- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി തോറ്റാൽ ആരാധകരും കൈവിടും; മുഖ്യ പരിശീലകൻ ഇല്ലാതെ കളിക്കളത്തിലിറങ്ങുമ്പോൾ ജയത്തിൽ കുറവൊന്നും ബ്ലാസ്റ്റേഴ്സിനില്ല; ആരാധകർക്ക് ആവേശമാകാൻ ഒന്നാം സീസണിൽ പരിശീലിപ്പിച്ച ഡേവിഡ് ജെയിംസ് പരിശീലകാവുമെന്നും സൂചന; സി.കെ.വിനീതില്ലാതെയും വിജയം സ്വന്തമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ കേരളം നാളെ പൂനൈക്കെതിരെ
കൊച്ചി: ഇനി തോറ്റാൽ ബ്ലാസ്റ്റേഴ്സിനെ ആരാധകർ കൂടെ കൈവിട്ടേക്കും. അത്രയും പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിന്റെ സ്വന്തം ടീം. ഏഴ് മൽസരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള ടീമിന് രണ്ട് തോൽവിയും നാല് സമനിലകളുമാണ് കൂട്ടിനുള്ളത്. തോൽവിയുടെ പടുകുഴിയിൽ നിൽക്കുമ്പോഴും ആത്മവിശ്വാസത്തോടെ നാളെ പൂണെക്കെതിരെ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതേ സമയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ചായി മുൻ മാർക്വീ താരവും ഇംഗ്ലണ്ട് ദേശീയ ടീം അംഗവുമായിരുന്ന ഡേവിഡ് ജെയിംസ് എത്താനുള്ള സാധ്യതകളുമേറുന്നു, ഡേവിഡ് ജെയിംസുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ചർച്ച നടത്തിയെന്നാണ് സൂചന. ഡേവിഡ് ജെയിംസ് കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയിരുന്നു. അലക്‌സ് ഫെർഗൂസന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ 12 വർഷം റെനെ സഹപരിശീലകനായിരുന്നു. പിന്നീട് ആൻസി, ഫുൾഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സിൽ റെനെയുടെ തന്ത്രങ്ങൾ ഒന്നും ഫലവത്തായിരുന്നില്ല.വ്യക്തിപരമായ കാരണങ്ങളെത്തുടർ
കൊച്ചി: ഇനി തോറ്റാൽ ബ്ലാസ്റ്റേഴ്സിനെ ആരാധകർ കൂടെ കൈവിട്ടേക്കും. അത്രയും പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിന്റെ സ്വന്തം ടീം. ഏഴ് മൽസരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള ടീമിന് രണ്ട് തോൽവിയും നാല് സമനിലകളുമാണ് കൂട്ടിനുള്ളത്. തോൽവിയുടെ പടുകുഴിയിൽ നിൽക്കുമ്പോഴും ആത്മവിശ്വാസത്തോടെ നാളെ പൂണെക്കെതിരെ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
അതേ സമയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ചായി മുൻ മാർക്വീ താരവും ഇംഗ്ലണ്ട് ദേശീയ ടീം അംഗവുമായിരുന്ന ഡേവിഡ് ജെയിംസ് എത്താനുള്ള സാധ്യതകളുമേറുന്നു, ഡേവിഡ് ജെയിംസുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ചർച്ച നടത്തിയെന്നാണ് സൂചന. ഡേവിഡ് ജെയിംസ് കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയിരുന്നു.
അലക്‌സ് ഫെർഗൂസന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ 12 വർഷം റെനെ സഹപരിശീലകനായിരുന്നു. പിന്നീട് ആൻസി, ഫുൾഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സിൽ റെനെയുടെ തന്ത്രങ്ങൾ ഒന്നും ഫലവത്തായിരുന്നില്ല.വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് രാജിയെന്നാണ് വിശദീകരണമെങ്കിലും തുടർതോൽവികളിൽ മാനെജ്‌മെന്റ് പ്രകടമാക്കിയ അതൃപ്തിയാണ് രാജിയിലേക്കുള്ള വഴിതെളിച്ചതെന്നാണ് വിവരം.
പതിനാറു പോയിന്റോടെ ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള പൂണെ മികച്ച ഫോമിലാണ്. സൂപ്പർ ലീഗിന്റെ മൂന്നുവർഷത്തെ ചരിത്രത്തിൽ ഏറ്റവും മികച്ച പ്രകടനവുമായാണ് അവർ മുന്നേറുന്നത്. അവരോട് ഏത് രീതിയിൽ ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ പോരാട്ട വീര്യം കാണിക്കും എന്ന ആകാംക്ഷയിലാണാണ് കേരളത്തിലെ ആരാധകർ. പോയന്റ് നിലയിൽ ബ്ലാസ്റ്റേഴ്‌സിന് പിന്നിൽ നോർത്ത് ഈസ്റ്റും ഡൽഹി ഡൈനാമോസും മാത്രമാണുള്ളത്.