- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോപ്പലാശാൻ കരുക്കൾ നീക്കിത്തുടങ്ങി; അയർലൻഡ് സ്റ്റാർ സ്ട്രൈക്കർ റോബി കീൻ കേരള ബ്‌ളാസ്റ്റേഴ്‌സിലേക്കെന്ന് സൂചന; കീനിന്റെ വരവ് ബ്ളാസ്റ്റേഴ്സിന്റെ കരുത്ത് കൂട്ടുമെന്ന പ്രതീക്ഷയിൽ ആരാധകർ
കോഴിക്കോട്: അയർലൻഡിന്റെ സ്റ്റാർ സ്ട്രൈക്കറായിരുന്ന റോബി കീൻ കേരള ബ്‌ളാസ്റ്റേഴ്‌സിലേക്കെന്ന് സൂചന. അടുത്ത സീസണിൽ കീൻ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുമെന്ന് സൂചന. കേരള ബ്ലാസ്റ്റേഴ്സുമായി താരം കരാറൊപ്പിടാൻ സാധ്യതയുണ്ടെന്ന് സ്പോർട്സ്‌കീട വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. അയർലൻഡിന്റെ റെക്കോർഡ് ഗോൾസ്‌കോററായ കീൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായും ടോട്ടൻഹാമിനായും ബൂട്ടുകെട്ടിയിട്ടുണ്ട്. നിലവിൽ ഒരു ക്ലബ്ബിന്റെയും ഭാഗമല്ലാത്ത മുപ്പത്തിയാറുകാരൻ മേജർ ലീഗ് സോക്കറിലാണ് അവസാനം കളിച്ചത്. ഈ വർഷം ജനുവരിയിൽ ലോസ് ഏഞ്ചൽസ് ഗാലക്സിക്ക് വേണ്ടിയാണ് കീൻ കളത്തിലിറങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സുമായി കരാർ നീട്ടാനൊരുങ്ങുന്ന പരിശീലകൻ സ്റ്റീവ് കോപ്പൽ താരത്തെ കേരളത്തിലെത്തിക്കുമെന്നാണ് കരുതുന്നത്. 20 വർഷത്തെ മത്സരപരിചയമുള്ള കീനിനിലൂടെ ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ് ശക്തിപ്പെടുത്താനാണ് കോപ്പൽ ശ്രമിക്കുന്നത്. ''കീൻ ഇപ്പോൾ പുതിയ ക്ലബ്ബുകൾ തേടിക്കൊണ്ടിരിക്കുകയാണ്. ഏഷ്യൻ വൻകരയിലെ ക്ലബ്ബുകളിൽ കളിക്കാനാണ് കീനിന് താത്പര്യം. പ്രത
കോഴിക്കോട്: അയർലൻഡിന്റെ സ്റ്റാർ സ്ട്രൈക്കറായിരുന്ന റോബി കീൻ കേരള ബ്‌ളാസ്റ്റേഴ്‌സിലേക്കെന്ന് സൂചന. അടുത്ത സീസണിൽ കീൻ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുമെന്ന് സൂചന. കേരള ബ്ലാസ്റ്റേഴ്സുമായി താരം കരാറൊപ്പിടാൻ സാധ്യതയുണ്ടെന്ന് സ്പോർട്സ്‌കീട വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. അയർലൻഡിന്റെ റെക്കോർഡ് ഗോൾസ്‌കോററായ കീൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായും ടോട്ടൻഹാമിനായും ബൂട്ടുകെട്ടിയിട്ടുണ്ട്. നിലവിൽ ഒരു ക്ലബ്ബിന്റെയും ഭാഗമല്ലാത്ത മുപ്പത്തിയാറുകാരൻ മേജർ ലീഗ് സോക്കറിലാണ് അവസാനം കളിച്ചത്. ഈ വർഷം ജനുവരിയിൽ ലോസ് ഏഞ്ചൽസ് ഗാലക്സിക്ക് വേണ്ടിയാണ് കീൻ കളത്തിലിറങ്ങിയത്.
കേരള ബ്ലാസ്റ്റേഴ്സുമായി കരാർ നീട്ടാനൊരുങ്ങുന്ന പരിശീലകൻ സ്റ്റീവ് കോപ്പൽ താരത്തെ കേരളത്തിലെത്തിക്കുമെന്നാണ് കരുതുന്നത്. 20 വർഷത്തെ മത്സരപരിചയമുള്ള കീനിനിലൂടെ ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ് ശക്തിപ്പെടുത്താനാണ് കോപ്പൽ ശ്രമിക്കുന്നത്.
''കീൻ ഇപ്പോൾ പുതിയ ക്ലബ്ബുകൾ തേടിക്കൊണ്ടിരിക്കുകയാണ്. ഏഷ്യൻ വൻകരയിലെ ക്ലബ്ബുകളിൽ കളിക്കാനാണ് കീനിന് താത്പര്യം. പ്രത്യേകിച്ച് ഇന്ത്യൻ ക്ലബ്ബുകളിൽ. കീനിനെ സംബന്ധിച്ച് ഐ.എസ്.എൽ ഈ അവസരത്തിൽ മികച്ച അവസരമാണ്. പക്ഷേ കുറച്ച് ക്ലബ്ബുകളേ കീനുമായി ബന്ധപ്പെട്ടിട്ടുള്ളൂ. ആ ക്ലബ്ബുകളുടെ പേര് ഇപ്പോൾ പുറത്തു പറയാനാകില്ല. കേരള ബ്ലാസ്റ്റേഴ്സ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നു മാത്രമേ എനിക്ക് ഇപ്പോൾ പറയാനാകൂ'' കീനിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. റോബി കീൻ വരികയാണെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണനിര കൂടുതൽ കരുത്തുറ്റതാകുമെന്ന കണക്കുകൂട്ടലിലാണ് സ്റ്റീവ് കോപ്പൽ.അതുകൊണ്ടു തന്നെയാണ് കീനിനെ ബ്‌ളാസ്റ്റേഴ്‌സിലെത്തിക്കാൻ കോപ്പൽ ശ്രമിക്കുന്നതും.
അയർലൻഡിനായി 146 മത്സരങ്ങൾ കളിച്ച കീൻ 68 ഗോളുകളാണ് നേടിയത്. ടോട്ടനത്തിനായി 197 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും ലിവർപൂൾ ജഴ്സിയിൽ 19 മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളും കീനിന്റെ അക്കൗണ്ടിലുണ്ട്.