- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയെങ്കിലും വിജയ വഴിയിൽ തിരിച്ചെത്തുമോ...? ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡൽഹി ഡൈനാമോസ് പോരാട്ടം; സി.കെ വിനീത് തിരിച്ചെത്തിയേക്കും
ന്യൂഡൽഹി: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡൽഹി ഡൈനാമോസിനെ നേരിടും. ഇന്ന് രാത്രി എട്ടു മണിക്ക് ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പുതിയ കോച്ച് ഡേവിഡ് ജെയിംസിന്റെയും കിസീറ്റോയുടെയും കഴിഞ്ഞ മത്സരത്തിന്റെ മികച്ച പ്രകടനത്തിന്റെ പുതു ഉണർവിൽ കേരളം മുന്നോട്ട് കുതിക്കുമോ എന്ന് ആകാംക്ഷയിലാണ് താരങ്ങൾ. കഴിഞ്ഞ മത്സരങ്ങളിൽ പരിക്ക് മൂലം കളിക്കാതിരുന്ന സി.കെ വിനീത് പരിക്ക് മാറിയെങ്കിലും ആദ്യ പതിനൊന്നിൽ കളിക്കുമെന്ന് ഉറപ്പില്ലെന്ന് കഴിഞ്ഞ ദിവസം കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞിരുന്നു. എന്നാൽ വിനീത് പരിശീലനത്തിനിറങ്ങിയിരുന്നു.ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഹ്രസ്വ, ദീർഘകാല നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞു. അത് വിജയിച്ചാൽ എല്ലാം ശരിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എട്ടു മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. എട്ടു മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ലീഗിൽ അവസാന (10) സ്ഥാനത്താണ് ഡൽഹി.
ന്യൂഡൽഹി: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡൽഹി ഡൈനാമോസിനെ നേരിടും. ഇന്ന് രാത്രി എട്ടു മണിക്ക് ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പുതിയ കോച്ച് ഡേവിഡ് ജെയിംസിന്റെയും കിസീറ്റോയുടെയും കഴിഞ്ഞ മത്സരത്തിന്റെ മികച്ച പ്രകടനത്തിന്റെ പുതു ഉണർവിൽ കേരളം മുന്നോട്ട് കുതിക്കുമോ എന്ന് ആകാംക്ഷയിലാണ് താരങ്ങൾ.
കഴിഞ്ഞ മത്സരങ്ങളിൽ പരിക്ക് മൂലം കളിക്കാതിരുന്ന സി.കെ വിനീത് പരിക്ക് മാറിയെങ്കിലും ആദ്യ പതിനൊന്നിൽ കളിക്കുമെന്ന് ഉറപ്പില്ലെന്ന് കഴിഞ്ഞ ദിവസം കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞിരുന്നു. എന്നാൽ വിനീത് പരിശീലനത്തിനിറങ്ങിയിരുന്നു.ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഹ്രസ്വ, ദീർഘകാല നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞു. അത് വിജയിച്ചാൽ എല്ലാം ശരിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ടു മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. എട്ടു മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ലീഗിൽ അവസാന (10) സ്ഥാനത്താണ് ഡൽഹി.