റെ അംബാസഡറായി മലയാള സിനിമയുടെ സൂപ്പർതാരം ചുമതലയേറ്റത് ഫുട്‌ബോളിനോടുള്ള താൽപ്പര്യം കൊണ്ട് മാത്രമാണ്. ടീമിൽ ഉടമസ്ഥതയോ കരാറിന്റെ ഭാഗമായി പണമോ മോഹൻലാൽ കൈപ്പറ്റുന്നില്ല. പൂർണ്ണമായും സൗജന്യമായാണ് കേരളാ ബ്ലാസ്റ്റേഴിസിനെ ഉത്തേജിപ്പിക്കാനുള്ള ദൗത്യം ലാൽ ഏറ്റെടുക്കുന്നത്. ടീം ഉടമകളിൽ പ്രധാനിയായ നിമ്മഗഡ്ഡ പ്രസാദിന്റെ ഇടപെടലാണ് ലാലിനെ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാക്കുന്നത്. ഐപിഎല്ലിൽ കേരളത്തിനായി ടീമുണ്ടാക്കാൻ തുടക്കത്തിൽ മുമ്പിലുണ്ടായിരുന്നവരിൽ പ്രധാനിയാണ് മോഹൻലാൽ. പ്രിയദർശനും മോഹൻലാലും അടങ്ങിയ കൺസോർഷ്യം ഇതിനായി ശ്രമിച്ചു. എന്നാൽ ലേലം വിളിയുടെ തൊട്ട് മുമ്പ് പ്രിയനും ലാലും പിന്മാറി. ഉത്തരേന്ത്യൻ ലോബിയുടെ കളിയായിരുന്നു ഇത്. പകരം കൊച്ചി ടസ്‌കേഴ്‌സ് എത്തുകയും ചെയ്തു. ടസ്‌കേഴ്‌സിന്റെ തകർച്ചയ്ക്ക് ശേഷവും ഐപിഎല്ലിന്റെ ഭാഗമാകാൻ മോഹൻലാലും പ്രിയനും ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നിട് സെലിബ
കൊച്ചി: സച്ചിൻ ഒഴിഞ്ഞ താരസിംഹാസനത്തിൽ മോഹൻലാൽ എത്തുന്നത് വിയർപ്പോഹരിയും പ്രതിഫലവുമൊന്നും വാങ്ങാതെ. ഐഎസ്എൽ പുതു സീസണിൽ ടീമിന്റെ അംബാസഡറായി മലയാള സിനിമയുടെ സൂപ്പർതാരം ചുമതലയേറ്റത് ഫുട്‌ബോളിനോടുള്ള താൽപ്പര്യം കൊണ്ട് മാത്രമാണ്. ടീമിൽ ഉടമസ്ഥതയോ കരാറിന്റെ ഭാഗമായി പണമോ മോഹൻലാൽ കൈപ്പറ്റുന്നില്ല. പൂർണ്ണമായും സൗജന്യമായാണ് കേരളാ ബ്ലാസ്റ്റേഴിസിനെ ഉത്തേജിപ്പിക്കാനുള്ള ദൗത്യം ലാൽ ഏറ്റെടുക്കുന്നത്. ടീം ഉടമകളിൽ പ്രധാനിയായ നിമ്മഗഡ്ഡ പ്രസാദിന്റെ ഇടപെടലാണ് ലാലിനെ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാക്കുന്നത്.
ഐപിഎല്ലിൽ കേരളത്തിനായി ടീമുണ്ടാക്കാൻ തുടക്കത്തിൽ മുമ്പിലുണ്ടായിരുന്നവരിൽ പ്രധാനിയാണ് മോഹൻലാൽ. പ്രിയദർശനും മോഹൻലാലും അടങ്ങിയ കൺസോർഷ്യം ഇതിനായി ശ്രമിച്ചു. എന്നാൽ ലേലം വിളിയുടെ തൊട്ട് മുമ്പ് പ്രിയനും ലാലും പിന്മാറി. ഉത്തരേന്ത്യൻ ലോബിയുടെ കളിയായിരുന്നു ഇത്. പകരം കൊച്ചി ടസ്‌കേഴ്‌സ് എത്തുകയും ചെയ്തു. ടസ്‌കേഴ്‌സിന്റെ തകർച്ചയ്ക്ക് ശേഷവും ഐപിഎല്ലിന്റെ ഭാഗമാകാൻ മോഹൻലാലും പ്രിയനും ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നിട് സെലിബ്രറ്റി ക്രിക്കറ്റ് ലീഗിൽ പ്രിയനും ലാലും ചേർന്ന് മലയാളത്തിലെ സിനിമാ താരങ്ങളുടെ ടീമിനെ അവതരിപ്പിച്ചു. അതും വിജയിച്ചില്ല. പ്രിയനും ഭാര്യ ലിസിയും വേർപിരിഞ്ഞതോടെ സിസിഎൽ ടീമിനും താൽപ്പര്യം കുറഞ്ഞു. അങ്ങനെ ക്രിക്കറ്റിന്റെ മേഖലയിൽ ഒരു കൈനോക്കാൻ ശ്രമിച്ച മോഹൻലാലാണ് ഫുട്‌ബോളിനെ നെഞ്ചിലേറ്റാൻ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്.
ടീം അംബാസിഡറെന്ന നിലയിൽ ടീമിൽ ഓഹരി പ്രസാദ് നൽകിയതായും റിപ്പോർട്ടുകളെത്തി. സച്ചിൻ മടക്കി നൽകിയ 20 ശതമാനം ഓഹരിയുടെ ഒരു പങ്ക് ലാലിന് കൊടുത്തുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ സാമ്പത്തിക താൽപ്പര്യങ്ങൾ വച്ചല്ല ലാൽ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായതെന്ന് വ്യക്തമായി. ഈ സീസണിൽ പണം പോലും വാങ്ങുന്നില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ കണക്ക് പുസ്തകത്തിൽ ലാഭമെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പണമൊന്നും വാങ്ങാതെ സൗജന്യ ബ്രാൻഡ് അംബാസിഡറായി ലാൽ മാറുന്നത്. സച്ചിൻ തിരിച്ചു നിൽകിയ ഓഹരി നിമ്മഗഡ്ഡ പ്രസാദ് തൽകാലം മറ്റാർക്കും കൈമാറില്ല. കേരളത്തിലെ മോഹൻലാൽ ഫാൻസുകാരെല്ലാം ടീമിനെ ഏറ്റെടുക്കുമെന്നാണ് പ്രസാദിന്റെ കണക്ക് കൂട്ടൽ. മത്സരങ്ങൾക്ക് ലാലിന്റെ സാന്നിധ്യം പരമാവധി ഉറപ്പാക്കും. ഇതോടെ ഗ്രൗണ്ടിലേക്ക് കാണികളുടെ ഒഴുക്കും പ്രതീക്ഷിക്കുന്നുണ്ട്.
ഐഎസ്എൽ അഞ്ചാം സീസണിന് മുന്നോടിയായി കൊച്ചിയിൽ നടന്ന ഔദ്യോഗിക ജഴ്സി പ്രകാശന ചടങ്ങിലാണ് മഞ്ഞപ്പട മാനേജ്മെന്റ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ സീസണിൽ ടീം സഹ ഉടമയായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെഡുൽക്കറായിരുന്നു ബ്രാൻഡ് അംബാസിഡർ. സച്ചിന്റെ വിടവ് നികത്താൻ ഒരു പരിധിവരെ മോഹൻലാലിന്റെ സാന്നിധ്യം സഹായിക്കുമെന്ന വിശ്വാസത്തിലാണ് അധികൃതർ. കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്കൊരു പുതിയ അംഗത്തെ ഉടൻ പ്രഖ്യാപിക്കുമെന്ന് നേരത്തെ ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് സൂചനൽകിയിരുന്നു. ആവേശം ചോരാതെ തന്നെ പ്രഖ്യാപനവും നടത്താനായി.
2014 മുതൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമയായിരുന്ന സച്ചിൻ തെൻഡുൽക്കർ അടുത്തിടെ തന്റെ കൈവശം ഉണ്ടായിരുന്ന ഓഹരികൾ മുഴുവൻ വിറ്റിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിൻ ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് മാറുകയായിരുന്നു. ചിരഞ്ജീവി, നാഗാർജുന തുടങ്ങിയവർ ഉൾപ്പെട്ട പിവിപി ഗ്രൂപ്പാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകൾ.ഇതിന് പിന്നാലെയാണ് ടീമിനും പുതിയ ബ്രാൻഡ് അംബാസിഡറായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ എത്തുന്നത്
കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ ആരാധക പിന്തുണ ഉറപ്പാക്കിയ സച്ചിന്റെ ഊർജം നിലനിർത്താനാണ് മഞ്ഞപ്പട മോഹൻലാലിനെ അംബാഡിറാക്കിയിരിക്കുന്നത്. അഞ്ചു വർഷത്തേക്കാണ് കരാർ. പ്രഖ്യാപനത്തിനു പിന്നാലെ സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷമാണിതെന്ന് മോഹൻലാൽ പറയുന്നു. 'ചെറുപ്പം മുതൽ ക്രിക്കറ്റും ഫുട്ബോളും കളിച്ചിരുന്നു. സിനിമയിൽ എത്തിയതിൽ പിന്നെയാണ് അത് കുറഞ്ഞത്. എങ്കിലും സമയം കിട്ടുമ്ബോൾ ഇപ്പോഴും കളിക്കാറുണ്ട്. കായിക മത്സരങ്ങൾക്ക് സമൂഹത്തിൽ പോസിറ്റീവ് പ്രതിഫലനം സൃഷ്ടിക്കാനുള്ള കഴിവുണ്ട്. കേരളത്തിലെ യുവജനതയെ ഫുട്ബോളിലൂടെ ജീവിതത്തിന്റെ വിജയപാതയിൽ എത്തിക്കാൻ സഹായിക്കുമെന്നതിനാൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗുഡ്വിൽ അംബാസിഡറായിരിക്കാൻ ഏറെ സന്തോഷമുണ്ട്', മോഹൻലാൽ പറഞ്ഞു.
എല്ലാവരെയും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കാനും മോഹൻലാൽ മറന്നില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ ഒരു പണമുണ്ടാക്കുന്ന യന്ത്രമായല്ല, മഹത്തായ ദൗത്യമായാണു കാണുന്നതെന്നു ടീം ഉടമയായ നിമ്മഗഡ്ഡ പ്രസാദ് പറഞ്ഞു. മികച്ച 25 കളിക്കാർ ടീമിലുള്ളപ്പോൾ മികച്ച നിലവാരമുള്ള ഫുട്‌ബോൾ കളിക്കുക എന്നതാണു ലക്ഷ്യം. ആത്മവിശ്വാസത്തോടെ കളിച്ചാൽ ഫലം ലഭിക്കും- മുഖ്യപരിശീലകനായ ഡേവിഡ് ജെയിംസ് പറഞ്ഞു.
ടീമിന്റെ പുതിയ സീസണിലെ ജഴ്‌സി മോഹൻലാൽ ഡേവിഡ് ജയിംസിനു നൽകി പ്രകാശനം ചെയ്തു. ടീമിലെ മുഴുവൻ അംഗങ്ങളും പുതിയ ജഴ്‌സിയിൽ അണിനിരന്നു. ടീം സിഇഒ വരുൺ ത്രിപുനേനി, ടീമിന്റെ മുഖ്യ സ്‌പോൺസറായ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർമാരായ ജോർജ് മുത്തൂറ്റ്, തോമസ് മുത്തൂറ്റ്, സഹ സ്‌പോൺസറായ മൈജി ഡിജിറ്റൽ ഷോറും എംഡി എ.കെ. ഷാജി എന്നിവരും സംബന്ധിച്ചു.