- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസോസിയേറ്റ് സ്പോൺസറായി കേരള ബ്ലാസ്റ്റേഴ്സുമായി കൈകോർത്ത് പരിമാച്ച് ന്യൂസ്
കൊച്ചി: പരിമാച്ച് ന്യൂസിനെ, ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ ടീമിന്റെ അസോസിയേറ്റ് സ്പോൺസറായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സന്തോഷപൂർവം പ്രഖ്യാപിച്ചു. കായികവിനോദങ്ങൾ ഇഷ്ടപ്പെടുകയും അവയ്ക്കായി നിലകൊള്ളുകയും ചെയ്യുന്ന എല്ലാവർക്കുമുള്ള ഒരു സ്പോർട്സ്, ഇലക്ടോണിക് സപോർട്സ്, എന്റർടെയ്ന്മെന്റ് ഔട്ട്ലെറ്റാണ് പരിമാച്ച് ന്യൂസ്. എല്ലാ കായിക പ്രേമികൾക്കും ഉന്നത നിലവാരമുള്ള സ്പോർട്സ് കവറേജും ഏറ്റവും പുതിയ കായിക വിശകലനവും നൽകാനാണ് പരിമാച്ച് ന്യൂസ് ശ്രമിക്കുന്നത്. ഈ സഹകരണത്തിന്റെ ഭാഗമായി വരാനിരിക്കുന്ന സീസണിലെ മത്സരങ്ങളിൽ താരങ്ങൾ ധരിക്കുന്ന ഔദ്യോഗിക കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ജേഴ്സിയുടെ വലത് സ്ലീവിന്റെ മുകൾ ഭാഗത്ത് പരിമാച്ച് ന്യൂസ് മുദ്ര ആലേഖനം ചെയ്യും.
കേരള ബ്ലാസ്റ്റേഴ്സുമായി ചേരുന്നത്, പരിമാച്ച് ന്യൂസിന്റെ മറ്റൊരു ഉയർന്ന സ്വാധീനം സൃഷ്ടിക്കുന്ന പങ്കാളിത്തമാണെന്നും ഒപ്പം ബ്രാൻഡിന്റെ മാർഗദർശക സ്വഭാവത്തിന് കൂടുതൽ സുതാര്യത നൽകുന്നുവെന്നും പരിമാച്ച് ന്യൂസ് ഇന്ത്യ മാർക്കറ്റിങ് ലീഡ് ജപ്നീത് സിങ് സേതി പറഞ്ഞു. സമാനമായ കാര്യങ്ങൾ ചെയ്യുന്നവരേക്കാൾ മുന്നിൽ നിൽക്കുന്നത് ഉറപ്പാക്കാൻ സ്വയം മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ നിരന്തരം ശ്രമിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സുമായുള്ള ബന്ധം ഞങ്ങൾക്ക് പ്രാധാന്യം കൊണ്ടുവരുമെന്നും പരിമാച്ച് ന്യൂസിനെ പരിചിത പേരാക്കി മാറ്റാൻ അത് സഹായിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ജപ്നീത് സിങ് സേതി പറഞ്ഞു.
ഊർജ്ജസ്വലവും അന്താരാഷ്ട്ര ബ്രാൻഡുമായ പരിമാച്ച് ന്യൂസിനെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തുഷ്ടരാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. ആഗോളതലത്തിൽ ഫുട്ബോളിനോടും കായികരംഗത്തോടുമുള്ള ബ്രാൻഡിന്റെ പ്രതിബദ്ധതയിൽ ഞങ്ങൾക്ക് നല്ല മതിപ്പുണ്ട്. ഒരുമിച്ച് പ്രവർത്തിക്കാനും വരും സീസൺ ഗുണനിലവാരമുള്ളതാവാനും ഞങ്ങൾ ആഗ്രഹിക്കുന്നു-നിഖിൽ ഭരദ്വാജ് പറഞ്ഞു.