കൊച്ചി: പൂനൈ എഫ്.സിയുമായുള്ള മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനിലക്കുരുക്ക്. ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞ മൽസരത്തിൽ മികച്ച പ്രകടനമാണ് കേരളം കാഴ്ച വെച്ചത്. പനൈക്കായി മാഴ്‌സലീനോ ഗോൾ നേടിയപ്പോൾ കേരളത്തിനായി ഗോൾ നേടിയത് സ്റ്റിഫനോസാണ്.

ഇതോടെ പോയിന്റ് ടേബിളിൽ പൂനൈ ഒന്നാമതെത്തിയപ്പോൾ കേരളം 8 പോയിന്റുകളുമായി എട്ടാം സ്ഥാനത്ത് തുടരുകയാണ്. നിലവിൽ ഒരു ജയവും അഞ്ച് സമനിലയും രണ്ട് തോൽവിയുമാണ് കേരളത്തിനുള്ളത്.