- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വമ്പൻ താരത്തിനെ അതിർത്തി കടത്താനൊരുങ്ങി ബ്ലാസ്റ്റേഴ്സ്; ബ്ലാസ്റ്റേഴിസിലെ സൂപ്പർതാരത്തിന്റെ പ്രകടനത്തിൽ മാനേജ്മെന്റി് അതൃപ്തി; ബെർബറ്റോവിനെ ബ്ലാസ്റ്റേഴ്സ് കയ്യൊഴിയുമോ...?
കൊച്ചി: ഒടുവിൽ ആ വമ്പൻ താരത്തെ കേരളം വേണ്ട എന്ന് വെക്കാൻ ഒരുങ്ങുന്നു. മുൻ പരിശീലകൻ റെനെ മ്യൂലെൻസ്റ്റീനെ പുറത്താക്കിയതിന് പിന്നാലെ ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച ബെർബറ്റോവിനോടും കടക്ക് പുറത്ത് പറയാൻ ഒരുങ്ങുന്നതായി സൂചന. ഈ ആഴ്ച നടക്കുന്ന യോഗത്തിൽ സുപ്രധാന തീരുമാനം ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പേരിനും പകിട്ടിനും അപ്പുറത്തു കളത്തിൽ ബെർബ തീർത്തും മങ്ങിയതാണ് ബ്ലാസ്റ്റേഴ്സ് മനേജ്മെന്റിനെ പുതിയ തീരുമാനത്തിൽ എത്തിച്ചത്. പകരം മറ്റൊരു വിദേശ താരത്തെ ടീമിൽ എത്തിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച ബെർബറ്റോവിന് ലീഗിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച 12 മത്സരങ്ങളിൽ ആറെണ്ണത്തിൽ മാത്രമാണ് മൈതാനത്ത് ഇറങ്ങാൻ കഴിഞ്ഞത്. ഇതിൽ തന്നെ ശ്രദ്ധേയമായ ഒരു പ്രകടനം കാഴ്‌ച്ച വെക്കാൻ താരത്തിന് സാധിച്ചതുമില്ല. മധ്യനിരയിലെ പോരായ്മയാണ് ഇതിന് കാരണമായി പ്രധാനമായും വിദഗ്ദർ പറയുന്നത്. എന്നാൽ പരുക്കും താരത്തിന് പ്രധാന വെല്ലുവിളിയാണ് ഡേവിഡ് ജെയിംസ് പരിശീലകനായതിന് ശേഷം ഒരു കളിയിൽ മാ
കൊച്ചി: ഒടുവിൽ ആ വമ്പൻ താരത്തെ കേരളം വേണ്ട എന്ന് വെക്കാൻ ഒരുങ്ങുന്നു. മുൻ പരിശീലകൻ റെനെ മ്യൂലെൻസ്റ്റീനെ പുറത്താക്കിയതിന് പിന്നാലെ ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച ബെർബറ്റോവിനോടും കടക്ക് പുറത്ത് പറയാൻ ഒരുങ്ങുന്നതായി സൂചന.
ഈ ആഴ്ച നടക്കുന്ന യോഗത്തിൽ സുപ്രധാന തീരുമാനം ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പേരിനും പകിട്ടിനും അപ്പുറത്തു കളത്തിൽ ബെർബ തീർത്തും മങ്ങിയതാണ് ബ്ലാസ്റ്റേഴ്സ് മനേജ്മെന്റിനെ പുതിയ തീരുമാനത്തിൽ എത്തിച്ചത്. പകരം മറ്റൊരു വിദേശ താരത്തെ ടീമിൽ എത്തിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച ബെർബറ്റോവിന് ലീഗിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച 12 മത്സരങ്ങളിൽ ആറെണ്ണത്തിൽ മാത്രമാണ് മൈതാനത്ത് ഇറങ്ങാൻ കഴിഞ്ഞത്. ഇതിൽ തന്നെ ശ്രദ്ധേയമായ ഒരു പ്രകടനം കാഴ്‌ച്ച വെക്കാൻ താരത്തിന് സാധിച്ചതുമില്ല. മധ്യനിരയിലെ പോരായ്മയാണ് ഇതിന് കാരണമായി പ്രധാനമായും വിദഗ്ദർ പറയുന്നത്. എന്നാൽ പരുക്കും താരത്തിന് പ്രധാന വെല്ലുവിളിയാണ്
ഡേവിഡ് ജെയിംസ് പരിശീലകനായതിന് ശേഷം ഒരു കളിയിൽ മാത്രമാണ് ബെർബ ആദ്യ പതിനൊന്നിൽ ഇറങ്ങിയത്. ആറു മത്സരങ്ങളിൽ നിന്ന് മൂന്ന് ഷോട്ടുകളും രണ്ട് ക്രോസുകളുമാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബെർബറ്റോവിന്റെ സംഭാവന. മാത്രമല്ല, അടിക്ക് മേൽ തിരിച്ചടിയായി ജനുവരി ആദ്യവാരം ടീമിലെത്തിച്ച കെസിറോൺ കിസീറ്റോയെന്ന സൂപ്പർ താരത്തിനേറ്റ പരുക്കും ടീമിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്
പേരിനും പകിട്ടിനും അപ്പുറത്തു കളത്തിൽ ബെർബ തീർത്തും മങ്ങിയതാണ് ബ്ലാസ്റ്റേഴ്സ് മനേജ്മെന്റിനെ പുതിയ തീരുമാനത്തിൽ എത്തിച്ചത്. പകരം മറ്റൊരു വിദേശ താരത്തെ എത്തിച്ചേക്കുമെന്നും സൂചനയുണ്ട്.