- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി സ്റ്റേഡിയത്തിൽ 65,000 ബ്ലാസ്റ്റേഴ്‌സ് ആരാധകർ; ഇതുകൊണ്ടാണ് ഇന്ത്യയിലെ മികച്ച ആരാധകർ എന്ന് ഞങ്ങൾ വിളിക്കുന്നതെന്ന് ഫേസ്ബുക്ക് ലൈവിൽ മൈക്കൽചോപ്ര
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സും ഡൽഹി ഡൈനാമോസും തമ്മിലുള്ള ആദ്യപാദ സെമി മത്സരം ആരംഭിക്കും മുമ്പ് ആരാധ പിന്തുണയിൽ സന്തുഷ്ടരായി ബ്ലാസ്റ്റേഴ്‌സ് ടീം. 65,000 കാണികളാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗ്യാലറിയിൽ അലറി വിളിക്കുന്നത്. ഇതോടെ ഐഎസ്എല്ലിന്റെ ഔദ്യോഗിക പേജിലൂടെ ബ്ലാസ്റ്റേഴ്‌സ് താരം മൈക്കൽ ചോപ്രയുടെ ലൈവും നടത്തി ആരാധകരുടെ ആരവങ്ങളെ കുറിച്ചായിരുന്നു ചോപ്രയ്ക്ക് പറയാനുണ്ടായിരുന്നത്. ഇതുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരെ ഇന്ത്യയിലെ മികച്ച ആരാധകർ എന്ന് ഞങ്ങൾ വിളിക്കുന്നത്. മഞ്ഞയിൽ കുളിച്ച ഗ്യാലറിയുടെ പശ്ചാത്തലത്തിൽ ചോപ്ര പറയുന്നത് ഇങ്ങനെയാണ്. ടെലിവിഷനിൽ കൂടി കളി കാണുന്ന കേരളത്തിൽ നിന്നുള്ള ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരും കൂടിയാകുമ്പോൾ ജയമല്ലാതെ മറ്റൊന്നും ബ്ലാസ്‌റ്റേഴ്‌സിനു മുൻപിലില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും കാണികളായി എത്തിയിട്ടുണ്ട്. ചലച്ചിത്രതാരം മമ്മൂട്ടിയടക്കമുള്ളവർ ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകൾ നേർന്നിട്ടുണ്ട്.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സും ഡൽഹി ഡൈനാമോസും തമ്മിലുള്ള ആദ്യപാദ സെമി മത്സരം ആരംഭിക്കും മുമ്പ് ആരാധ പിന്തുണയിൽ സന്തുഷ്ടരായി ബ്ലാസ്റ്റേഴ്‌സ് ടീം. 65,000 കാണികളാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗ്യാലറിയിൽ അലറി വിളിക്കുന്നത്. ഇതോടെ ഐഎസ്എല്ലിന്റെ ഔദ്യോഗിക പേജിലൂടെ ബ്ലാസ്റ്റേഴ്‌സ് താരം മൈക്കൽ ചോപ്രയുടെ ലൈവും നടത്തി
ആരാധകരുടെ ആരവങ്ങളെ കുറിച്ചായിരുന്നു ചോപ്രയ്ക്ക് പറയാനുണ്ടായിരുന്നത്. ഇതുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരെ ഇന്ത്യയിലെ മികച്ച ആരാധകർ എന്ന് ഞങ്ങൾ വിളിക്കുന്നത്. മഞ്ഞയിൽ കുളിച്ച ഗ്യാലറിയുടെ പശ്ചാത്തലത്തിൽ ചോപ്ര പറയുന്നത് ഇങ്ങനെയാണ്.
ടെലിവിഷനിൽ കൂടി കളി കാണുന്ന കേരളത്തിൽ നിന്നുള്ള ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരും കൂടിയാകുമ്പോൾ ജയമല്ലാതെ മറ്റൊന്നും ബ്ലാസ്‌റ്റേഴ്‌സിനു മുൻപിലില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും കാണികളായി എത്തിയിട്ടുണ്ട്. ചലച്ചിത്രതാരം മമ്മൂട്ടിയടക്കമുള്ളവർ ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകൾ നേർന്നിട്ടുണ്ട്.