മുംബൈ: മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പോരാട്ടത്തിനിറങ്ങും. നേരത്തെ മുംബൈയുമായി ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം വഴങ്ങി സമനില പാലിക്കുകയായിരുന്നു.കേരളത്തിനായി മലയാളി താരം സി.കെ വിനീത് ഇന്ന് കളത്തിലിറങ്ങും.

ഹ്യൂമാകും മുന്നിൽ നിന്ന് പടനയിക്കുക. പിന്നിൽ പെക്കൂസൺ, കിസിറ്റോ, വിനീത്, ജാക്കിച്ചന്ദ് എന്നിവർ അണിനിരക്കും. വെസ് ബ്രൗൺ, ജിങ്കാൻ, ലാൽ ലുത്താര, റിനോ ആന്റോ എന്നിവരാണ് പ്രതിരോധം കാക്കുക.

മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് അത്ര മികച്ച റെക്കോർഡ് അല്ല. ആ റെക്കോർഡ് തിരുത്താനാകും എന്ന് പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത്. ഇതുവരെ ഏഴു മത്സരങ്ങളിൽ മുംബൈ സിറ്റിയെ നേരിട്ട ബ്ലാസ്റ്റേഴ്‌സിന് ആകെ നേടാൻ കഴിഞ്ഞത് വെറും മൂന്നു ഗോളുകൾ മാത്രമണ്. വഴങ്ങിയത് 8 ഗോളുകളും.