കൊച്ചി: സ്വന്തം കാണികൾക്ക് മുന്നിൽ തുടർച്ചയായ രണ്ടാം ജയം നേടാമെന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മോഹം പൊലിഞ്ഞു. ഐഎസ്എല്ലിൽ മുംബൈ എഫ്‌സിക്കെതിരായ രണ്ടാമത്തെ മത്സരത്തിൽ ഗോൾ രഹിത സമനില നേടാനേ സാധിച്ചുള്ളൂ. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോൾ അടിക്കാൻ ഇരു കൂട്ടർക്കും സാധിച്ചില്ല.

തുടക്കത്തിൽ മികച്ച മുന്നേറ്റങ്ങൾ കാഴ്ചവച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് പ്രതിരോധത്തിലേക്ക് നീങ്ങി. കേരള ടീമിന്റെ പല മുന്നേറ്റങ്ങളും മുംബൈയുടെ പ്രതിരോധത്തിൽ തട്ടിത്തകർന്നു. അതേസമയം തുടർച്ചയായ ആക്രമങ്ങളുമായി മുംബൈ കളം നിറഞ്ഞു.
മലയാളി താരം സി കെ വിനീതിനെ അവസാന ഇലവനിൽ ഉൾപ്പെടുത്തിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ റാഫിയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്.